ആജൽ എന്ന അമ്മു 4 [അർച്ചന അർജുൻ]

Posted by

”  യൂണിവേഴ്സിറ്റി കോളേജിൽ ആണ് ടാ…. ഡാ നീ ആരെയാ വണ്ടിയിൽ കൊണ്ട് ഇറക്കിയത്……?   ”

വണ്ടി മുന്നോട്ടെടുത്തു കൊണ്ട് ഞാൻ പറഞ്ഞു………

” അതാണോ എന്റെ സീനിയർ ചേട്ടനാ വണ്ടി വർക്ക്ഷോപ്പിൽ ആയതുകൊണ്ട് എന്റെ വണ്ടിയിൽ കയറി എന്നേയുള്ളൂ ഇവിടെ കൊണ്ടുവിട്ടു…… ”

”   എടാ പക്ഷേ അവൻ……….? ”

”  ന്താടാ……. അറിയോ നിനക്ക്…. ”

”  എടാ അവന്റെ പേര് വിശാഖ് അല്ലേ അവൻ എന്റെ കോളേജിൽ ആയിരുന്നു……. പക്ഷേ ഇപ്പോൾ എങ്ങനെ ഇവിടെ……..?  ”

”  ആടാ ഇപ്പോൾ ഇവിടെയാ കോളേജ് ട്രാൻസ്ഫർ ആയി വന്നതാ…. ”

”  ഹ്മ്മ്….. ”

സംശയത്തോടെ ഞാൻ അവനെ റിയർവ്യൂ മിററിലൂടെ നോക്കി……. അവനെന്തോ അഗാധമായി ചിന്തിച്ചിരിക്കുന്ന ഞാൻ കണ്ടു………

”   എടാ വിഷ്ണു നീ എന്താടാ ആലോചിക്കുന്നത്….?   ”

”  എടാ അവൻ അവൻ എങ്ങനെയാണ് പാവമാണോ……. ”

”  എന്താണ് നീ അങ്ങനെ ചോദിക്കുന്നത്…….”

”  എടാ അവൻ എന്റെ കോളേജിലായിരുന്നു എന്ന് ഞാൻ പറഞ്ഞില്ലേ….. അവിടത്തെ ഒന്നാം നമ്പർ ഗുണ്ടയാണവൻ….. മയക്കുമരുന്ന് മുതൽ പെണ്ണ് പിടി വരെയുണ്ട് പക്ഷെ അവനെന്താ ഇവിടെ എന്ന് മനസിലാവുന്നില്ല.. നീ ഒന്ന് നോക്കിയിരിക്കണേ ടാ  ……. ”

കാതിൽ ബോംബ് വന്നു വീണ പോലെയാണ് എനിക്ക് തോന്നിയത് എന്റെ കാലുകൾ ഞാൻ അറിയാതെ ഞൊടിയിടയിൽ ബ്രേക്ക്‌ പാഡിൽ അമർന്നു……
ഞാൻ മന്ത്രിച്ചു…….

”  അമ്മു….. അമ്മു…..”

”  എന്താടാ എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ…..”

”   ഏഹ്ഹ് ഒന്നുല്ലടാ പെട്ടെന്ന് കേട്ടതിന്റെയ……….! ‘

” ആഹ് പ്രതേയ്കിച്ചു കാരണം ഇല്ലാതെ അവനവിടെ വരേണ്ട കാര്യം ഇല്ല അതോണ്ട് നീ ഒന്ന് നോട്ട് ചെയ്തേക്ക്……”

“ആഹ്”

Leave a Reply

Your email address will not be published. Required fields are marked *