” ടാ ഒരു ഹെല്പ് വേണോല്ലോ….. ”
” എന്താടി നിങ്ങളുടെ കല്യാണം വല്ലതും നടത്തി തരണോ എനി സാക്ഷി ഹെല്പ്… ”
ഉള്ളിൽ നീറിപുകയുന്നുണ്ടായിരുന്നു എങ്കിലും വെളുക്കനെ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു…
” പോടാ കുരങ്ങേ അതല്ല… ഇവന്റെ വണ്ടി സർവീസിന് കൊടുത്തേക്കുവാ നീയൊന്നു ഡ്രോപ്പ് ചെയ്യോ….. ”
” ഓഹ് അത്രേയുള്ളൂ ഞാൻ വെറുതെ പ്രതീക്ഷിച്ചു….”
” അയ്യട നിന്ന് കളിക്കാതെ അവനെക്കൊണ്ട് പോകാൻ നോക്കടാ കൊരങ്ങെ……. ”
മൈരനെ സ്റ്റാൻഡ് വരെ ചുമക്കണം എന്നാലോചിച്ചു പ്രാന്തയെങ്കിലും അവൾ പറഞ്ഞത് കൊണ്ട് തള്ളിക്കളയാൻ തോന്നിയില്ല………
അങ്ങനെ അവളെ യാത്രയാക്കി ഞങ്ങളിരുവരും സ്റ്റാൻഡിലേക്ക് തിരിച്ചു….. അവനെ അവിടെ ഇറക്കി വിട്ടിട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു…
വണ്ടി മുന്നോട്ടെടുത്തു എങ്കിലും പുറകിൽ നിന്ന് ‘ നീരജേ’ എന്ന് നീട്ടിയുള്ള ഒരു വിളി വന്നു…. വണ്ടി നിർത്തി തിരിഞ്ഞുനോക്കിയപ്പോൾ പ്ലസ് ടു വിനു കൂടെ പഠിച്ച ചങ്ക് കൂട്ടുകാരൻ വിഷ്ണുവായിരുന്നു………. പ്ലസ് ടു കഴിഞ്ഞതിനു ശേഷം ഇന്നാണ് ആദ്യമായിട്ട് കാണുന്നത്…….
അവനെ കണ്ട സന്തോഷത്തിൽ ഞാൻ പറഞ്ഞു……
“എടാ മൈരേ നീ ജീവനോടെ ഉണ്ടോ…. എത്ര കാലമായി കണ്ടിട്ട്……. നിനക്ക് ഒരു കോൾ എങ്കിലും ചെയ്യാമായിരുന്നു കേട്ടോ……”
അവൻ ചിരിച്ചുകൊണ്ട് വണ്ടിയിൽ കയറി കൊണ്ട് പറഞ്ഞു…….
” നീ വലിയ സഖാവ് ഒക്കെ അല്ലേടാ അതുകൊണ്ട് നമ്മളൊക്കെ വിളിച്ചാൽ എടുക്കുമോ….. പിന്നെ സമയം കിട്ടിയില്ല ടാ തിരക്കൊക്കെ ആയിരുന്നു പഠിത്തവും കാര്യങ്ങളും ഞാൻ ഇപ്പോൾ പാർട്ട്ടൈം ആയിട്ട് ജോലിക്കും പോകുന്നുണ്ട്……..”
” എന്നാലും നിനക്ക് സുഖമാണെന്ന് ഒരു മെസ്സേജ് എങ്കിലും അയച്ചുകൂടെ………. ആ പോട്ടെ നീ ഇപ്പോൾ ഏതു കോളേജിൽ ആണ്”