കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി]

Posted by

പക്ഷേ വേറെ വലിയ പ്രശ്നങ്ങൾ അവൾ നേരിടേണ്ടിവരും…….. !എന്താടി….?  (മിനിയുടെ മുഖത്തു അൽപ്പം ടെൻഷൻ കൂടി…. )

ഒന്ന് സാറിന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നത് ആദിസറിന്റെയും  mc ഗ്രൂപ്പിന്റെയും അവസാനവാക്കായ അച്ചാമ്മതന്നെ എന്നുള്ളത്.

രണ്ട് ആദിസറിന്റെ മുറപ്പെണ്ണ് നമ്മളെ പോലെ സാധാരണക്കാർക്ക് ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറമാണ് അവരുടെ കഴിവും അസ്ഥിയും.   അതുകൊണ്ട് തന്നെ ഈ വാർത്ത എങ്ങനെങ്കിലും ലീക്കായാൽ തന്നെ  നമ്മുടെ ലച്ചൂന്റെ ജീവനെത്തന്നെ ചിലപ്പോൾ അത്  ബധിച്ചേക്കും.

മൂന്ന്   ആദിസർ…….. തന്നെയാണ്. അദ്ദേഹം എല്ലാവരെയും കാണുന്നപോലെ  മാത്രമാണ് അവളെയും കാണുന്നത് എങ്കിൽ. അപ്പോഴും  കാര്യങ്ങൾ കൂടുതൽ വഷളാക്കും അതുകൊണ്ട് തന്നെ  ആദ്യത്തെ പണി  അവളുടെ മനസ്സറിയണം   ! അതിന് ഞാൻ നോക്കിയിട്ട് ഒരു മാർഗ്ഗമേയുള്ളൂ…. !

എന്തുമാർഗം…..?  കർത്താവിനെ.. ഓർത്ത് ടെൻഷൻ അടിപ്പിക്കാതെ ഒന്ന് വേഗം പറഞ്ഞു തുലക്കാടി പെണ്ണേ……..?

(മിനിക്ക് തലയിൽ ഭ്രാന്തുപിടിച്ച മട്ടാണ് )

നീ…….  തന്നെ….. !

ങേ…..  ഞാനോ    (മിനിയിൽ അത്ഭുതം )

അതേ…. നീ തന്നെ…… ! നിന്നെ അവൾ കാണുന്നത് ചേച്ചിയുടെ സ്ഥാനത്താണ് അതൊകൊണ്ട് തന്നെ അവൾ നിന്നോട് ഒന്നും മറക്കാനുള്ള സാധ്യതയില്ലാ  എന്തുപറയുന്നു?  ഒക്കെ അല്ലേ  !

ഹും….  ശരി നോക്കാം…….!  ( ഒരു ആത്മവിശ്വാസം ഇല്ലാത്തമട്ടിൽ മിനി പറഞ്ഞു )

ഞാൻ ഇപ്പോൾ തന്നെ ഒന്ന് വിളിച്ചു നോക്കിയാലോ…?

(സംശയഭാവത്തിൽ മിനി ഗീതുവിനേ നോക്കി )

അത് തല്കാലം വേണ്ട….. അവൾ പതിവുപോലെ എന്നെവിളിക്കും അപ്പോൾ സംസാരിച്ചാൽ മതി.. !

(അൽപ്പം കാര്യത്തോടെ ഗീതു പറഞ്ഞു )

(അങ്ങനെ പാചകശേഷം അവർ ഇരുവരും ഭക്ഷണം കഴിച്ചുതീർന്നതും ലച്ചുവിന്റെ കാൾ ഗീതുവിന്‌ വന്നു.  ഗീതുവും ലച്ചുവും തമ്മിൽ സംസാരിച്ചു വീട്ടിലെ കാര്യവും ഓഫീസിൽ കാര്യങ്ങളും പ്രമോഷൻന്റെ കാര്യവും എല്ലാം പറഞ്ഞു.  പിന്നെ ഫോൺ മിനിക്ക് കൈമാറി മിനി ആദ്യമേ ആ വിഷയം എടുത്ത് ഇടാതെ വളരെ ശ്രദ്ധയോടെ സംസാരിച്ചു.  ഇടക്ക് മിനി വിഷയത്തിലേക്ക്  വന്നു  ! )

അയ്യോ…..  എന്റെ പൊന്നുച്ചേച്ചി അതെല്ലാം അവരുടെയൊക്ക തോന്നൽ മാത്രമാണ്.  എന്റെ മനസ്സിൽ അങ്ങനെയൊരു തോന്നൽ ഉണ്ടായാൽ രാധാമ്മുവിനോടും ചേച്ചിയോടും പറയാതിരിക്കും എന്ന് തോന്നുന്നൊണ്ടോ..   !

(ലച്ചു വളരെ കൂളായി  “ഇപ്പോൾ മിനിയുടെ മനസ്സിൽ അൽപ്പം സമാധാനം വന്നുചേർന്നിട്ടുണ്ട് ” )

ഹും…… എന്നാലും അവരെല്ലാം  കുടിപറയുന്നത്  കേട്ടപ്പോൾ  ചേച്ചിയുടെ

Leave a Reply

Your email address will not be published. Required fields are marked *