ഇണക്കുരുവികൾ 15 [പ്രണയ രാജ]

Posted by

എന്തിന്
ഹരിയെ കാണാൻ
ഹരിയേട്ടനെ കാണുന്നതെന്തിനാ
ടി പൊട്ടത്തി ആ പേരിൽ ആ പെണ്ണിനെ കണ്ടിട്ട്
കണ്ടിട്ട്
അതവൾ പറയുമ്പോ വാക്കിനു മുർച്ച കൂടിയിരുന്നു. പെണ്ണാണ് വർഗ്ഗം , സ്വന്തം ഇനത്തെ പുകഴ്ത്തുന്നത് അവർക്കിഷ്ടമല്ലല്ലോ
അവള് എങ്ങനെ ഉണ്ട് കാണാൻ എന്നു പറയൊടി എന്നോട്
ദേ മനുഷ്യാ കണ്ടവയുമാരുടെ കോലം നോക്കലല്ല എൻ്റെ പണി
ഈശ്വരാ രക്ഷതു …… ഇവളല്ല ഇവളുടെ അമ്മയെ കൊണ്ട് നോക്കി പറയിപ്പിക്കും ഞാൻ പിന്നെയാ മനസിൽ പറഞ്ഞതാണേ ….. ഇതെങ്ങാനും അവൾ കേട്ടാ എൻ്റെ നെഞ്ചിൽ പൊങ്കാലയിടും.
ടി , നീ ചൂടാവണ്ട ഹരി നിന്നെയും അവളെയും ചേർത്തങ്ങനെ പറഞ്ഞപ്പോ നിന്നോട് പറഞ്ഞു പോയി അത് വിട്ടേര്
എന്താ ഹരിയേട്ടൻ പറഞ്ഞത്
മതി , അതു വിട്ടേര് അതു കാരണാ ഇപ്പോ ഈ മുഷിപ്പ്
കണ്ണാ, ടാ ചക്കരെ പറയെടാ
അതു വേണ്ടാന്നു പറഞ്ഞില്ലെ
ദേ മനുഷ്യാ, പറഞ്ഞില്ലെ പിന്നെ ഉമ്മാ കുമ്മാ എന്നൊന്നും പറഞ്ഞെനി വരണ്ട
അയ്യോ മോളെ വയറ്റത്തടിക്കല്ലേടി
അങ്ങനെ വഴിക്കു വാ എനി പറ
ഹരി പറഞ്ഞു നിന്നെക്കാൾ അടിപൊളി പെണ്ണ് ക്ലാസ്സിൽ ജോയിൻ ചെയ്തെന്ന്
ആണോ
ആടി, എനിക്കങ്ങു ദേഷ്യം വന്നു
എന്തിന്
എൻ്റെ പൊന്നല്ലെ സുന്ദരി, വേറെ ഒരുത്തിയും സുന്ദരിയല്ല
മാളു ആ സുഖിപ്പിക്കലിൽ വീണു എന്നത് അവളുടെ ചിരിയിൽ തന്നെ എനിക്കു മനസിലായി.
ദേ ഞാന ങ്ങോട്ടു വിളിക്കാവേ..
അതും പറഞ്ഞവൾ ഫോൺ കട്ടാക്കി. കാര്യം ഏറ്റെങ്കിലും അവൾ നോക്കിയിട്ടു പറയാം എന്നു പറയാത്തതിനാൽ മനസിൽ ചെറിയൊരു നിരാശ, എത്രയൊക്കെ ആയാലും പെണ്ണെല്ലേ. എന്തായാലും രണ്ടു ദിവസം കഴിയട്ടെ , ഞാൻ നേരിൽ കണ്ടോളാം. അങ്ങനെ ചിന്തിച്ചിരിക്കുമ്പോ മാളുവിൻ്റെ കോൾ വന്നു .
എന്താ വാവേ
അതെ ഞാനെന്താ പറയാ
എന്താടി ഇങ്ങോട്ടു വിളിച്ചിട്ട് നിനക്കൊന്നും പറയാനില്ലെ
അതല്ല മനുഷ്യാ ആ പെണ്ണ്
ഏത് പെണ്ണ്
സത്യത്തിൽ ഞാൻ ആ പുതിയ വന്ന പെണ്ണിൻ്റെ കാര്യം മറന്നിരുന്നു. മാളുവുമായി സംസാരിക്കുമ്പോ മറ്റെല്ലാം മറന്നു പോവും.
നിങ്ങടെ ക്ലാസ്സിൽ പുതിയ വന്ന ആ കൊച്ചില്ലെ
ആ അവൾ പറ
അയ്യോ എന്താ ആകാംക്ഷ
വാവേ നീ പറയുന്നുണ്ടോ
ആ …… ആ പെണ്ണൊരു അപ്സരസ, എന്താ ഭംഗി

Leave a Reply

Your email address will not be published. Required fields are marked *