ഇണക്കുരുവികൾ 15 [പ്രണയ രാജ]

Posted by

ഇണക്കുരുവികൾ 15

Enakkuruvikal Part 15 | Author : Pranaya Raja

Previous Chapter

 

പ്രണയം അതിനർത്ഥം ഇന്നും തേടുന്നു, ഒരിക്കലും തീരാത്ത അനുഭൂതി . അതിൻ്റെ പല മുഖങ്ങളും അർത്ഥ തലങ്ങളും മനസിലാക്കുക എന്നത് വളരെ വലുതാണ്. ഒരു ജീവിതം തികയാതെ വരും. വിജയവും പരാജയവും മരണവും അതിൻ്റെ മുഖങ്ങളിൽ ചിലത് . വെറുപ്പിനെ പതിയെ പ്രണയമാക്കുകയും പ്രണയത്തെ പതിയെ വെറുപ്പാക്കുന്നതും ഇതിലെ ആരും കാണാത്ത മായാജാലം. സ്നേഹം അഭിനയമായി കൂട്ടിച്ചേർക്കുമ്പോ വിജയവും പരാജയമാകുന്നു . പ്രണയ നിമിഷങ്ങളിൽ കൊടുത്തിരുന്ന സ്നേഹം കെയർ വിവാഹശേഷം സ്വന്തമെന്നാവുമ്പോ എങ്ങോ പോയ് മറയുന്നു, ആ നിമിഷം അവർ അപരിചിതരാവുന്നത് അവർ തന്നെ അറിയാതെ പോകുന്ന നിമിഷം തുടങ്ങും അവർ നേടിയ വിജത്തിൻ്റെ പൊൻ തൂവലിൽ കറ പുരളാൻ.
വിരഹം പ്രണയത്തിലെ അമൂല്യമായ നോവിനു പകരാനാവുന്ന സുഖം. മരണമാവാം ചിലപ്പോ ചതിയാവാം വിരഹത്തിൻ്റെ കാരണം പ്രസക്തമല്ല. ഒരിക്കലും വെറുക്കാനാവാതെ ചിതലരിക്കാത്ത ഓർമ്മകളിൽ അവളോടൊത്ത് എന്നും വസിക്കും. ജിവിതത്തിൽ മറ്റൊരു കൈത്താങ്ങ് വരാം വരാതിരിക്കാം, കൊഴിഞ്ഞ കാലത്തിലെ വസന്തവും രാജകുമാരിയും മനസിൽ നിന്നും പറിച്ചു മാറ്റുക അസാധ്യം . നാം മണ്ണോടടിയും വരെ ആ ഓർമ്മകൾ വേട്ടയാടും സുഖമുള്ള നോവു തരും. ഓർക്കുമ്പോ കണ്ണുകൾ ഈറനണിയുമ്പോ കൂടെ അറിയാതെ ഒരു പുഞ്ചിരിയും കൂട്ടു വരും.പനി പിടിച്ച് വീട്ടിൽ കിടക്കുന്ന ദിവസം . ഒരു ശനി, ശരിക്കും എനിക്ക് ശനിദശ ആണെന്നാ തോന്നുന്നത്. ഇക്കൊല്ലം 3rd ഇയർ ആയി. ശനിയും ക്ലാസ്സുണ്ട് . BA ഇംഗ്ലിഷ് ലിറ്ററേച്ചറിൽ എന്നെ സ്വയം പിടിച്ചിരുത്തിയതിൽ പ്രധാനി ഷേക്സ്പിയർ ആണ്. ഞാൻ വായിച്ചതിൽ വെച്ച് ഏറ്റവും മഹാനായ എഴുത്തുകാരൻ . അദ്ദേഹത്തിന്റെ അവസാനകാലത്ത് റൊമാൻസസ് എന്നുകൂടി പേരുള്ള ഹാസ്യാത്മകമായ ദുരന്തനാടകം എഴുതിയിരുന്നു. ആ നാടകം എനിക്കേറെ പ്രിയപ്പെട്ടതാണ്. ഇന്നും ഞങ്ങൾക്ക് എടുക്കുന്നത് ഷേക്സ്പിയറിൻ്റെ സോണറ്റ് ആണ് കൃത്യമായി പറഞ്ഞാ കവിത. അർത്ഥ വികാര പരിവേഷം പകരുക അദ്ദേഹത്തിൻ്റെ കഴിവാണ്. കൊതിച്ചിരുന്ന ക്ലാസ്സ് പോയി കിട്ടി. നന്ദൻ സർ അതെടുക്കുമ്പോ വിവരണം കേൾക്കാ എന്നത് പ്രത്യേക രസമാണ് പിന്നിട് ചോദിക്കുമ്പോ വെറും വരികളുടെ വിവരണമാവും ആദ്യത്തെ വാചാലത പിന്നെ ഉണ്ടാവില്ലെന്ന് സാരം.
ഉച്ച സമയം ഹരിയുടെ ഫോൺ കേട്ട് ഞാനുണർന്നത്. ഫോൺ എടുത്തു ചെവിയിൽ വെച്ചതും അവൻ പറയാൻ തുടങ്ങി.
ഹലോ
എന്താടാ നാറി
നിയെന്താടാ മൈരാ ഇന്നു ലീവാക്കിയത്
പനിയാണ് മോനെ
നീ പനിച്ചു കിടന്നോ ഒന്നും അറിയണ്ടല്ലോ
എന്താടാ വല്ല പ്രശ്നവും

Leave a Reply

Your email address will not be published. Required fields are marked *