ഇണക്കുരുവികൾ 15 [പ്രണയ രാജ]

Posted by

എന്നിട്ടെന്താവാൻ എൻ്റെ അത്ര പോലും ഭംഗിയില്ല
അതും പറഞ്ഞവൾ ചായ കുടിക്കാൻ താഴെ പോയി.പെണ്ണിന് കുശുമ്പാണ് മറ്റൊരുത്തിക്ക് ഭംഗിയുണ്ടെന്ന് പറയാൻ. ഇവളാണ് പെണ്ണ്, പാവം നമ്മളുടെ പൊട്ടി പെണ്ണ് മാളു അവക്കിങ്ങനെ ഉള്ള ഒരു കുശുമ്പും ഇല്ല, പക്ഷെ എൻ്റെ പേരിൽ കുശുമ്പാണ്. ആ കുശുമ്പും എന്നെ ചുറ്റി പറ്റി തന്നെ.
മാളു അവൾ പറഞ്ഞതാണോ ശരി, ആ രാത്രി അങ്ങനെയാണോ സംഭവിച്ചത് . എന്തായാലും ആ രാത്രി എനിക്കോർക്കാനെ വയ്യ. അന്ന് ബോധം പോയ എന്നെ ഡോക്ടർമാർ നോക്കി മിഴികൾ തുറന്നതൊക്കെ കുറഞ്ഞ സമയങ്ങൾ കൊണ്ടു കഴിഞ്ഞു. കരഞ്ഞു കൊണ്ടിരുന്ന എന്നെ ഹരി വീൽ ചെയറിൽ കൊണ്ടു പോകുമ്പോ നിത്യയെ കൊണ്ടു വരുന്നത്.
കൈകളിൽ നിന്നും തന്നോടുള്ള പരിഭവം എന്ന പോലെ ഒഴുകുന്ന നിണ പൊയ്ക , വസ്ത്രത്തിൽ പറ്റിയ രക്തത്തിൽ പാടുകൾ എൻ്റെ ഹൃദയത്തിലെന്ന പോലെ എടുത്തു കാട്ടി, ഒന്നുറക്കെ പൊട്ടിക്കരയാൻ താൻ കൊതിച്ചിരുന്നു, എന്നാൽ ഉയരാതെ പോയ സ്വര വീചികൾക്കു മാത്രം അറിയാം താൻ അനുഭവിച്ച വേദന, ഇഷ്ടപ്പെടുന്നവർ നഷ്ടമാകുമെന്നു തോന്നുമ്പോ നമ്മളിൽ ഉണരുന്ന ഒരു വികാരമുണ്ട് സപ്ത നാഡികളും ചലനമറ്റ പോലെയാകും, മിഴികളിൽ ഇരുട്ടു കയറുന്നത് പോലെ, ബോധ മനസ് കൈവെടിഞ്ഞ് അബോധമനസ് സ്വയം നിയന്ത്രണം ഏറ്റെടുക്കുമ്പോൾ തോരാതെ പെയ്യുന്നത് കണ്ണുനീർ മാത്രം .
നിശ്ചലമായ മനസ് ആരോ ചലിപ്പിച്ച വഴിയിൽ തനിയെ നീങ്ങി Icu മുന്നിൽ വന്നു നിന്നു. നിത്യ അവൾ തനിക്ക് പെങ്ങൾ മാത്രമാണോ അല്ല ഒരിക്കലും അല്ല, അവൾ തൻ സ്നേഹിക്കുന്ന ഏറ്റവും വലിയ ശത്രു, തൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരി, തൻ്റെ കള്ള കാമുകി, അമ്മയുടെ മറ്റൊരു രൂപം, തനിക്കു ജനിക്കാതെ മനസിൽ കൊണ്ടു നടന്ന തൻ്റെ മകൾ, അവൾക്ക് തൻ്റെ മനസിൽ എത്ര എത്ര സ്ഥാനങ്ങൾ താൻ നൽകിയിട്ടുണ്ട് എന്ന് തനിക്കു പോലും അറിയില്ല . അകലെയാണെങ്കിലും ഇടക്കെങ്കിലും ഒരു നോക്ക് , ആ ശബ്ദം കേൾക്കാതെ തനിക്കു പിടിച്ചു നിൽക്കുവാൻ കഴിയില്ല.
ഉറങ്ങാതെ, ഒന്നും ഉരിയാടാതെ താനാ രാത്രി മൊത്തം കഴിച്ചു കൂട്ടി, തൻ്റെ അവസ്ഥ മനസിലാക്കിയതിനാലാണ് എന്നു തോന്നുന്നു ആരും തന്നെ ശല്യപ്പെടുത്താൻ നിന്നില്ല. ഹരി എനിക്കു പകരം ഓടി നടന്നു കാര്യങ്ങൾ ഒക്കെ ചെയ്തു . മാളു കുറച്ചകലെ മാറി നിന്ന് എനിക്കായ് കണ്ണുനീർ അരുവിയൊഴുക്കി. അനു ഡോക്ടർമാരോടൊപ്പം നിന്നു, അമ്മയും അച്ഛനും ആകെ തകർന്ന് എനിയെന്തെന്നറിയാതെ കരയുന്നു.
രാവിലെ അവൾക്കൊന്നുമില്ലെന്നറിഞ്ഞിട്ടും മനസു ശാന്തമായില്ല. താൻ കാരണമാണ് ഇതൊക്കെ നടന്നതെന്ന കുറ്റബോധം തന്നെ വേട്ടയാടി കൊണ്ടിരുന്നു. ആരിൽ നിന്നും ഒരു കുറ്റപ്പെടുത്തലും ഉണ്ടായില്ല എന്നത് എനിക്കേറെ വിഷമമാണ് പകർന്നത്. ഒരു ശകാരം കേൾക്കാൻ മസാദ്യമായി വെമ്പിയ നിമിഷം , അമ്മയുടെ കൈ ചൂടിനായി മനസ് വിതുമ്പിയ നിമിഷങ്ങൾ. സത്യത്തിൽ ജീവിതം അങ്ങനെയാണ് , നാം ആഗ്രഹിക്കില്ല എന്നുറപ്പുള്ള ചിലതിനു മാത്രമേ നമുക്ക് മനശാന്തി തരുവാൻ സാധിക്കുകയൊള്ളു.
അങ്ങനെ ദുഖത്തിൽ നീറിയ കുറച്ചു ദിനങ്ങൾ , ഒന്നു രണ്ടു വട്ടം നിത്യയെ കാണാൻ പോയപ്പോ അവളിൽ നിന്നും ഉണ്ടായ അവഗണന തന്നെ കൂടുതൽ തളർത്തി. ഹരിയും അനുവും എനിക്കാശ്വാസം പകരാൻ വിഫലമായ ശ്രമങ്ങൾ നടത്തി, ഒന്നും അതിൻ്റെ ഉദ്ദേശ വിജയം കാണാൻ കഴിയാതെ തോൽവികൾ ഏറ്റുവാങ്ങി. മാളു അവളാണ് തനിക്ക് കുറച്ചെങ്കിലും ആശ്വാസം പകർന്നത്.

Leave a Reply

Your email address will not be published. Required fields are marked *