ഇണക്കുരുവികൾ 16 [പ്രണയ രാജ]

Posted by

ഭക്ഷണം ഒരുവിതം കഴിച്ചെന്നു വരുത്തി ഞാൻ വെളിയിലിറങ്ങി. നേരെ പോയത് മമുവിൻ്റെ ക്ലാസ്സ് മുറിയിലാണ്. അവൾ എന്നെ കണ്ടതും ആ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞിരുന്നു. എന്നാൽ ഞൊടിയിടകളിൽ അതു മാഞ്ഞു കണ്ണിൽ രൗദ്രഭാവം ഉടലെടുത്തു. അവളിൽ നിന്നും ഒരിക്കൽ കൂടി അവഗണന നേരിട്ടു കൈപ്പറ്റി ഞാൻ തിരിച്ചു നടന്നു.
അവൾ മാറിയിരിക്കുന്നു. ആ മാറ്റത്തിനു കാരണം താനും , താൻ പോലുമറിയാത്ത തെറ്റിന് അവൾ തന്നെ ശിക്ഷിക്കുകയാണ്. ആ സമയം എൻ്റെ ഫോൺ റിംഗ് ചെയ്തു , നോക്കിയപ്പോ അനു ആദ്യമൊന്നു മടിച്ചെങ്കിലും ഞാൻ കോൾ എടുത്തു സംസാരിച്ചു.
ഹലോ എട്ടാ
എന്താടി
ചേട്ടനേതു പെണ്ണിനെയാ ഇന്ന് കെട്ടിപ്പിടിച്ചത്
നിങ്ങക്ക് രണ്ടാക്കും ഇതു തന്നാണോ പണി, ഞാൻ കാണുന്ന പെമ്പിള്ളേരെ ഒക്കെ കെട്ടിപ്പിടിക്കും
എന്താ ഏട്ടൻ്റെ പ്രശ്നം
ഒന്നുമില്ല എനി ഇങ്ങനെ ഉള്ള കാര്യങ്ങൾ നോക്കണ്ട എന്നവളോട് പറഞ്ഞേക്ക്
പാവം കിട്ടും ഏട്ടാ എന്നോട് കരഞ്ഞാ പറഞ്ഞത്, പിന്നെ രാവിലെ മഞ്ഞു കൊണ്ടാരും കാത്തു നിന്ന് അസുഖം വരുത്തണ്ടാന്നു പറയാനും പറഞ്ഞു .
ത്തണോ എന്നാ അവളോട് പറഞ്ഞേക്ക് എൻ്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടണ്ട എന്ന്
ഏട്ടാ പ്ലീസ് ഇതിപ്പോ ഞാൻ കാരണം
നി കാരണം അങ്ങനെ ഒന്നില്ല അവൾക്ക് എന്നിൽ വിശ്വാസമില്ല
അതല്ല ഏട്ടാ
അനു നിനക്ക് വേറെ എന്തേലും പറയാനുണ്ടോ
അത് ഏട്ടാ
എന്നാ വെച്ചോ , വീട്ടിന്നു കാണാ
ശരി,
അതെ പിന്നെ എനി അവൾ വിളിച്ചാ ഞാൻ അറിഞ്ഞോണ്ട് നിന്നെ കിസ്സടിച്ചു എന്നു പറഞ്ഞേക്ക്.
നിങ്ങക്ക് വട്ടാ
ആടി വട്ടാ , അവളാ എന്നെ ഇങ്ങനെ ആക്കിയത്.
അതു പറഞ്ഞപ്പോഴേക്കും അനു ഫോൺ കട്ടാക്കി , എനിക്ക് ശരിക്കും അരിശവും.
എൻ്റെ കൺപ്പീലികൾ ഒരുപാടു സ്നേഹിക്കുന്നു, എൻ്റെ കാഴ്ച മറയ്ക്കാതിരിക്കാൻ അവ അകന്നിരിക്കുന്നത് . നി എന്നിൽ നിന്നും അകന്നതെന്തിനെന്ന് മാത്രം എനിക്ക് വ്യക്തമല്ല മാളു. നിനക്ക് സമ്മാനിക്കാനായി ഒരു പൂ തേടി ഒരുപാടു പൂന്തോട്ടത്തിൽ ഞാനലഞ്ഞു, നിൻ്റെ പുഞ്ചിരിയെക്കാൾ മനോഹരമായ ഒരു പൂവും ഞാൻ എവിടെയും കണ്ടില്ല. നിനക്കായി മുത്തു മാല കോർക്കാൻ മുത്തെടുക്കാനായി സാഗരങ്ങൾ തേടി ഞാൻ , നിൻ്റെ നാണത്തിൽ പൊയിഴുന്ന മുത്തു പോൽ മനോഹരമായ മുത്തുകൾ കണ്ടില്ല ഞാനെവിടെയും.
ഒറ്റക്കല്ലെന്ന് നൂറുവട്ടം കാതിൽ പറഞ്ഞത് നീ ……… ഒടുവിൽ ഒറ്റയ്ക്കാ ഒറ്റക്കാക്കി അകന്നതും നീ……. സ്നേഹിക്കാൻ പഠിപ്പിച്ചത് നീ………. ഒടുക്കം സ്നേഹം കാണാതെ പോയതും നീ…………. മറന്നാൽ മരണമാണ് എന്ന് ചൊല്ലിയത് നീ…….. ” മരിക്കും മുന്നെ മറന്നതും നീ…….” അനുവിനെ എനിക്കിഷ്ടമാണ്, അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്, നിത്യയെ ഒരുപാട് ഇഷ്ടമാണ്. അതിലും……… എത്ര ……… എത്ര ……… ഇഷ്ടമാണെന്നോ ………. എനിക്ക് നിന്നെ …………
മനസ്സറിഞ്ഞു തന്നെയാണ് നിന്നെ ഞാൻ സ്നേഹിച്ചത് മരണം വരെ അതങ്ങനെ തന്നെയാകും. എൻ്റെ അവസാന ശ്വാസം നിലയ്ക്കും വരെ നിന്നെ ഞാൻ പ്രണയിച്ചു കൊണ്ടിരിക്കും. അത്രയ്ക്ക് നീയെൻ്റെ ഹൃദയത്തിൽ പതിഞ്ഞിട്ടുണ്ട്. കാണാതെയും മിണ്ടാതെയും ഉള്ള ഈ പ്രണയത്തിലുമുണ്ട് ആത്മാർത്ഥതയും നൊമ്പരവും, ആ നൊമ്പരത്തിലുമുണ്ട് ഒരു സുഖം.
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *