ആജൽ എന്ന അമ്മു 5 [അർച്ചന അർജുൻ]

Posted by

ആജൽ എന്ന അമ്മു 5

Aajal Enna Ammu Part  5 | Author : Archana Arjun | Previous Part

 

പന്ത് ഇപ്പൊ എന്റെ കോർട്ടിൽ ആണ്….. കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു………… !!!!!!!!!!!അങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ അമ്മു ബാത്റൂമിൽ നിന്നും കോളേജിൽ പോകാനുള്ള വേഷത്തിൽ  ഇറങ്ങി വന്നു……… എന്നെ  പെട്ടെന്ന് അവിടെ കണ്ടതിന്റെ അത്ഭുതത്തിൽ അവൾ എന്നോട് ചോദിച്ചു……

 

”  എടാ കുരങ്ങേ നീ എന്താ ഒന്നും പറയാതെ വന്നത്…….. ?  ”

 

”  പറഞ്ഞിട്ട് വരണം എന്ന് നിയമം വല്ലോം ഒണ്ട…..  ”

 

അല്പം ദേഷ്യത്തോടെ ഞാൻ മറുപടി നൽകി……….

 

”  ശെടാ അതിനു ദേഷ്യപ്പെടാൻ മാത്രം എന്റെ ചെക്കനോട് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…….. എന്തുപറ്റി ചെക്കാ രാവിലെ ദേഷ്യത്തിൽ ആണല്ലോ…… ”

 

അത് പറഞ്ഞുകൊണ്ട് അവളെന്റെ അടുത്തുവന്നുകൊണ്ട്  തോളത്തു മൃദുവായി ഇടിച്ചു……

ചന്ദനത്തിന്റെ ഗന്ധം എന്റെ നാസികയിലൂടെ തലച്ചോറിലെത്തി…. അവളുടെ സോപ്പിന്റേതാകണം…. കാര്യം അല്പം കലിപ്പ് ഇട്ടു നിൽക്കാം എന്ന് വെച്ചെങ്കിലും അവളുടെ ആ ഒരു സ്നേഹത്തോടെയുള്ള ഇടിയിൽ ഞാൻ ഐസ് പോലെ ഉരുകി……. പിടിച്ചു ഒരു ഉമ്മ വെയ്ക്കാൻ തോന്നിപോയെങ്കിലും സമയം ഉണ്ടല്ലോ പിന്നെ ഇപ്പം അതിനു പറ്റിയ മൂടല്ല ശെരിക്കും പറഞ്ഞാൽ ഇപ്പൊ പകയാണ് അതിന്റെ പുറകെയാണ് അതുകൊണ്ട് അതൊക്കെ പിന്നെയാവാം എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ അവളുടെ തോളിൽ കൈയിട്ടുകൊണ്ട് ചോദിച്ചു…….

 

” അമ്മൂസേ  ഒരു കാര്യം സീരിയസ് ആയിട്ട് ചോദിക്കാം നീ അതിന് കറക്റ്റ് ആയിട്ട് എനിക്ക് മറുപടി തരണം……. പിന്നെ എന്റെ സ്വഭാവമോർത്തിട്ട് നീയത് പറയാതിരിക്കരുത് കാരണം എനിക്കത് അറിഞ്ഞേ തീരു എനിക്ക് അങ്ങനെ തോന്നുന്നു അതുകൊണ്ടാണ്…… ”

 

”  എന്താടാ ചെക്കാ പറയു…….. നിന്നോട് എനിക്ക് കള്ളം പറയാൻ പറ്റില്ലാന്ന് നിനക്ക് അറിയില്ലേ ടാ……”

 

” ഹ്മ്മ് അതൊക്ക ഓക്കേ എന്നാലും നീയിത് പറഞ്ഞെ തീരൂ…….”

 

”  പറയാതെ പിന്നെ ……. നീ ചോദിക്ക്…… ”

Leave a Reply

Your email address will not be published. Required fields are marked *