പെരുമഴക്ക് ശേഷം….4
Perumazhakku Shesham Part 4 | Author : Anil Ormakal
Previous Part | From the Author of അന്നമ്മ | കാട്ടുതേൻ
അനിൽ ഓർമ്മകൾപിറ്റേന്ന് രാവിലെ ഭക്ഷണം കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ യാത്രതിരിച്ചു….. അച്ഛൻ പതിവ് പോലെ മുണ്ടും മുറിക്കയ്യൻ ഖാദി ഷർട്ടും ആണ് വേഷം.. വർഷങ്ങളായി അതാണ് വേഷം…. പല നിറത്തിലുള്ള ഖാദി ഷർട്ടുകളും അവക്ക് ചേരുന്ന കരയുള്ള മുണ്ടുകളും ആണ് അച്ഛന്റെ സ്ഥിരം വേഷം…. അത് നല്ല ഭംഗിയായി വടിപോലെ തേച്ച് കൊണ്ടുനടക്കുന്നത് ഒരു ഭംഗി തന്നെയാണ്…. അച്ഛനുടുക്കുന്ന മുണ്ട് വൈകീട്ട് വരെ അല്പം പോലും ഉടയാതിരിക്കുന്നത് ഒരു അത്ഭുതം തന്നെ ആയിരുന്നു….. അക്കാര്യത്തിൽ അച്ഛൻ പുലർത്തുന്ന ശ്രദ്ധ അദ്ധ്യാപകൻ എന്ന നിലക്കുള്ള ഒരു അച്ചടക്കത്തിന്റെയും കൃത്യനിഷ്ഠയുടെയും ഭാഗമായിരുന്നു….
ഞാനാണെങ്കിൽ പിറന്നാൾ സമ്മാനമായി കാത്തി മിസ്സ് വാങ്ങിത്തന്ന ഇളം ചാരനിറമുള്ള ഷർട്ടും കറുത്ത ജീൻസും ആയിരുന്നു…. നല്ല ബ്രാൻഡഡ് ആയതിനാൽ അതിനൊരു ക്ലാസ്സ് ലുക്കുണ്ടായിരുന്നു…. രാവിലെ ഇറങ്ങുമ്പോൾ അടുത്തുണ്ടായിരുന്ന സുധയും ദിവ്യയും അത് തുറന്ന് പറഞ്ഞതുമാണ്…. കൂടുതലും യൂണിഫോമുകൾ ആയിരുന്നു ധരിച്ചിരുന്നത് എന്നതിനാൽ തന്നെ ഫോർമലുകളും കാഷ്വലുകളുമെല്ലാം ഇപ്പോഴും എനിക്ക് അത്ര വരുതിയിൽ വന്നിരുന്നില്ല…. ഇനി രൂപയുടെ ഗിഫ്റ്റ് കൂടി തുറക്കാനുണ്ട്…. പിറന്നാളിന്റന്ന് രാത്രിയേ തുറക്കാവൂ എന്നാണ് അവളുടെ നിർദ്ദേശം….. എന്താണാവോ ആവോ….
അച്ഛാ ….
ഉം….
ഞാൻ യാത്ര കഴിഞ്ഞ് വന്നിട്ട് ഡ്രൈവിങ് പഠിക്കട്ടെ…..
ആവട്ടെ…. നമ്മുടെ അടുത്ത് തന്നെ ഒരു സ്കൂളുണ്ടല്ലോ…. നമ്മുടെ മണിയുടെ മകന്റെ ആണത് …ഞാനവനോട് പറയാം….
വേണ്ടച്ഛാ …. ഞാൻ ആ സ്കൂളിൽ തന്നെ പൊയ്ക്കൊള്ളാം…. പക്ഷെ അച്ഛൻ പറയണ്ടാ…..
എന്നെ തത്കാലം തിരിച്ചറിയാതിരിക്കുവാനാണ് ഞാനങ്ങിനെ പറഞ്ഞത് എങ്കിലും അച്ഛന്റെ നോട്ടം ആണ് അതിലെ കുഴപ്പം എനിക്ക് മനസ്സിലാക്കി തന്നത് …. പ്രായപൂർത്തിയായ തന്റെ കാര്യങ്ങളിൽ ഇടപെടേണ്ടതില്ല എന്ന ഒരു ധ്വനി അതിലുണ്ടല്ലോ…. പക്ഷെ അച്ഛന്റെ പ്രതികരണം വളരെ പ്രത്യേകതയുള്ളതായിരുന്നു…. എന്നെ തിരിഞ്ഞ് നോക്കിയ നോട്ടം ഡ്രൈവിങ്ങിലേക്ക് ശ്രദ്ധിച്ച് അദ്ദേഹം ചിരിച്ചു… അല്പം ഉറക്കെ…. പിന്നെ സാവകാശം പറഞ്ഞു….
ഉണ്ണീ … നിനക്ക് പ്രായമായത് ഞാൻ മറന്ന് പോകുന്നല്ലോ …. .നിന്റെ കാര്യങ്ങളിൽ നീ പുലർത്തുന്ന പക്വത എനിക്ക് ഇടക്കിടെ വിട്ടുപോകും…. എന്റെ മനസ്സിലിപ്പോഴും നീ കുട്ടിയാണ്… അതാണ് കുഴപ്പം…
അച്ഛാ ഞാനങ്ങനെ കരുതിയിട്ടല്ല…. തത്കാലം ആരും തിരിച്ചറിയേണ്ട എന്നേ കരുതിയുള്ളൂ…..
എന്തായാലും സാരമില്ലെടാ…. എനിക്കതിൽ വിഷമമല്ല അഭിമാനമാണ് തോന്നിയത്…… പലപ്പോഴും ഞാൻ നിനക്ക് വേണ്ടി എടുത്ത തീരുമാനങ്ങൾ എത്രത്തോളം ശരിയാണെന്നു എനിക്ക് തന്നെ സംശയം തോന്നിച്ചിട്ടുണ്ട്…. അവ നിന്നെ എത്രത്തോളം വിഷമിപ്പിച്ചിട്ടുണ്ടെന്നും എനിക്ക് സംശയം തോന്നിയിട്ടുണ്ട്…. എന്നാലും ഇപ്പോൾ നിനക്ക് ലഭിച്ചിട്ടുള്ള ഈ പക്വത എന്റെ തീരുമാനങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നുണ്ട്…
അച്ഛാ …..