ഇണക്കുരുവികൾ 17 [പ്രണയ രാജ]

Posted by

ഇണക്കുരുവികൾ 17

Enakkuruvikal Part 17 | Author : Pranaya Raja

Previous Chapter

അന്ന് വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോഴും മനസ് കലശിതമായിരുന്നു. മാളു അവളുടെ അഭാവം തന്നെ വല്ലാതെ അലട്ടിയിരുന്നു. എന്താക്കെയോ ചിന്തിച്ചു ചിന്തിച്ച് ആ ദിവസം കടന്നു പോയത് എങ്ങനെ എന്ന് താൻ പോലും അറിഞ്ഞില്ല.പിറ്റേന്നു രാവിലെ നേരം വെളുത്തതും അനു തന്നെ തേടിയെത്തിയിരുന്നു.
ചേട്ടായി……
ഉം എന്താടി ……..
നിങ്ങടെ പ്രശ്നം ഇതുവരെ തീർന്നില്ലേ
ഇല്ല, എവിടെ വരെ പോകുമെന്ന് നോക്കാലോ
ഞാൻ കാരണം…. ചേട്ടായി ……
അവൾ കരയാൻ തുടങ്ങിയതും അവളെ മാറോടണച്ചു ഞാൻ അവളെ സമാധാനപ്പെടുത്തി.
എടി. നീ കരയണ്ട ഇതെങ്ങനെ തീർക്കണം എന്നെനിക്കറിയ
സത്യം
ആടി പെണ്ണേ ഇന്നത് തീരും അല്ല ഞാൻ തീർക്കും
എന്നാലെ എനിക്കു മനസമാധാനമായി കിടക്കാൻ പറ്റു
എന്താ ഇവിടെ
നിത്യയുടെ ചോദ്യം ഞങ്ങളെ തേടിയെത്തി
ഞാനെൻ്റെ മൊറപ്പെണ്ണിനെ ഒന്നു സ്നേഹിച്ചതാ എന്തേ
അങ്ങനെ ഇപ്പോ സ്നേഹിക്കണ്ട
അതും പറഞ്ഞ് അനുവിനെ നീക്കി നടുവിൽ അവൾ കയറിയിരുന്നു കുശുമ്പത്തി. പിന്നെ എൻ്റെ മാറിൽ തല ചായ്ച്ച് അവൾ എന്നോട് ഒട്ടിയിരുന്നു . നിത്യയെ നന്നായി അറിയുന്ന അനു അതൊരു പുഞ്ചിരിയോടെ നോക്കി കണ്ടു.
അന്ന് കോളേജിലേക്ക് പോകാൻ ഒരുങ്ങിയപ്പോ അമ്മ പറഞ്ഞു. അനുവിൻ്റെ അച്ഛനും അമ്മയും പിന്നെ എൻ്റെ ചുന്ദരി മോളും ഇന്നു വരുന്നുണ്ടെന്ന്. അന്നത്തെ എൻ്റെ ആക്സിഡൻ്റ് അവരുമായുള്ള എൻ്റെ മനോഭാവം മാറാൻ ഏറെ കുറേ കാരണമായി എന്നു പറയുന്നതാവും വാസ്തവം.
ഹോസ്പിറ്റൽ ജീവിതം ശരിക്കും ഒരു വലിയ കടമ്പ തന്നെയായിരുന്നു എനിക്ക്, സഹതാപം നിറഞ്ഞ മിഴികൾ എന്നെ തേടിയെത്തിയിരുന്നു. മറ്റുള്ളവരുടെ സഹതാപം കാണുക എന്നു പറയുന്നത് തന്നെ ഒരുതരം വെറുപ്പിക്കുന്ന പരിപാടിയാണ്.
കുറേ കാലത്തിനു ശേഷം അഭിയെ അന്നാണ് ഞാൻ കണ്ടത്. അവൾ വളർന്നു ഒരു സുന്ദരി പെണ്ണായി മാറി. പത്താം ക്ലാസുകാരി, പതിനാറ് വയസ്, ഒരു പെണ്ണിൻ്റെ യyനത്തിൻ്റെ വാതിൽ പടികൾ തുറക്കുന്ന കാലഘട്ടം, മധുര പതിനാറു വയസ്.

Leave a Reply

Your email address will not be published. Required fields are marked *