പിന്നെ എൻ്റെയും അഭിയുടെയും മാത്രമായ നിമിഷങ്ങൾ കഥ പറച്ചിലും കളി തമാശകളും നിറഞ്ഞ കുറച്ചു നല്ല നിമിഷങ്ങൾ, ഞാൻ ശരിക്കും എല്ലാം ആസ്വദിച്ചു.
ഭക്ഷണം ഒക്കെ കഴിഞ്ഞ് ഒന്നു മയങ്ങാൻ എന്നു പറഞ്ഞു മുറിയിൽ പോയി എൻ്റെ കൂടെ കിടക്കാനുണ്ട് എന്നു പറഞ്ഞ് അഭി തുള്ളി ചാടി വന്നതും നിത്യയുടെ മുഖം കടന്നൽ കുത്തിയ പോലെ ആയി.
പോടി…..
അതും പറഞ്ഞ് ഞാനും അഭിയും എൻ്റെ മുറിയിൽ പോയി. ഞാൻ കിടന്നതും എന്നെ കെട്ടിപ്പിടിച്ച് അഭിമോളും കിടന്നു. അവളുടെ തലയിൽ മസാജ് ചെയ്തു കൊടുത്തു കൊണ്ടിരുന്നു ഞാൻ.
അഭിക്കു മാത്രം ഞാൻ എന്നും കൊടുക്കാറുള്ള ആ സ്പെഷൽ സ്നേഹസ്പർനം ഇന്നും നൽകി.
വെറുതേ ഫോൺ എടുത്തു നോക്കിയപ്പോ ഞാൻ ഞെട്ടി, മാളുവിൻ്റെ കുറേ മിസ്സ് കോൾ, പിന്നെ കുറച്ചു മെസേജ്.
(തുടരും)