******
അൽപ നേരത്തെ യാത്രക്ക് ശേഷം ഞങ്ങൾ ആ വലിയ വീടിന്റെ മതിൽ കടന്നു…. കുറച്ച് പഴയ മോഡലാണെങ്കിലും നല്ല ആഡംബരം വിളിച്ചോതുന്ന വലിയ വീട്… മുമ്പിൽ വിശാലമായ മുറ്റവും പൂന്തോപ്പും…. ധാരാളം ഫല വൃക്ഷങ്ങളും പൂച്ചെടികളും നിറഞ്ഞു നിൽക്കുന്നു…. അവക്കിടയിലൂടെ വളഞ്ഞ് ചെല്ലുന്ന വഴി …. രണ്ട് വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന പോർച്ചിൽ അന്ന് പത്മിനി ആന്റി വന്ന കാർ കിടപ്പുണ്ട്….. അതിന് സമീപം അച്ഛൻ കാർ നിർത്തി…. എന്നെ തിരിഞ്ഞ് നോക്കി…ഉണ്ണീ … നിന്നോട് പ്രത്യേകം പറയണ്ടതില്ല എന്നെനിക്കറിയാം…. എങ്കിലും പറയട്ടെ… ഈ വീട് നമുക്കൊരു ബന്ധവുമുള്ളതല്ല…. കിടപ്പിലായ ഒരു രോഗിയെ…. അതും മരിച്ചുപോയ നിന്റെ അമ്മയെ അറിയാവുന്ന ഒരാളെ ..കാണാൻ വന്നവർ മാത്രമാണ് നമ്മൾ…. അപ്പോൾ അതാണ് നമ്മുടെ ലക്ഷ്യം … ഓർക്കുക….അങ്ങിനെ ആവട്ടെ അച്ഛാ…. എന്തിനാണ് ഇപ്പോഴൊരു മുൻകരുതൽ എന്നെനിക്ക് മനസ്സിലായില്ലെങ്കിലും ഞാൻ സമ്മതിച്ചു….
എന്നാൽ ഇറങ്ങ്….
ഞങ്ങൾ പുറത്തിറങ്ങിയപ്പോളേക്കും പത്മിനി ആന്റി പുറത്തേക്ക് വന്നു…..
വരണം വരണം…. സാറിന് ഇങ്ങോട്ടുള്ള വഴി ഇപ്പോഴും ഓർമ്മയിൽ ഉണ്ടല്ലേ…. അകത്തേക്ക് …. വരൂ… അവർ ക്ഷണിച്ചു… ഉണ്ണീ നീ കൂടെ കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല…. വാ മോനെ…അവരെന്റെ തോളിൽ കയ്യിട്ട് വിളിച്ചു….
ഞങ്ങൾ അകത്ത് കയറി….
ഇരിക്കൂ….
അച്ഛനെവിടെ..? ഇരിക്കുന്നതിനിടെ അച്ഛൻ ചോദിച്ചു…
അകത്തുണ്ട് ഞാൻ വിളിക്കാം …. കുടിക്കാനെന്താ എടുക്കണ്ടെ …. ?
അതൊക്കെ പിന്നെ മതി….
അപ്പോഴേക്കും വളരെ വൃദ്ധനായ ഒരാൾ അങ്ങോട്ട് കടന്ന് വന്നു…. നല്ല ഐശ്വര്യമുള്ള മുഖം… ജുബ്ബയും മുണ്ടുമാണ് വേഷം…. പ്രായം അധികമുണ്ടെങ്കിലും ആഢ്യത്തം നിറഞ്ഞ മുഖം…. നരച്ച രോമങ്ങൾ…. നെറ്റിയിൽ ചന്ദനവും കുംങ്കുമവും ചേർന്ന കുറി ….. അല്പം പോലും ഇടറാത്ത ചുവടുകൾ….
അദ്ദേഹത്തെ കണ്ടതും അച്ഛൻ എഴുന്നേറ്റു… കൂടെ ഞാനും… ഞങ്ങൾ എഴുന്നേൽക്കുന്നത് കണ്ട ആന്റി തിരിഞ്ഞ് നോക്കി….
ആഹ് … അച്ഛൻ വന്നല്ലോ…. ?