ഇണക്കുരുവികൾ 16 [പ്രണയ രാജ]

Posted by

നിത്യ അതും പറഞ്ഞ് എനിക്കരികിൽ വന്നു. ആത്മികയും കുറേ കുട്ടികളും കുറച്ച് ടിച്ചേർന്നും കാൺകെ എൻ്റെ കവിളിൽ ചുംബിച്ചു എന്നിട്ടവളോടായി പറഞ്ഞു.
ഇതൊക്കെ കണ്ടാലും നീ മാത്രമേ എന്നെ അയിഞ്ഞാട്ടക്കാരി എന്നു വിളിക്കു അത് നിനക്ക് വിവരമില്ലാത്തോണ്ടാ പോട്ടെ ശരിയായിക്കൊള്ളും
ആത്മിക: നിന്നെയൊക്കെ വളർത്തിയ തള്ളയെ പറഞ്ഞാ മതി
ഞാൻ : കള്ള നായിൻ്റെ മോളെ അമ്മയ്ക്ക് പറയുന്നോ
അത്മിക : അവളെ പറഞ്ഞാ നിനക്കു കൊള്ളുമോ
ഞാൻ : അവളെ മാത്രമല്ല അവളുടെ അമ്മയെ പറഞ്ഞാലും കൊള്ളും
ആത്മിക : എന്താടാ വല്ല എടപാടും ഉണ്ടോ ഇവളുടെ തള്ളയുമായി
നിത്യാ: ഏട്ടാ അടിക്കടാ അവളെ
അതു പറഞ്ഞു തീരുന്നതിന് മുന്നെ അവളുടെ കരണം നോക്കി ഒന്നു പൊട്ടിച്ചു , അതവൾ പ്രതീക്ഷിച്ചിരുന്നില്ല എന്നവളുടെ വീഴ്ചയിൽ മനസിലായി.
ഐ വിൽ ഷോ യു
ഞാൻ : സോറി നോറ്റ് ഇൻഡ്രസ്റ്റ്ട്
ആത്മിക : ഹൗ ടേർ യു റ്റു സ്ലാപ് മി
ഞാൻ : ലുക്ക് ആത്മിക ഷി ഇസ് മൈ സിസ്റ്റർ, മൈ ഔൺ ബ്ലഡ്, നൗ യു ടോക്ക് എബൗട്ട് അവർ മദർ , സോ യു ആസ്ക് ഫോർ ഇറ്റ്, ഐ ഗേവ് ഇറ്റ്.
ആ വാക്കുകൾക്ക് അവൾ മറുപടി തരാതെ അവിടെ നിന്നും ഇറങ്ങി പോയി. തൊട്ടു പിന്നാലെ പിള്ളേരുടെ കളിയാക്കൽ ശബ്ദവും. അതു പിന്നെ പതിവാണല്ലോ . അങ്ങനെ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു തുടങ്ങുമ്പോ മനസിലേക്ക് ദുഖത്തിൻ്റെ കരിനിഴൽ പടർത്തുന്ന ചോദ്യം ഒരു സ്വകാര്യം പോലെ ജിൻഷ ചോദിച്ചു.
ജിൻഷ : ഇണക്കുരുവികൾക്കായ് ഇന്ന് നിത്യയെ കറക്കാൻ ഞാനിറങ്ങണോ എട്ടാ
വേണ്ട എന്നു ഞാൻ തലയാട്ടുമ്പോ ഹൃദയത്തിൽ നൊമ്പരം പകർന്നു കഴിഞ്ഞിരുന്നു ആ ചോദ്യം. പുഞ്ചിരിയോടെ എന്നെ നോക്കിയ ജീൻഷയ്ക്ക് ഒരു പുഞ്ചിരി പകരാൻ എനിക്കായില്ല. ചിന്തകൾ മാളുവിൽ മാത്രമായി.
മാളു നീ എന്നിൽ പ്രണയ പുഷ്പത്തിൽ സുഗന്ധത്താൽ വസന്തം വിതറി. പിന്നെ ആശകൾ പൊഴിച്ച് നീ ശരത്ക്കാലത്തിലേക്ക് നടന്നു നീങ്ങി, എൻ്റെ പ്രിയതമയെ എനിക്കേകി പ്രണയം ഞങ്ങളിൽ ശിശിരത്തിൽ കുളിർ പുതപ്പിച്ചു. ഒടുക്കം മാളുവിനെ ദേഷാടന പക്ഷിയാക്കി ഗ്രീഷ്മത്തിൻ വരൾച്ച നീ ഞങ്ങൾക്കേകി. അവളുടെ അഭാവം ചൊല്ലി എൻ മനതാരിൽ നി പേമാരി പെയ്യിച്ചു, കാത്തിരുപ്പിൽ രുചി എന്നെ അറിയിച്ച് പ്രണയമേ നീ പാറി പറന്നിടുന്നു.
പ്രിയമുള്ളവളേ ……. ഇനിയും എൻ്റെ സ്വപ്നങ്ങളെ തഴുകിയുണർത്താതെ നിന്നിലെ നിൻ്റെ പ്രണയത്തെ എനിക്ക് നൽകൂ …… മനസ്സിൽ തേങ്ങലിനെ അടക്കി നിർത്താനും ……… അണപ്പൊടിയൊഴുക്കുന്ന കണ്ണീർ കണത്തിൽ താലോലിക്കാനും……….. ഹൃദയത്തിൻ്റെ വേദനയിൽ ആശ്വസിക്കാനും ………… ഏകാന്ത നിമിഷങ്ങളിൽ സുഖമുള്ള പുഞ്ചിരി നൽകാനും …………. ചിലപ്പോൾ എൻ്റെ ഒടുങ്ങാത്ത ചിന്തകൾക്ക് വിരാമമിടാനും ……….. നിൻ്റെ പ്രണയത്തിനു കഴിയും …………. നിൻ്റെ പ്രണയം ഞാൻ സുരക്ഷിതമായി ഹൃദയത്തിൻ്റെ ആരും കയറാത്ത നിലവറയ്ക്കുള്ളിൽ സൂക്ഷിക്കും ………… വജ്രത്തിൻ്റെ തിളക്കവും കഠിനവുമാണ് നിൻ്റെ പ്രണയം ………… ഇരുട്ടിൽ തെളിയുന്ന വെളിച്ചം പോലെ കെടാതെ സൂക്ഷിക്കും ഞാൻ ……… തരുമോ ആ പ്രണയം നീ ഒരിക്കൽ കൂടി …………..
എനിക്ക് ജനനവും മരണവും പ്രണയും ഒന്നേയുള്ളു , നഷ്ടപ്പെട്ടാൽ മറ്റൊന്നു ഞാൻ ആഗ്രഹിക്കാറില്ല . മരണം അന്തസ്സുള്ളതാവണം പ്രണയം സത്യമുള്ളതായിരിക്കണം എന്നു ഞാൻ വിശ്വസിക്കുന്നു. ആകാശത്തിലെ നക്ഷത്രങ്ങളെയും കടൽത്തിരത്തെ മണൽ തരികളെയും എന്ന് ഞാൻ എണ്ണിത്തിർക്കുന്നുവോ അന്ന് ഞാൻ നിന്നെ മറക്കും മാളു സത്യമായും നിന്നെ മറക്കും

Leave a Reply

Your email address will not be published. Required fields are marked *