ഇണക്കുരുവികൾ 16 [പ്രണയ രാജ]

Posted by

നമ്മുടെ നാടൻ കളരി ശരണം. കളരി പരമ്പര ദൈവങ്ങളേ കാത്തോണെ , ഈ ഉണ്ണിയാർച്ചയുമായുള്ള അടിയൻ്റെ അങ്കം വിജയിക്കണെ, അവൾ കാലുകൊണ്ട് അപ്പർ കിക്കടിച്ചതും വലതു മാറി ഇടത്തെ കയ്യിൽ മുടിനു മീതെ കുറു കൈ വെട്ടി ഇരുന്നമർന്ന് , ഇടതു മാറി വലതു കയ്യുടെ ജേയ്റ്റിൽ കൈണ്ടറക്കി പിറകോട്ട് വലിഞ്ഞ് കൈ പിണഞ്ഞ് സപ്തനാഡി ബന്ധനം പൂർത്തിയാക്കി.
ഇതൊരു തരം ലോക്കാണ് ശ്രദ്ധയോടെ ചെയ്തില്ലേ ചെയ്യുന്നവന് വിനയാകും. ഇരയുടെ നാഡികൾ ബന്ധനത്തിലാവും അവൾക്ക് അനങ്ങാനാവില്ല , ഒപ്പം ശബ്ദമുഴരുകയുമില്ല. കയ്യിലെ കുടുക്കയിക്കാൻ സ്വയം ശ്രമിച്ചാലോ , പൂട്ടു തുറക്കാൻ അറിയാത്തവൻ ശ്രമിച്ചാലും സപ്ത നാസികളും വേദനയാൽ പുളയും.
‘ഗുരുക്കൻമാർ വിലക്കുന്ന പുട്ട് , എല്ലാവർക്കും ഓതിക്കൊടുക്കാത്ത മുറ, സസ്തനാഡി ബന്ധനം അഞ്ചു വിതമുണ്ട്. ഒടുക്കം അവളെ തളയ്ക്കാൻ താൻ തിരഞ്ഞെടുത്തരും ആ ബന്ധനം. സത്യത്തിൽ വിഷമം തോന്നി . ഒരു പെൺകുട്ടിയോട് താൻ. ഈ സമയം പ്രിൻസിപ്പാൾ അവിടെക്കു കടന്നു വന്നു. എല്ലാം കേട്ടറിഞ്ഞ് അവളുടെ കൈ വിടുവിക്കാൻ നോക്കി. അവളുടെ മുഖഭാവവും മുളലും കണ്ണുനീരും കണ്ടതോടെ സംഗതി പന്തികേടാണെന്ന് മനസിലായതിനാൽ എന്നോടു തന്നെ പറഞ്ഞു. അവളെ കൊണ്ട് മാപ്പ് പറയിപ്പിക്കാം എന്ന ഒത്തു തീർപ്പിൽ അതു സമ്മതിച്ചു. ഒന്നു മടിച്ചെങ്കിലും അവളെ ‘മാറോടണച്ച് കൈ പിന്നിലേക്ക് കൊണ്ടു പോകുമ്പോ അടുത്ത കമൻ്റ് വീണു.
അളിയാ കെട്ടിപ്പിടിക്കാനല്ല പറഞ്ഞത്
എനിക്കറിയാടാ പുല്ലേ നീ വായ അടയ്ക്ക്.
അതു പറഞ്ഞവളെ കെട്ടിപ്പിടിച്ച് കൈ പുറകിലെ ലോക്ക് അഴിക്കാനൊരുങ്ങുമ്പോ ദേ നിക്കുന്നു ചേരക്കണ്ണും ഉയർത്തിപ്പിടിച്ച് മാളു. അവളിൽ നിന്നും പെട്ടെന്ന് തന്നെ അകന്ന എന്നെ പ്രിൻസിപ്പാൾ ശാസിച്ചു ഒടുക്കം മാളുവിനെ സാക്ഷിയാക്കി ആ കർമ്മം ഞാൻ ചെയ്തു. ഒടുക്കം മനസില്ലാ മനസോടെ അവൾ മാപ്പു പറഞ്ഞ് ഒടിയതും അവിടെ കൂവലുകൾ ഉയർന്നു . പിന്നെ അത് എൻ്റെ നേർക്കുള്ള ആഹ്ലാദ പ്രകടനമായി.
സന്തോഷത്തിലുപരി മനസ് ദുഖത്തിനാണ് വരവേൽപ്പു നൽകിയത്. എൻ്റെ മിഴികൾ ആ ആൾക്കൂട്ടത്തിലും ആ മുഖം തേടി. അവൾ ശൂന്യതയുടെ പ്രതിരൂപം പോലെ കാണാ മറയത്ത് അകന്നത് താൻ പോലും അറിഞ്ഞിരുന്നില്ല. ഒടുക്കം താനും കൂട്ടരും ക്ലാസ്സിലെത്തിയത്.
ക്ലാസ്സിൽ കയറിയതും ആദ്യ പിരീഡ് ഫ്രീ, ഇതിലും വലിയ ലോട്ടറി എന്താ കിട്ടാനുള്ളത്
ടാ നിൻ്റെ കോച്ചേതാടാ ഹരി
ടാ നാറി അവളെയല്ലേ നേരത്തെ ഇട്ട് അലക്കിയത് .
ആരെ, ആത്മികയെയോ
അതെടാ
അവളെന്തിനാ നിന്നെ തല്ലിയത്
ഒന്നു ചൂണ്ടയിടാൻ പോയതാ പണി പാളി മാൻ
ഹെയ് യു. ലുക്കറ്റ് മി
നല്ല കിളിനാദം പോലുള്ള ശബ്ദം കേട്ടാണ് ഞാൻ അങ്ങോട്ടു നോക്കിയത്.
സ്റ്റിൽ യു ആർ നോട്ട് വിൻ
ഹോ യാ ദാറ്റ്സ് സൗൺഡ്‌ പ്രറ്റി ഗുഡ് ഫോർ മി.
വി വിൽ മിറ്റ് എഗെയിൻ
ഐ ആം വെയ്റ്റിംഗ്

Leave a Reply

Your email address will not be published. Required fields are marked *