പറയാനുണ്ടത്രേ….. എന്നെ പുറത്താക്കി…. നിങ്ങൾ എന്തെടുക്കുകയാ…?
ഒന്നുമില്ല ഇവന്റെ കഥകൾ കേട്ട് നിൽക്കുകയാണ്…..
ഇവൻ ഒരു അത്ഭുത കഥാപാത്രമാണ് …. ഇവന്റെ അച്ഛൻ ജയേട്ടനോട് പറഞ്ഞപ്പോഴല്ലേ ഞാനറിഞ്ഞത്….. പത്മിനി ആന്റി പറഞ്ഞു….
അതെന്താ ആന്റി….
ഇവന്റെ പാവത്തമൊന്നും കണ്ട് ഇവനെ വിലയിരുത്തണ്ട….. തിലകൻ മണിച്ചിത്രത്താഴിൽ പറഞ്ഞതുപോലെ പത്ത് തലയാ ഇവന് …. തനി രാവണൻ…. ആന്റി തിലകനെ അനുകരിച്ച് പറഞ്ഞു….
നീയെന്താ പത്മിനി പറയുന്നത്…?
ഇവൻ പത്തിൽ സി ബി എസ് ഇ യിൽ രാജ്യത്തെ ഒന്നാമതായാണ് പാസ്സായത്…. പിന്നെന്താ ഇല്ലാത്തത്…. പാട്ട്…. കുങ്‌ഫു…. യോഗ…. ഹാന്റ് റൈറ്റിംഗ് ചാമ്പ്യൻ… ലേഖന രചന …. ഇല്ലാത്ത പണിയൊന്നുമില്ല ചെറുക്കന്റെ കയ്യിൽ…. ഇക്കൊല്ലത്തെ സ്‌കൂളിന്റെ ടോപ്പ് റാങ്കർ പ്രതീക്ഷയാണ് ഇവൻ ….
ആര് ഇവനോ….. എന്നിട്ടാണോ ഇംഗ്ലീഷ് സാഹിത്യമെന്നും പറഞ്ഞ് നടക്കുന്നത്….? മാളു ചേച്ചി ഇടക്ക് കയറി…..
ആര് പറഞ്ഞു…
ഇവൻ തന്നെ… വേറാരാ ..?
ആണോ…. മോനേ …?
ഉം ഞാൻ മൂളി….
അമ്പട ഭയങ്കരാ….. അത് തകർത്തു…. നിന്റെ ലക്‌ഷ്യം തകർത്തെടാ…..
എന്ത് .. ഇത്രയും കാലിബറുണ്ടെന്ന് ആന്റി തന്നെ സാക്ഷ്യപ്പെടുത്തിയ ഇവൻ ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്നതോ….? ആന്റിക്ക് സ്വന്തം വിഷയം മറ്റൊരാൾ പഠിക്കുന്നതിന്റെ ത്രിൽ ആണോ….
അല്ലെടി… ഇവൻ ഡിഗ്രിക്ക് അധികം ബുദ്ധിമുട്ടില്ലാത്ത വിഷയം തിരഞ്ഞെടുക്കുന്നു എങ്കിൽ അവൻ അതൊരു മറയായി മാത്രം ഉപയോഗിക്കുന്നതാണെന്ന് മനസ്സിലാക്കെടീ പൊട്ടീ ….
അതെന്തിനാ…?
നന്നായി നീ ഡിഗ്രി ഇടക്ക് നിർത്തിയത്….
ആന്റി… ഇവനിന്നങ്ങ് പോകുവെ…. പിന്നെ ഞാനേ കാണൂ…. അതോർത്ത് വേണം എന്നെ കളിയാക്കാൻ….
പിണങ്ങിയോ എന്റെ ചുന്ദരി….. നീ ഇവനോട് ചോദിച്ചില്ലേ അവന്റെ ഡ്രീമെന്താണെന്ന്…?
ഇല്ല…
എന്നാ നീ പറ മോനേ ….. ഏത് പർവ്വതത്തിലേക്കാ നിന്റെ പ്രസ്ഥാനം…? ആന്റി എന്റെ നേരെ തിരിഞ്ഞു….
ഓഹ് അങ്ങിനെ ഒന്നുമില്ല ആന്റി….
എന്നാലും പറയെടാ….