പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Posted by

വിചാരത്തിലാണ് നിന്നെ ശല്യം ചെയ്യാത്തത്…. നിന്നെ പ്രസവിച്ചില്ലെങ്കിലും നിന്നെ ഓർത്ത് ഞാൻ കരഞ്ഞിട്ടുണ്ട്…. അത്രക്കിഷ്ടമായിരുന്നു നിന്നെ… നിന്റെ കാര്യത്തിൽ മാത്രമാണ് കൃഷ്ണേട്ടൻ കരഞ്ഞ് ഞാൻ കണ്ടിട്ടുള്ളത്….. അവർ ഒരു ദീർഘനിശ്വാസം വിട്ടു….

നീയെന്താ പറഞ്ഞത് ഉണ്ണീ… ഞാൻ നിന്റെ മുൻപിൽ അഭിനയിച്ചൂ എന്നോ….? ശരിയാണ് ഉണ്ണീ…. അഭിനയിച്ചൂ …. നിന്റെ അച്ഛന്റെ ഉത്തമ ഭാര്യയായി ഞാൻ അഭിനയിച്ചിട്ടുണ്ട് നിന്റെ മുമ്പിൽ…. ഞാൻ മാത്രമല്ല നിന്റെ അച്ഛനും … എന്തിനെന്നോ….? നീ വകവച്ചില്ലെങ്കിലും ഞങ്ങൾ സന്തോഷത്തിലാണ് കഴിയുന്നതെന്ന് നിന്നെ ബോധിപ്പിക്കുവാൻ… അതുവഴി നീ അച്ഛനോട് കാണിച്ച അകൽച്ചയെ കുറിച്ച് ഓർത്ത് ഒരിക്കലും നിനക്ക് കുറ്റബോധം തോന്നാതിരിക്കാൻ…. ആ ഞങ്ങൾ നിങ്ങൾ കുട്ടികൾക്ക് സന്തോഷം നൽകിയില്ല എന്നാണോ ഉണ്ണീ…. അതിന് പരിഹാരമില്ല ഉണ്ണീ … സഹിച്ചെ പറ്റൂ…

ആന്റി …. . അച്ഛനും ആന്റിയും സുധയും ദിവ്യയുമൊന്നും എനിക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്ന കരുതാൻ മാത്രം ഗുരുത്വദോഷിയല്ല ഞാൻ…. അവക്കെല്ലാം എന്റെ മനസ്സിൽ നല്ല സ്ഥാനവും ഉണ്ട്…. പക്ഷെ സ്വന്തം ജീവിതം വേണ്ടെന്ന് വച്ച് നിങ്ങൾ കാണിക്കുന്ന ഈ കസർത്തുണ്ടല്ലോ ….. അത് കൊണ്ട് നിങ്ങൾ ഒന്നും നേടാൻ പോകുന്നില്ല….. അതിന്റെ പേരിലുള്ള സഹനത്തിന്റെയും ത്യാഗത്തിന്റെയും കഥകൾ ഒന്നും എന്നിൽ ഒരു വികാരവും ഉണ്ടാക്കുന്നില്ല…… നിങ്ങൾ ഒരു ബന്ധം ആരംഭിച്ചിട്ട് എത്രയോ വർഷമായി…. ലോകത്തിന്റെ മുൻപിൽ എല്ലാം തികഞ്ഞ മാതൃകാ ദമ്പതികൾ …. ആന്റി പറഞ്ഞതുപോലെ അമ്മയോ അച്ഛനോ നഷ്ടപ്പെട്ട കുട്ടികളേ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന ഉദാര മനസ്കർ…. സമൂഹത്തിനാകെ മാതൃക ആകേണ്ട വ്യക്തിത്വങ്ങൾ …. പക്ഷേ …അവർ സ്നേഹം കൊണ്ട് സംരക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന മക്കൾക്ക് വേണ്ടി …. ഈ ലോകത്താർക്കും വേണ്ടാത്ത ത്യാഗം സഹിക്കുന്നവർ …. എത്ര കഷ്ടമാണ് നിങ്ങളുടെ അവസ്ഥ എന്നറിയുമോ…?

ഉണ്ണീ… മോനെ…? അവർ വേവലാതിയോടെ എന്റെ കൈകളിൽ പിടിച്ചുകൊണ്ട് വിളിച്ചൂ …
അതേ ആന്റി…. ഞാനല്പം അയഞ്ഞു…. ആന്റി ഒന്നോർത്ത് നോക്കിക്കേ… നിങ്ങളുടെ ജീവിതം അതിങ്ങനെ തന്നെ മുന്നോട്ട് പോകുന്നു….. അതിന് ഒരു കരാറിന്റെ രൂപമാണ് ആന്റി…. എന്റെ മകനും നിന്റെ മക്കൾക്കും വേണ്ടി നമ്മൾ ജീവിക്കും എന്ന കരാർ….. അതിന് വൈകാരികമായ ഒരു ഉറപ്പുമില്ല… ഉള്ളത് മക്കളെന്ന സിംപിൾ ഒബ്ലിഗേഷൻ മാത്രം…. ഞങ്ങൾ മൂവരും എന്നും കൂടെയുണ്ടാവുമെന്ന് എങ്ങിനെ ഉറപ്പിക്കും ആന്റീ…. അടുത്ത വർഷം മുതൽ തന്നെ ഞാനും സുധയും കൂടെ ഉണ്ടാവില്ല…. ഉപരി പഠനം മുടക്കാനാവില്ലല്ലോ…. അത് നിങ്ങളുടെ കരാറിനെ ലംഘിക്കില്ലേ…. ദിവ്യക്കുട്ടിയും രണ്ട് വർഷം കഴിയുമ്പോൾ അതേ വഴിക്ക് പോകും ….. അപ്പോൾ നിങ്ങളെന്ത് ചെയ്യും…. കരാർ പ്രകാരം മക്കളുടെ സമൃദ്ധി മാത്രമേ ഉളളൂ ….. ആന്റിയും അച്ഛനും ഉയർന്ന അറിവുള്ളവരാണ്… ഞാൻ പറഞ്ഞതൊന്ന് ആലോചിച്ച് നോക്ക്…. ഞങ്ങൾ മൂവരും അടുത്തില്ലാതാകുമ്പോൾ നിങ്ങൾ എന്തിന്റെ പേരിൽ ഒന്നിച്ച് ജീവിക്കും ആന്റി…..

ഞാനൊന്ന് നിർത്തി…. ആന്റിയുടെ താടിയിൽ പിടിച്ച് കണ്ണിലേക്ക് നോക്കി ….

ആന്റി …. ഞാനങ്ങിനെയാണ് വിളിക്കുന്നതെങ്കിലും നിങ്ങൾക്ക് എന്റെ അമ്മയുടെ സ്ഥാനം തന്നെയാണ് നൽകിയിട്ടുള്ളത്…. നാല്പതുകളിലെത്തിയ അമ്മയോട് അച്ഛനൊപ്പം സെക്സ് ചെയ്യുവാൻ ആവശ്യപ്പെടുന്ന ആദ്യത്തെ മകൻ ഞാനായിരിക്കും….. അതും പതിനെട്ടാമത്തെ വയസ്സിൽ …… ആ അവിവേകം ഞാൻ പൂർണ്ണമനസ്സോടെ ഏറ്റെടുക്കും ആന്റി…. കാരണം ആന്റിയും അച്ഛനും തമ്മിലുള്ള ബന്ധം യാന്ത്രികമായിരിക്കുന്നത് ഒരു മകനെന്ന നിലയിൽ എന്റെ കൂടി പരാജയമാണ്…. നിങ്ങൾ ഹൃദയം കൊണ്ടും ശരീരം കൊണ്ടും ഒന്നിക്കുന്നതാണ് എനിക്കിഷ്ടം… എന്റെ സന്തോഷവും…. എന്റെ മാത്രമല്ല സുധക്കും അതാണ് ഇഷ്ടം….

Leave a Reply

Your email address will not be published. Required fields are marked *