ഇണക്കുരുവികൾ 16 [പ്രണയ രാജ]

Posted by

അവസാന വാക്ക് പറയുമ്പോ നമ്മുടെ അണ്ണൻ ധവളപതി വിജയ് മനസിൽ നിറഞ്ഞിരുന്നു. തുപ്പാക്കിയിലെ പോലെ അവളോട് ചിരിച്ചു കൊണ്ടത് പറഞ്ഞപ്പോ ഞാനും ഒന്നു സുഗിക്കാതിരുന്നില്ല.
ടാ ഹരി ഈ പന്ന മോൾക്ക് മലയാളം അറിയില്ലെ
എന്താടാ നീ പറഞ്ഞത്
അവളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് എല്ലാവരും ഒന്നു ഞെട്ടി.
അണിമംഗലം തറവാട്ടിലെ ഇളം മുറ തമ്പുരാട്ടിക്ക് മലയാളം അറിയില്ലെന്നോ
തമ്പുരാട്ടി ആയിരുന്നോ
ടാ ചെറുക്കാ നീ ഇതിനൊക്കെ പഠിക്കും ഞാൻ പഠിപ്പിക്കും
പഠിക്കാനാ മോളെ ഞാനും വന്നത് ,കണ്ടില്ലെ ബുക്കുണ്ട്.
അതും പറഞ്ഞ് ഞാൻ കളിയാക്കി ചിരിച്ചു. എന്തൊ തിരിച്ചൊന്നും പറയാതെ ദേഷ്യത്തോടെ അവൾ പോയി. മൂന്നാമത്തെ ബഞ്ചിൽ പുതിയ സഖികളുമായി അവൾ കിന്നാരം പറഞ്ഞിരുന്നു . ഞാൻ അവളെ നോക്കാതിരുന്നില്ല.
മാൻപേട മിഴികളിൽ അഞ്ചന ചായയാൽ എഴുതിയ മിഴിവാലുകളും, തുടിക്കുന്ന കൺ പീലികളും , ഈറനണിഞ്ഞൊരു കുഞ്ഞു മിഴി. ജലകണത്താൽ തിളങ്ങും മിഴിക്കു മുന്നിൽ ആരും അടിമയാകും, ഒരു നോക്കിനു പോലും കാമവും, പ്രണയവും പകരാൻ കഴിയുന്ന തീക്ഷണത. സധാ ഒഴുകുന്ന കുഞ്ഞു വെള്ളാരം കല്ലു പോലെ ആ നീല മിഴികൾ ചലിച്ചു കൊണ്ടിരുന്നു.
പതിഞ്ഞ കുഞ്ഞു മൂക്കുകൾ, രാജശിൽപ്പി തൻ കലാവിരുതോ, അതോ ബ്രഹ്മദേവൻ്റെ മഹത്തായ സൃഷ്ടിയോ വ്യക്തമല്ല, ഇളം ചുമപ്പിൽ ചാലിച്ച നിറം, ആ കുഞ്ഞു നാസിക കുഞ്ഞു കുഞ്ഞു ചലനത്തോടെ മുന്നേറുമ്പോ , അറിയാതെ ആ മുക്കിൻ തുമ്പിൽ കടിക്കുവാൻ തോന്നും.
സ്റ്റോമ്പറി പഴം പോലെ ചുവന്നു തുടുത്ത ചുണ്ടുകൾ, ഈർപ്പത്തിൻ ജലകണങ്ങൾ അവയ്ക്കലങ്കാരം. മേൽ ചുണ്ടുകൾ ചെറുതും കീഴ് ചുണ്ടുകൾ വിടർന്നതുമായ സൗന്ദര്യ തിടമ്പ് . ആ ചുണ്ടുകൾക്കിടയിൽ തെളിയുന്ന മുല്ലമൊട്ടുകളും, ആ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയും എല്ലാം വിസ്മയം. പുഞ്ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയിൽ അവളുടെ മുഴുവൻ നാണവും തെളിഞ്ഞു കാണാം.
ചന്തി വരെ നീണ്ടു നിവർന്ന , അല്ല തൻ്റെ നിതംബങ്ങളെ മറ്റെല്ലാരിൽ നിന്നും മറയ്ക്കാനായി അവൾ വളർത്തിയ കാർകൂന്തൽ, സ്ട്രേറ്റ് ചെയ്ത പോലെ ഉള്ള മുടിയാണ്. മോഡേൺ ഡ്രസ്സിലാണവൾ എങ്കിലും ആ മുടിയിലെ തുളസി കതിർ പറഞ്ഞു തന്നു അവളിലെ നാടൻ പെൺകൊടിയെ.
ഹരി പറഞ്ഞത് ഒന്നും ശരിയല്ല ഇവൾ ഭൂലോക രംഭയല്ല ദേവലോക രംഭയാണ്. അവിശ്വസനീയമായ സൗന്ദര്യത്തിൽ പ്രതീകം. ആരെയും മയക്കുന്ന നാഗകന്യക, ആ പൂച്ചക്കണ്ണിലെ ആകർഷണം , ഇവളെ സൂക്ഷിക്കണം, ഇവളുടെ ചുറ്റും ഒരു മാന്ത്രിക വലയമുണ്ട് വശീകരണ ശക്തിയുടെ മാന്ത്രിക വലയം.
അല്ല താനെന്തിനാ ഭയക്കുന്നത് തൻ്റെ സുരക്ഷാകവചം മാളുവാണ് , അവളുടെ അനന്ത പ്രണയത്തിൻ്റെ ശക്തിക്കു മുന്നിൽ മറ്റെല്ലാം നിശ്ചലമാണ്. പക്ഷെ ആ ശക്തി ഇന്ന് തന്നോടൊപ്പമില്ല എന്ന സത്യം മറക്കാതിരിക്കാനും വയ്യ.
ഉച്ച സമയമായതെങ്ങനെ എന്നു പോലും അറിയില്ല , അറിയാതെ പലപ്പോഴും മിഴികൾ ആത്മിയയിൽ ഉടക്കി എങ്കിലും മാളു അവളുടെ സ്മരണകൾ ആ മായാജാലത്തിൽ നിന്നും തന്നെ വിമുക്തനാക്കിക്കൊണ്ടിരുന്നു .നിത്യയും ഞാനും ജിൻഷയും ഒന്നിച്ചിരുന്നു ഫുണ്ട് കഴിക്കുമ്പോ വന്നു ആത്മിക .
തൻ്റെ രാവിലത്തെ പെർഫോർമ്മൻസ് കണ്ടപ്പോ കരുതിയില്ല താനൊരു ലോലനാണെന്ന്
പരിഹാസഭാവത്തിൽ അവളെനിക്കിട്ട് ഒന്നു ചൊറിഞ്ഞ സന്തോഷത്തിൽ നിൽക്കുമ്പോ, നിത്യ തുടങ്ങി.
ആരാ ചേട്ടാ ഈ കോമാളി
ഞാനും ജിൻഷയും ഒരുമിച്ചു ചിരിച്ചു.
കണ്ടവൻമാരുടെ കൂടെ അയിഞ്ഞാടുന്ന നീ എന്താടി എന്നെ വിളിച്ചത്
ഓ അങ്ങനെയാണോ , ഇപ്പോ ശരിയാക്കാം

Leave a Reply

Your email address will not be published. Required fields are marked *