അവളുടെ കുസൃതി എനിക്ക് ഇഷ്ടപ്പെട്ടു…. കൂടെ കൂടാൻ തന്നെ ഞാൻ തീരുമാനിച്ചു….
അത് പിന്നെ….?
ഇഷ്ടമാണോ അല്ലയോ…?
ഇഷ്ടമാണ്….
അത് നീയെന്നോട് പറഞ്ഞൊ…?
പറഞ്ഞു….
എന്ത്…?
ഇഷ്ടമാണെന്ന് പറഞ്ഞു…..
ഇപ്പൊ മനസ്സിലായല്ലോ…..എല്ലാവർക്കും …. എന്റെ ഉണ്ണിക്ക് എന്നോടാണ് ഇഷ്ടം…. അല്ലാതെ നിങ്ങളോടല്ല…. ഇഷ്ടപ്പെട്ട ആളിന്റെ ജന്മദിനം ഒക്കെ ഷെയർ ചെയ്യില്ലേ…? അല്ലേ ഉണ്ണീ….?
പക്ഷെ…?
എന്നാലും ഇത് വേണ്ടായിരുന്നു ഉണ്ണീ…. പത്മിനി ആന്റി പറഞ്ഞു… എന്നോടായിരുന്നു…. നീ പറയേണ്ടത്…. ഞാൻ കാരണമാ നീ ഇവിടെ വന്നത് … ഇവളെ കണ്ടതും… ആദ്യം എന്നോടായിരുന്നു പറയേണ്ടത്….
ഈ പെണ്ണുങ്ങൾക്കെന്താ….? ജയശ്രീ ആന്റി ഇടപെട്ടു… ആരോട് പറഞ്ഞാലെന്താ….? നാളെ അവന്റെ പിറന്നാളാണ്….. അതിന് നമുക്കല്പം മധുരം വച്ച് നൽകാം… നിങ്ങളിനി ആ കുഞ്ഞിനെ വട്ടാക്കണ്ട …..
ഉം…. ചേച്ചി പറഞ്ഞതുകൊണ്ട് ഞാൻ ക്ഷമിച്ചു …. പത്മിനിയാന്റി പറഞ്ഞു…. ആശംസയെങ്കിലും ഞാൻ ആദ്യം പറയട്ടെ….. അഡ്വാൻസ് ബർത്ത്ഡേ വിഷസ് മോനേ ….
താങ്ക്സ് ആന്റീ….
ആന്റിയൊന്നുമല്ല അവനെ ആദ്യം വിഷ് ചെയ്തത്….. മാളു പറഞ്ഞു….
പിന്നെ നീയായിരിക്കും….
ഞാനുമല്ല….
പിന്നെ….
ആരായിരിക്കുമെടാ…. മാളു എന്നോട് ചോദിച്ചു….
ആരാ…. ഏയ് ആന്റിയാ ആദ്യം… വേറാരും വിഷ് ചെയ്തില്ല ഇതുവരെ….
അവന് ജന്മദിനാശംസകൾ ഇതിനകം മുന്നൂറിലധികം പേർ പറഞ്ഞ് കഴിഞ്ഞു…..
മുന്നൂറിലധികം പേരോ….. ഞാൻ അമ്പരന്നു….
എടാ പൊട്ടൻ ചെറുക്കാ ….. നിന്റെ പ്രിയപ്പെട്ടവൾ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ അത്രയും പേർ വിഷ് ചെയ്തിട്ടുണ്ട്….. ആരാടാ അവൾ …?
ഞാൻ വീണ്ടും അമ്പരന്നു…… ആരാണ് എന്റെ ജന്മദിനം ഫേസ്ബുക്കിലിട്ടത് ….. എനിക്കാണെങ്കിൽ ഒരു ഫേസ്ബുക്ക് അകൗണ്ട് പോലുമില്ല…. എന്തിന് സ്വന്തമായൊരു കമ്പ്യൂട്ടറോ മൊബൈലോ പോലുമില്ല…. പിന്നാരാണ്….
ആ എനിക്കറിയില്ല…. ഞാനറിഞ്ഞിട്ടുമില്ല…..
പോടാ നുണ പറയാതെ…..
അല്ല …. സത്യമായും എനിക്കറിയില്ല….