ഇണക്കുരുവികൾ 16 [പ്രണയ രാജ]

Posted by

ആ വാക്കുകൾ കേട്ട ഉടനെ എൻ്റെ സമനില തെറ്റി. ആരോടും ഒന്നും പറയാതെ തോരാത്ത കണ്ണു നിരോടെ ഞാൻ ബൈക്കെടുത്ത് മുന്നോട്ടു കുതിച്ചു. മരണത്തെ പോലും ഭീതിയിലായ്ത്തുന്ന വേഗത . ഭ്രാന്തമായ മാനസിക അവസ്ഥ എതിരെ കാണുന്ന വണ്ടികളെ എല്ലാം കടന്നു മുന്നേറുമ്പോ മരണത്തെ സ്വാഗതം ചെയ്തിരുന്നു എന്നതാണ് സത്യം
മോർച്ചറിയുടെ മുന്നിൽ ഓരത്ത് കാത്തിരിക്കുമ്പോൾ സതി ദേവി ജീവത്യാഗം ചെയ്ത ശരീരവും പേറി ശിവൻ താഡവം ആടിയതിലും പത്തു മടങ്ങ് രൗദ്ര ഭാവത്തിൽ ഞാൻ മുന്നേറുകയായിരുന്നു. സ്വന്തം കാമുകിയുടെ ജീവൻ്റെ പാതിയുടെ ശരീരം ഏറ്റുവാങ്ങാനാവാതെ അന്യനായി നോക്കി കാണേണ്ട അവസ്ഥ , അതിലും ദയനീയമായ മറ്റെന്താണ് ഉള്ളത്. ഒരു തെറ്റും ചെയ്യാത്ത തനിക്ക് ജീവിതകാലം മുഴുവൻ താങ്ങാനുള്ള ശിക്ഷ വിധിച്ചു മാളു അവൾ സ്വർഗവാസിയായപ്പോ തോറ്റത് ഞാനാണ്. എവിടേയും എൻ്റെ കൂടെ കൂട്ടുവരും എന്നു പറഞ്ഞവളെ ഞാൻ തനിച്ചാക്കി.
ഒടുക്കം ആ ശരീരം ആളിക്കത്തുന്ന തീയിൽ സമർപ്പിക്കാനൊരുങ്ങുമ്പോ മനസാൽ അവളുടെ ഭർത്താവായ തനിക്ക് അഗ്നി പകരാൻ അധികാരമില്ലാതായ നിമിഷം അവൻ മരണ തുല്യമായ വേദന കടിച്ചമർത്തുകയായിരുന്നു. ആ ശരീരം തീയിൽ കുളിച്ച നിമിഷം എരിഞ്ഞത് തൻ്റെ ശരീരമാണ്. ആ ചൂടിൻ്റെ കാഠിന്യം താനാണ് നുകർന്നത്.
അവൾ എരിഞ്ഞമർന്ന് വെറും ചാരമായി കാറ്റിൽ പറന്നു പോകുന്നത് നിറകണ്ണുകളോടെ ഒരു അപരിചിതനായി ഞാൻ നോക്കി നിന്നു. മിഴികളിൽ നിന്നും അടർന്നു വീണ കണ്ണുനീർ തുള്ളികൾക്കു പോലും ആ ചിതയിലെ കനലിനു സമാനമായ ചൂടുണ്ടായിരുന്നു. അതിലും വലിയ ചൂട് തൻ്റെ ഹൃദയത്തിലാണെന്ന് താൻ തിരിച്ചറിഞ്ഞ നിമിഷം.
ഒരുതരം വല്ലാത്ത വിങ്ങലോടെ ഞാൻ മിഴികൾ തുറന്നത്. ഈ ദുസ്വപ്നം എൻ്റെ മനസിൻ്റെ സമനില തെറ്റിച്ചു. ഒരുതരം ഭ്രാന്തമായ അവസ്ഥ , എന്തു ചെയ്യണം എന്നറിയില്ല , മാളു അവളെ കാണണം മനസു വല്ലാതെ വെമ്പുകയാണ്. ആ ശബ്ദത്തിനായി ഹൃദയം തുടിക്കുകയാണ്. ഫോൺ കയ്യിലെടുത്ത് അവളെ വിളിക്കാനൊരുങ്ങുന്ന നമിഷം അവൻ തിരിച്ചറിഞ്ഞിരുന്നു. ആ വിരലുകൾ ഭയത്തിൻ്റെ തീവ്രതയിൽ വിറക്കുന്നുണ്ടെന്ന സത്യം.
അവളുടെ നമ്പർ ഡയൽ ചെയ്യുമ്പോ മനസരക്രി അവൻ പ്രാർത്ഥിച്ചു ആ ശബ്ദം ഒന്നു കേൾക്കാൻ , നിരാശയുടെ ബീജങ്ങൾ തന്നിൽ വളർത്താനായി മാളു അവൾ അവളുടെ ഫോൺ സുച്ചോഫ് ചെയ്തു വെച്ചത്.ആ സ്വപ്നം തന്നിലെ നിദ്രയെ കവർന്നെടുത്തു കഴിഞ്ഞു. അവൾ , അവൾ മാത്രമാണ് തൻ്റെ ജീവിത സഖി, അവൾ തന്നെ മനസിലാക്കിയില്ല എങ്കിലും തനിക്കവളെ കൈവിടാൻ കഴിയില്ല. പഴയ പോലെ തന്നെ സ്നേഹിക്കണ്ട , ചതിയനായി തന്നെ കണ്ടൊട്ടെ എന്നാലും തനിക്കവളെ കാണണം ആ ശബ്ദം കേൾക്കണം അതു മാത്രം തൻ്റെ ആഗ്രഹം.
ആ രാത്രിയിൽ വീട്ടിൽ നിന്നും ആരും അറിയാതെ ബൈക്കെടുത്തു ഞാൻ പുറത്തേക്കിറങ്ങി. അവളുടെ വീടിനരികിൽ ചെന്നു ഞാൻ കാത്തിരുന്നു. ആർക്കോ വേണ്ടി. ഈ രാത്രിയുടെ പ്രണയാർദ്രമായ നിമിഷങ്ങളിൽ പ്രിയസഖിയെ നിദ്രയിൽ നിന്നുണർത്തി അവളെ ഒരു നോക്കു കാണുവാൻ ഒരു വാക്കു കേൾക്കുവാൻ അല്ല ഞാൻ വന്നത്. അവർക്കെന്തെങ്കിലും സംഭവിച്ചാൽ തനിക്കറിയണം അത്ര മാത്രം. റോഡരികിൽ ബൈക്കിൽ ആ വീടിനരികിൽ ഞാനിരുന്നു.
രാത്രി പ്രകൃതിയുടെ യഥാർത്ഥ സൗന്ദര്യം. കറുപ്പിൽ ചാലിച്ച വർണ്ണങ്ങൾക്ക് നിർവ്വജിക്കാൻ കഴിയുന്നതിനും അപ്പുറം ആ നഗ്നസൗന്ദര്യം. ചന്ദ്ര ശോഭയിൽ തെളിയുന്ന പ്രകൃതിയുടെ ലാസ്യഭാവം അവളിലെ നാണത്തിൻ്റെ മാറ്റൊലി അവിടെയെല്ലാം നിറഞ്ഞിരുന്നു. ചന്ദ്രൻ പൂർണ്ണ ശോഭയിൽ തെളിഞ്ഞു നിൽക്കുമ്പോൾ അനുരാഗികളാം നക്ഷത്രക്കുഞ്ഞുങ്ങൾ കണ്ണിറുക്കി കാട്ടി ചന്ദ്രനെ തൻ്റെ വലയിൽ വീഴ്ത്തുവാൻ പാഴ് ശ്രമം നടത്തിക്കൊണ്ടിരുന്നു.
ഇരുളിൽ തെളിയുന്ന നിഴലുകളുടെ പാവക്കുത്തുകൾ, ഇലകൾ ഞെരിഞ്ഞും, കാലച്ചൊകളും , കറ്റിൽ മരച്ചില്ലകൾ തൻ മേളവും, ചീവീടുകളുടെ ആലാപനവും രാത്രിയുടെ മറ്റൊരു ലോകം എനിക്കു കാട്ടി തന്നു. മരക്കൊസിലിരുന്നു തന്നെ നോക്കുന്ന മൂങ്ങയും, ഇടക്കിടെ പാറി പറക്കുന്ന വവ്വാലുകളും, അകലെ നിന്നും കേൾക്കുന്ന രാപാടിയുടെ താരാട്ടും എനിക്കു പുതുമ പകർന്നു.

Leave a Reply

Your email address will not be published. Required fields are marked *