പിന്നെ …. പിന്നെ….. ഒരു അമ്മച്ചിയും മോനും വന്നിരിക്കുന്നു. ഞാൻ വിചാരിച്ചാലേ വല്ലതുംനടക്കു ! അത് ഓർത്താൽ എല്ലാവർക്കും കൊള്ളാം
( ഒരു ആക്കിയച്ചിരിയോടെ മിനിയെ നോക്കി അവൻ പറഞ്ഞു .
‘അത് കേട്ടതും മിനി അവന്റെ തുടയിൽ കുറുമ്പൊടെ തന്റെ പല്ലുകൾ അമർത്തി കടിച്ചു……. ‘)
അയ്യോ…… മതി….. മതി…… മതി….. ഞാൻ… വെറുതെ പറഞ്ഞതന്നെ…. ഇനി മുതൽ നിങ്ങൾ പറയുന്നത് ഞാൻ കെട്ടൊളമേ…… പ്ലീസ്…. മതി… മതി……
(അച്ചു കട്ടിലിന്റെ ഇരുവശത്തും തന്റെ കൈകൾ ഇട്ടടിച്ചുകൊണ്ട് അലറി. അതുകണ്ടതും മിനി അല്പനേരവും കൂടി അമർത്തിയ ശേഷം പാവംതോന്നി തന്റെ പല്ലുകൾ പിൻവലിച്ചു കൊണ്ട് വിജയിച്ചവളെപോലെ അവനെനോക്കി ചിരിയോടെ ഗമകാണിച്ചു )
എന്റെ…… കർത്താവെ.. ഏതുനേരത്തന്നോ നീ എന്നെകൊണ്ട് തന്നെ ഈ സാധനത്തെ ചുമക്കാൻ തോന്നിപ്പിച്ചത്.? ഇത് വല്ലാത്ത ചതിയായിപ്പോയി കേട്ടോ……. !
(അച്ചു മുകളിലേക്ക് നോക്കി ഒരു നിരാശാഭവത്തോടെ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് മിനിയെ ഒന്നു പാളിനോക്കി. ആ കാഴ്ചകണ്ട് സത്യത്തിൽ അവൻ പെട്ടന്നു
തളർന്നുപോയി……. പെണ്ണുധേ….. ആ മുഖവും വീർപ്പിച്ചു കണ്ണുംനിറച്ചുകൊണ്ട് ഏങ്ങലടിച്ചു കരയുന്നു….
ഒരുനിമിഷം കൊണ്ടുതന്നെ പെണ്ണിന്റെ രുപവും ഭാവവും ഒക്കെമറിക്കഴിഞ്ഞിരുന്നു. ആ കാഴ്ച അച്ചുവിന്റെ ഉള്ളിനെ നീറിപുകച്ചു.
പെട്ടന്നുതന്നെ അവൻ ആ കൈപിടിച്ച് വലിച്ച് അവളെ തന്റെ മാറോടണച്ച് മുറുകെ കെട്ടിപ്പിടിച്ചു. ആ മൂർദ്ധാവിൽ ചുണ്ടുകൾകൊണ്ട് ഒരു ചുംബനക്കുറി തൊട്ടശേഷം അവന്റെ കവിളുകൾ ആ നെറുകയിൽ ഉരുമ്മിക്കൊണ്ട് തുടർന്നു…….. )
എന്റെ മിന്നുസേ…… ഞാൻ ചുമ്മാതെ എന്റെ പെണ്ണീനെ ഒന്ന് വട്ടക്കാൻവേണ്ടി ഒരു തമാശ പറഞ്ഞതല്ലെ അതിനൊക്കെ ഇങ്ങനെ സീരിയസായാൽ കുറച്ചുകഷ്ടമാണ് മിന്നുസേ……
(അച്ചു ആ മുഖമുയർത്തി രണ്ട് കൺപോളകളിലും ചുണ്ടുകൾ ചേർത്ത് മുത്തങ്ങൾ നൽകിയതും.
പെണ്ണ് അത് ഇഷ്ട്ടപെടാത്തമട്ടിൽ അവനെ പിടിച്ചു തള്ളിമാറ്റികൊണ്ട് വലിയ ദേഷ്യത്തോടെ തന്റെ നാവുകൊണ്ട് കാളിയമർദ്ദനം ആടാനാരംഭിച്ചു )
തൊട്ടുപോകരുത്…… എന്നെ !
മതി….. എല്ലാം ഇവിടെ വെച്ചുതന്നെ നിർത്താം. അല്ലങ്കിലും എല്ലാത്തിനും എന്നെമാത്രം പറഞ്ഞാൽ മതി. എട്ടുപത്തുവയസിന്റെ വ്യത്യാസംപോലും നോക്കാതെ അനിയന്റെ സ്ഥാനത് കാണണ്ടവനെ പിടിച്ചുമനസിൽ കയറ്റിയത് എന്റെമാത്രം തെറ്റാണ്.
മതി……. മതിയായിഅച്ചു……… ഇനിയും ഈ ഭാരം എന്റെമോൻ ചുമകണ്ട പോയ്ക്കോ….. പോ…..പൊയ്ക്കോടാ…….. അച്ചു………പോടാ……. പോകാനാണ് പറഞ്ഞത്