ഇണക്കുരുവികൾ 17 [പ്രണയ രാജ]

Posted by

അവളെന്നെ കണ്ടതും ഓടി വന്നു കെട്ടിപ്പിടിച്ചു കരഞ്ഞ നിമിഷം സത്യത്തിൽ ഞാൻ തകരുകയായിരുന്നു. എല്ലാം എൻ്റെ തെറ്റ് . അഭി അവളെ ഞാൻ മറന്നതെപ്പോയാണ് എന്ന് എനിക്കിപ്പോഴും ഓർമ്മ വരുന്നില്ല. അവൾ തന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല, നിഷ്കളങ്കമായി അവൾ തന്നെ സ്നേഹിച്ചിരുന്നു. ഒരു ഏടനായി താൻ അവളുടെ മനസിൽ ഇന്നും ജീവിച്ചിരിക്കുന്നു.

നിത്യ അവൾ ശരിക്കും തളർന്ന നിമിഷങ്ങൾ ആയിരുന്നു അത്. അഭി അവൾ എന്നും നിത്യയ്ക്ക് ഒരു ശത്രു തന്നെയാണ്. എൻ്റെ അനിയത്തി എന്ന സ്ഥാനത്തിൽ ഒരു പടി മുന്നിൽ എന്നും അഭി നിന്നിരുന്നു. കാരണം ഞാൻ അവളോടു മാത്രം ഇതുവരെ മുഖം കറുപ്പിച്ചിട്ടില്ല.

അഭിയുടെ സ്നേഹത്തിൻ്റെ തീവ്രതയ്ക്കു മുന്നിൽ ഞാനും കുടി നിന്നവരും കരഞ്ഞു പോയി. ഹോസ്പിറ്റൽ ആണെന്നോ ചുറ്റും ആളുകൾ ഉണ്ടെന്നോ? ഞങ്ങളുടെ ആൾക്കാർ തന്നെയാണ്. ഒന്നും നോക്കാതെ അവൾ കരഞ്ഞു കൊണ്ട് എന്നെ ഉമ്മകൾ കൊണ്ടു മുടി.

അവളുടെ ഓരോ ചുംബനവും നിതിക്ക് കനൽ മഴയാകുന്നത് അവളുടെ മുഖത്ത് വ്യക്തമായിരുന്നു. പിന്നെ പരിഭവങ്ങളുടെ ഏറ്റുപറച്ചിലിൻ്റെ ഒക്കെ നിമിഷങ്ങൾ.

അവർ വരുന്നത് അറിഞ്ഞതും കേളേജിനു ലീവ് പ്രക്യാപിച്ചു നിത്യ തുള്ളിച്ചാടി. എന്നാൽ അനു അവൾ കൂടുതൽ ദുഖിതയായി കാണപ്പെട്ടു.

രാവിലെ എൻ്റെ വാക്കുകൾ പകർന്ന ആശ്വാസം , ഇന്നാ പ്രശ്നം തീരുമെന്നവൾ കരുതി, എന്നാൽ എല്ലാം തലകീഴായി. കുറ്റബോധത്തിൻ്റെ തീചൂളയിൽ അവൾ വെന്തുരുകുകയാണ്.

അന്ന് ഹോസ്പിറ്റലിൽ വെച്ച് ഏട്ടൻ തന്നെ ചുംബിച്ചത് കണ്ടപ്പോ പോലും നിത്യയിൽ പരിഭവം കണ്ടില്ല, അന്നവൾ തന്നെയും ഏട്ടൻ്റെ മാറിൽ തല ചായ്ക്കാൻ കുട്ടു വിളിച്ചു. അതു കൊണ്ടാണ് താനും ഇങ്ങനെ ഒരു തമാശ കാണിക്കാൻ ഒരുങ്ങിയത്. പക്ഷെ അതിന്നു തനിക്കു തന്നെ വിനയായി.

ഏട്ടൻ്റെ മുഖത്ത് പഴയ ആ സന്തോഷമില്ല , എല്ലാത്തിനും കാരണം താൻ തന്നെ. പ്രണയമാകുന്ന ഗോര വനത്തിൽ പ്രണയത്തിൻ്റെ കിളികളായി അവർ പാറിപ്പറക്കുകയായിരുന്നു, ഒരു വേടനായി താൻ വന്ന് അവരെ പിരിച്ചു. കൂട്ടിൽ കിടക്കുന്ന ആൺക്കിളി പിന്നെ ചിരിച്ചതില്ല. എല്ലാം താൻ കാരണം.

അമ്മേ…. ഞാനൊന്നു കോളേജിൽ പോയി വരാം

ടാ എന്തിനാ മോൻ കോളേജിൽ പോണത്

അതോ എൻ്റെ ഗേൾ ഫ്രെണ്ടിനെ കാണാൻ അവൾക്കൊരു ഉമ്മ കൊടുത്ത് ഞാനിപ്പോ വരും.

അയ്യടാ ആദ്യം കണ്ണാടി പോയി നോക്ക് കോലം കണ്ടാ മതി.

ടി നാറി ഒരു വീക്ക് വെച്ചു തന്നാലുണ്ടല്ലോ

ഒന്നു പോടാ പോയി തരത്തിൽ കളി,

Leave a Reply

Your email address will not be published. Required fields are marked *