തട്ടത്തിൻ മറയത്ത് [Aadhi]

Posted by

തോന്നാൻ തുടങ്ങി. അവളെ ഇടക്കിടക്ക് കാണുമ്പോഴും സംസാരിക്കുമ്പോഴും ഒക്കെ എന്തെന്നില്ലാത്ത സന്തോഷം തോന്നി. പക്ഷെ ഷെൽഹയുടെ അനിയത്തി എന്ന ചിന്ത ഉള്ളത് കൊണ്ട് കൂടുതൽ ചിന്തിക്കാൻ ഞാൻ മുതിർന്നില്ല. അവൾക്കും അത് പോലെ ആണെന്ന് തോന്നുന്നു. എന്നോട് സംസാരിക്കുമ്പോൾ പലപ്പോഴും ആ കണ്ണുകൾ വിടരുന്നതു കാണാം. മുഖത്തു നോക്കാതെ ചുണ്ടിൽ എപ്പോഴും  ഒരു ചിരി ഒളിപ്പിച്ചാണ് അവൾ സംസാരിക്കാറ്..  ഇടക്ക് ആ ഇഷ്ടം കൈവിട്ടുപോവുന്നുണ്ടോ എന്ന് തോന്നി. അവളെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ രാവിലത്തെ ട്രിപ്പിൽ അനീഷിന് പകരം കണ്ടക്ടർ ആയിട്ട് കേറാൻ തുടങ്ങി. അവളുടെ വീടിന്റെ മുന്നിൽ എത്തുമ്പോൾ അവൾ റെഡി ആയി കാറിൽ കേറി കോളേജിൽ പോവാൻ നിൽക്കുന്നത് കാണാമായിരുന്നു. വെറുതെ കൈ വീശി ചിരിച്ചു കാണിക്കും… രണ്ടു മൂന്നു ദിവസം ഇത് ആവർത്തിച്ചപ്പോൾ അവൾ രാവിലെ കോളജിലേക്കുള്ള യാത്രയും തിരിച്ചുള്ള യാത്രയും ഞങ്ങളുടെ ബസ്സിൽ ആക്കി…അങ്ങനെ കണ്ടക്ടർ ആയിരുന്ന ഞാൻ രാവിലത്തേയും വൈകുന്നേരത്തേയും ട്രിപ്പിൽ അക്ബറിക്കാക്ക് പകരം ഡ്രൈവർ ആയി. അവൾ നേരെ കേറി ഡ്രൈവർ സീറ്റിന്റെ തൊട്ടു പിറകിൽ ആണ് വന്നു നിൽക്കാറ്.. സീറ്റ് ഉണ്ടാവാറില്ല. പിന്നെ കോളേജ് എത്തുന്ന വരെ ഓരോന്ന് പറഞ്ഞും ചിരിച്ചും നല്ല രസമായിട്ട് പോവും. ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല എന്നായിരുന്നു എന്റെയും അവളുടെയും വിചാരം. എന്നാൽ ബസിലെ യാത്രക്കാർക്കും, പണിക്കാർക്കും എല്ലാവര്ക്കും അത് മനസ്സിലായി. ഇപ്പോൾ അവളുടെ വീടിന്റെ മുന്നിൽ ബസ് നിർത്തുമ്പോൾ തന്നെ ആൾക്കാർക്ക് ഒരു കളിയാക്കൽ ആയിത്തുടങ്ങി. ബസ് കണ്ടക്ടർ സിനിമയിലെ അവസ്ഥ..

ഒരു ദിവസം ഉച്ചക്ക് ഷോപ്പിലെ കണക്കുകൾ നോക്കികൊണ്ടിരുന്നപ്പോൾ ആണ് ഷെൽഹയുടെ ഫോൺ, വേറൊന്നും അല്ല.. ഹന്നയ്ക്ക് എന്നെ ഇഷ്ടമാണ്…

ഇത് നടക്കില്ല, അവളെ മറക്കണം എന്ന് പറയാൻ ആയിരിക്കും അവളുടെ ഫോൺ എന്ന് വിചാരിച്ച എന്നെ ഞെട്ടിച്ചു അവൾ പറഞ്ഞു,

” ഉപ്പാക്ക് തീരെ വയ്യ.. ഹാരിസ് ഓൾടെ ഇഷ്ടം നോക്കൂല.. ഓന് പൈസ ന്നുള്ള വിചാരെ ഉള്ളൂ. ഇയ്യ്‌ ഓളെ നോക്കണം.. അന്ന് ഇനിക്ക് ചെയ്യാൻ പറ്റാഞ്ഞത് ഓൾക്ക് പറ്റണം..ഓൾക്ക് അന്നെ അത്രക്ക് ഇഷ്ടാ… ”

“ഹന്നയ്ക്ക് മാത്രല്ല, എനിക്കും ഓളെ ഇഷ്ടാ… അന്നൊരു വട്ടം ഓരോ കാര്യങ്ങക്ക് ആയിട്ട് ഞാൻ സാഹിബിന്റെ ഒരു മോളെ മറന്നു.. പക്ഷെ ഇപ്രാവശ്യം അങ്ങനെ ആവൂല്ല”, ഞാൻ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു.

പറഞ്ഞത് ശരി ആണ്, ഇനി ആർക്ക് വേണ്ടിയും എന്റെ ഇഷ്ടത്തെ മറക്കാൻ എനിക്ക് പറ്റില്ല.. പക്ഷെ ഇത് എങ്ങനെ വീട്ടിൽ പറയും? വീട്ടിൽ അറിഞ്ഞാൽ ഒരു ഭൂകമ്പം ഉണ്ടാവും.. അമ്മയും അച്ഛനും സപ്പോർട് ചെയ്യില്ല..പിന്നെ ഉള്ളത് അമ്മാവൻ ആണ്… വണ്ടി എടുത്ത് അമ്മാവന്റെ വീട്ടിലേക്ക് വിട്ടു. അവർക്ക് ഒരു മോളാണ്, എന്നേക്കാൾ ചെറുത്..അമ്മു. പഠിക്കുകയാണ്..എന്റെ ചേച്ചി ആണ് അവളുടെ റോൾ മോഡൽ. ചേച്ചിയെ പോലെ സിവിൽ സർവീസ് എടുക്കണം എന്നും പറഞ്ഞു നടക്കാണ്. വീട്ടിലെത്തിയപ്പോൾ അമ്മാവൻ ഇല്ല. പതുക്കെ അമ്മായിയുടെ മടിയിൽ കിടന്നു കഥകൾ ഒക്കെ പറഞ്ഞു. ഒന്നും ഒളിച്ചു വെക്കാതെ…പണ്ട് ഷെൽഹയും ആയിരുന്ന ബന്ധവും, പ്രശ്നങ്ങൾ വിചാരിച്ചു ഞങ്ങൾ പിരിഞ്ഞതും ഹന്നയെ കണ്ടതും എല്ലാം… എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ കണ്ണിൽ ചെറിയൊരു നനവുണ്ടായിരുന്നു. എന്റെ തലമുടിയിലൂടെ കയ്യോടിച്ചുകൊണ്ട് അമ്മായി ഇരുന്നു. അമ്മായിക്കും എന്ത് പറയണം എന്നറിയില്ല. അമ്മു ഇതെല്ലാം കേട്ട് എന്നെ സപ്പോർട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *