സോഫയിൽ വെറുതെ മലർന്ന് കിടന്നപ്പോൾ ആണ് ഓരോന്ന് ആലോചിച്ചത്…
ഞാൻ എന്തിനാണ് ഇങ്ങനെ ഓവർ ആയി ചിന്തിക്കുന്നത്…
അവള് ആരാണ്.. അറിയില്ല.. ഇപ്പോളും അറിയില്ല..
അതേതായാലും നന്നായി..
പക്ഷേ എന്നാലും അവളുടെ കല്ല്യാണം…
അതിനിപ്പോ എനിക്കെന്താ എന്റെ കാമുകി ഒന്നും അല്ലല്ലോ… അല്ലേ… ആണോ…
ആകെ രണ്ടു തവണ അല്ലേ കണ്ടിട്ടുള്ളൂ..
അവള് ഒരു താല്പര്യവും ഇല്ലാതെ ആണ് പെരുമാറിയത് പിന്നെ എന്താ…
എന്നാലും.. എനിക്ക് ഇഷ്ടം ആയിരുന്നല്ലോ..
ഇഷ്ടമോ… എനിക്കോ…..
ഓ… തല പുകയുന്നല്ലോ… ഇനിയിപ്പോ എന്ത് ചെയ്യും…
എന്ത് ചെയ്യാൻ.. അല്ലെങ്കിലും കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ ഞാൻ അമേരിക്കയിൽ പോവാൻ ഉള്ളതല്ലേ.. അപ്പോ.ഇത് ഇങ്ങനെ തീർന്നത് നന്നായി..
ഞാൻ വീണ്ടും ഉറങ്ങാൻ ശ്രമിച്ചു…
കഴിയുന്നില്ല.. അവളുടെ മുഖം ആണ് മുൻപിൽ..
പാടില്ല നാളെ അവൾ വേറെ ആരുടെയോ ഭാര്യ ആവേണ്ടത് ആണ്..
പക്ഷേ ഇന്ന്..
ഇനിയും ആറ് ദിവസങ്ങൾ ഉണ്ട്…
ഞാൻ ചെയ്യുന്നത് തെറ്റാണോ ശരിയാണോ അറിയില്ല.. പക്ഷേ എനിക്കിപോ ഇങ്ങനെ ചെയ്യാൻ ആണ് തോന്നുന്നത്…
ഞാൻ ഫോൺ എടുത്ത് സ്നേഹയുടെ ഫേസ്ബുക്കിലെ ക്ക് മെസ്സേജ് അയച്ചു…
“സ്നേഹ.. താൻ എനിക്ക് വേണ്ടി ഒരു ഉപകാരം മാത്രം ചെയ്യണം.. ഞാൻ ആ കുട്ടിയെ ശല്യം ചെയ്യാൻ ഒന്നും പോണില്ല.. പക്ഷേ എനിക്ക് അവസാനം ആയി ഒന്നുകൂടെ കാണണം എന്നുണ്ട് ഐ മീൻ അവളുടെ കല്യാണത്തിൽ പങ്കെടുക്കണം എന്നുണ്ട്.. എനിക്ക് ആ അഡ്രസ്സ് ഒന്ന് തരാവോ…”
കുറച്ച് കഴിഞ്ഞപ്പോൾ റീപ്ലേ വന്നു…
“കല്ല്യാണം മുടക്കാൻ വല്ലതും ആണോ..?”
“ഏയ്… ഞാൻ അങ്ങനെ ചിന്തിച്ചിട്ട് കൂടി ഇല്ല…”
“പിന്നെന്തിനാ…?”
“ഞാൻ പറഞ്ഞല്ലോ ഒന്ന് കാണാൻ..”
“പക്ഷേ അത് അത്ര ഈസി ആവില്ല…”
“അതെന്താ…?”
“അത് അങ്ങനെ ആണ്.. ഇത്തിരി ദൂരെ ആണ്…”
“ലോകത്ത് എവിടെ ആയാലും ഞാൻ പോയിരിക്കും…”
“ഓഹോ…”
“പ്ലീസ് സ്നേഹ…”
“I don’t know what to say… ഏതായാലും ഞാൻ അഡ്രസ്സ് തരാം.. പക്ഷേ കുഴപ്പം ഒന്നും ഉണ്ടാവരുത്..”
“I promise…”
“Citi Pride Garden
Pushkar Road, Near Daharsen Smarak Gate Hari Bhau Upadhyay Nagar,
Ajmer, Rajasthan”