കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി]

Posted by

(ഒരു കള്ളച്ചിരിയോടെ മിനി തിരക്കി….. !)

അങ്ങനെ ചോദിച്ചാൽ ഇപ്പോൾ എന്താപറയുക  ! അത്രവലിയ ഗ്ലാമറോന്നും അല്ല പക്ഷേ.   ആ ആറ്റിട്യൂടും,     ആ സംസാരവും, ആ സ്നേഹവുമൊക്കെ    കൂടി ആകുമ്പോൾ സത്യത്തിൽ ഏതൊരുപെണ്ണും  കൊതിച്ചുപോക്കും.  അങ്ങനെ ഒരു മനുഷ്യനെ തന്റെ മാത്രം ആയിക്കിട്ടാൻ അത്രക്കും മനുഷ്യന്റെ ഹൃദയത്തിലേക്ക് തറച്ചിറങ്ങും  ആ……  ‘ വലിയ മനുഷ്യൻ’

(ഗീതു……..   മിനിയെ നോക്കി പ്രണയവും കാമവും കൂടിച്ചേർന്ന് തളിരിട്ടുവിരിയുന്ന ചിരിയോടെ.  ആദിയെന്നസ്വപ്നത്തെ അവൾക്കുമുന്നിൽ വിവരിക്കാൻ എന്നപോലെ ആ ഓർമ്മകളിലേക്ക് ആഴ്ന്നിറങ്ങി……..)

അവൻ……… ആദി……..  സ്നേഹം കൊതിക്കുന്ന ഒരു  സാധാരണ പെണ്ണിന്റെ കണ്ണുകളിൽ കൂടി നോക്കിയാൽ  ആ രൂപത്തെ ഇങ്ങനെ ആയിരിക്കും വിവരിക്കാൻ സാധിക്കൂ  ” ആറാടിയിൽ മുകളിലുള്ള ഉയരം.
അല്പം നരകളുള്ള നല്ല ചുരുളാൻ തലമുടികൾ പുറകിലേക്ക് അൽപ്പം നീട്ടി വളർത്തിയിരിക്കുന്നു .  ആരെയും ആകർഷിക്കുവിധം വെട്ടിത്തിളങ്ങുന്ന നാഗമാണിക്ക്യം പോലുള്ള  കണ്ണുകൾ .  ഇരുനിറമാണെങ്കിലും പൗരുഷം നിറഞ്ഞു നിൽക്കുന്ന മുഖം.
അതിൽ പൊട്ട്….  പൊട്ട്….  പോലെ ചെറിയ നരകൾ അവിടെ ഇവിടെയും  കാണപ്പെടുന്ന ആ  കുറ്റിത്താടിയിൽ .  പിന്നെ പുരുഷന്റെ മുഖമുദ്രയായ നല്ല കാട്ടിയോടു കൂടിയ ചെറിയ  മീശ,
വലത്തേ ചെവിയിൽ ഡയമണ്ടും  പ്ലാറ്റിനവും  കൂടിച്ചേർന്ന മെൻസ്‌ മോഡൽ ഒറ്റക്കല്ലു…. ! എല്ലാംകൂടി ചേർന്ന്  ആ ചെറിയ  വെൺനിലാവ് പോലുള്ള  പല്ലുകൾ കാട്ടികൊണ്ടുള്ള  ചിരികണ്ടാൽ……. ‘എന്റെ………  പൊന്നുമിനി…………. ഹൌ……….  കടിച്ചു തിന്നാൻ തോന്നും കാലനെ……’

മതി…..  മതി……  നീന്റെയൊരു….  ആദിസറും നീയും ചുമ്മാ…. അങ്ങ് പൊക്കി…..  പൊക്കി……. കയറ്റുവല്ലേ….. ! ഒരു പൊടിക്കു അടങ്ങുമോളെ……… !

(കുശുമ്പ് കുത്തി പൊട്ടിച്ചിരിയോട് കൂടി മിനി പറഞ്ഞു  )

അല്ലടീ…….  ഞാൻ പറയുന്നത് സത്യമാണ്.    ഗുരുവായൂരപ്പനെ കാണുന്നപോലെയാണ് ഒരുവട്ടം കണ്ടാൽ മതി അപ്പോൾ തന്നെ മനസ്സിൽ കയറി  കുടിരിക്കുവല്ലേ… … “നീ ഒന്ന് കണ്ടുനോക്ക് അപ്പോൾ മാറ്റി പറയും ”

(ഗീതു തന്റെ രണ്ടുകൈകളും സ്വയം ദേഹത്തുകെട്ടിപിടിച്ചു നിന്നാടി…. )

ഹും…… ഹും…..  പെണ്ണിന്റെ പറച്ചിലുകെട്ടിട്ട്  ആളുമനസിൽ കയറിയ മട്ടുണ്ടല്ലോ……?

( മിനി അവളെയൊന്ന് ചോദ്യഭാവത്തിൽ ഉഴിഞ്ഞുനോക്കി )

എടി….. പെണ്ണേ കിട്ടില്ല എന്നു കരുതി….
സ്വപ്നം കാണുന്നത് കൊണ്ട് എന്താകുഴയപ്പം. !    ‘അവർക്കിട്ടു  നഷ്ടവുമില്ല നമുക്ക് മനസ്സിൽ അൽപ്പം സുഖവും കിട്ടും’
ഈ… ചില ആണ്പിള്ളേര്  മുന്തിയ സിനിമാനടിമാരെ ഓർത്ത് കൈപിടിക്കിലെ അത്രയേ ഒള്ളൂ ഇതും… !

(അവൾ മിനിയെ ഒന്ന് നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു പൊട്ടിച്ചിരിച്ചു )

Leave a Reply

Your email address will not be published. Required fields are marked *