ഇണക്കുരുവികൾ 15 [പ്രണയ രാജ]

Posted by

എനി അതെങ്ങനാ മാറ്റി പറയാ
അതൊന്നും എനിക്കറിയണ്ട നാളെ അമ്പലത്തിന്നു വിളി
ഏട്ടാ
ഞാനൊറങ്ങാൻ പോവാ
അതും പറഞ്ഞു ഞാൻ കോൾ കട്ടാക്കി. എനിക്കറിയാ നാളെ എന്തു വന്നാലും അവൾ എന്നെ കോൾ വിളിക്കുവാണേ അത് ഗുരുവായുർ എത്തിയിട്ടെ ഉണ്ടാവു എന്ന്. അങ്ങനെ ഞാൻ കിടന്നു.
അവൾ എന്നോടു കാട്ടുന്ന പോലെ ഇതൊക്കെ അവളോടുള്ള എൻ്റെ കുറുമ്പുകൾ മാത്രം, ഞാൻ പറയുന്നതിന് അപ്പുറമില്ലാത്ത ഉത്തമ ഭാര്യയായി അവൾ എന്നെ പ്രേമിക്കാൻ തുടങ്ങിയിട്ട് രണ്ട് കൊല്ലം കഴിഞ്ഞു. നിത്യയെ അറിയിക്കാൻ ഇതുവരെ അവൾ സമ്മതിച്ചിട്ടില്ല, അതു കാരണം ഈ ഒരു കാര്യം മാത്രം ഞാൻ അമ്മയിൽ നിന്നും മറച്ചു പിടിച്ചു. അതൊരു കരടായി മനസിൽ കിടക്കുന്നുണ്ട് . അമ്മ അറിഞ്ഞാ നിത്യ അറിയാൻ ദിവസങ്ങൾ മതി ആ ഒരു കാരണത്താൽ മാത്രം ഞാൻ അമ്മയോട് പറയാത്തത്.
നേരം വെളുത്തതും നെറ്റിയിൽ തണുത്ത ഒരു കൈ സ്പർഷം എന്നെ തേടിയെത്തി, ഉറക്കത്തിൽ നിന്നും ഉണരുക എന്നതിനോട് മനസു വിമുകത കാട്ടി, ഒരർത്ഥത്തിൽ പറഞ്ഞാൽ സ്വപ്നത്തിൽ നിന്നും പുറത്തു കടക്കാൻ മനസാഗ്രഹിച്ചില്ല.
വിവാഹ ശേഷം മാളുവിൻ്റെ സ്ഥിരം പരിപാടിയാണ് കുളിക്കഴിഞ്ഞ് ഈറനായി വരുമ്പോ തണുപ്പുള്ള കൈകളാൽ എൻ്റെ നെറുകയിൽ തെടുക എന്നിട്ടും ഞാനുണർന്നില്ലെങ്കിൽ ഈർപ്പം വിട്ടുമാറാത്ത മുടികൾ മുഖത്തിട്ട് രസിക്കുക, എന്നെ ഉണർത്തി അധരങ്ങൾ നുകർന്ന ശേഷം എന്നിൽ നിന്നകലുക. മുടി മുഖത്തിടുന്നതിനു മുന്നെ അവളെ ഞാൻ എന്നിലേക്ക് വലിച്ചിട്ടു, ആ അധരങ്ങൾ നുകർന്നത്തും ശക്തമായി എന്നെ അവൾ തള്ളിയിട്ടു. മിഴികൾ തുറന്നു നോക്കിയതും ഞാൻ ഞെട്ടി. എന്നെ തന്നെ തുറിച്ചു നോക്കുന്ന ആ മിഴികൾക്കു മുന്നിൽ ഞാൻ തോറ്റു പോയി, ദേഷ്യത്താൽ ചുവന്ന ആ മുഖവും ഇടുപ്പിൽ കൈ കുത്തിയുള്ള ആ നിപ്പും എനിക്കു തന്നെ നിയന്ത്രണം വിട്ടു പോയി. മിഴികൾ ചെറുതായി ഈറനണിഞ്ഞു.
അനു സോറി
അവളിൽ നിന്നും ഒരു പ്രതികരണവുമില്ല. വീണ്ടും സോറി പറഞ്ഞതും എനിക്കരികിലേക്ക് കയ്യാങ്ങി വരുന്ന അനുവിനെ കണ്ട നിമിഷം മിഴികളടച്ച് ആ അടിക്കായി ഞാൻ സജ്ജനായി. ഏറെ നേരമായിട്ടും ആ കൈകൾ എൻ്റെ മുഖത്ത് പതിയാത്തതിനാൽ ഞാൻ പതിയെ മിഴികൾ തുറന്നു. എന്നെ നോക്കി ചെറു പുഞ്ചിരിയും പുൽകി എനിക്കരികിൽ നിൽക്കുന്ന അനുവിനെ ആണ് ഞാൻ കണ്ടത്
ഏട്ടൻ പേടിച്ചോ
ഉം
സാരമില്ല, മാളുനെ സ്വപ്നം കണ്ട് കിടക്കാ അല്ലെ
എടി അത് ഞാൻ
അത് വിട്ടേക്ക് എൻ്റെ മൊറച്ചെറുക്കനല്ലേ
എന്നാലും സോറി
എന്തിന് , ഒരിക്കൽ ആഗ്രഹിച്ചത് അറിയാതെ ആണെങ്കിലും എനിക്കു കിട്ടി
എടി നിന്നെ ഞാൻ
ഓ എനി വേണ്ട ഏട്ടാ
പോടി പട്ടി തെണ്ടി
മാളു അവളെ വിളിച്ചാ മതി പൊന്നു മോൻ
നിയെന്തിനാടി ഇപ്പോ ഇങ്ങോട്ടു കെട്ടിയെടുത്തേ
പനി കൊറവുണ്ടോ നോക്കാൻ വന്നതാ
നല്ല സമയത്താ വന്നത്
അതേ . ഞാനൊരു കാര്യം പറയണ്ടേ

Leave a Reply

Your email address will not be published. Required fields are marked *