“ഫോട്ടോ ഞാൻ കണ്ടു, പക്ഷേ എനിക്കവളെ
നേരിട്ടൊന്ന് കാണണം..”
“അമ്മു , അത് നടക്കില്ല. ”
“നടന്നില്ലെങ്കിൽ ഞാൻ ക്ഷമിക്കില്ല, ഇത്രയും കാലം ഞാൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ലല്ലോ…?
വേറൊന്നിനുമല്ല, ഈ വരികളൊന്ന് അവൾ പാടി കേൾക്കാൻ വേണ്ടി മാത്രം…”
“അത് എന്റെ ഫോണിലുണ്ട് അത് കേട്ടാൽ
പോരെ…?”
“അതൊക്കെ ഞാൻ കുറേ കേട്ടതാ.”
“ഏഹ്, എങ്ങനെ? എപ്പോ? ”
“രാത്രി അതും കേട്ടല്ലേ ഉറങ്ങാൻ കിടക്കുന്നത് , ഹെഡ്സെറ്റും വെച്ച് ഉറങ്ങി കഴിഞ്ഞാൽ പിന്നെ ഭൂകമ്പം ഉണ്ടായാലും ഏട്ടൻ അറിയില്ലല്ലോ,ഉറക്കം
വരാതെ കിടക്കുമ്പോൾ ഏട്ടൻ ഉറങ്ങി കഴിഞ്ഞാൽ ഞാനും ഈ പാട്ട് കേട്ടാണ് ഉറങ്ങാറ്…”
“അതിന് നിനക്കെന്റെ ഫോണിന്റെ പാസ്സ്വേർഡ്
അറിയുമോ? ”
“പിന്നെ നിങ്ങളെ എല്ലാ കാര്യങ്ങളും അറിയുന്ന
എനിക്കാണോ പാസ്സ്വേർഡ് അറിയാൻ ഇത്ര പണി…….”
ചിരിച്ചു കൊണ്ട് അതും പറഞ്ഞവൾ എണീറ്റ്
അടുക്കളയിലേക്ക് നടന്നു… പോകുന്ന വഴി
തിരിഞ്ഞെന്നെയൊന്ന് നോക്കി…..
“അപ്പോ ഏട്ടാ മറക്കണ്ട എനിക്ക് ജീനയെ
കാണണം, എന്നാണ് ഒഴിവെന്ന് ജീനയോട്
അന്വേഷിച്ചു നോക്ക്, ആ പാട്ടൊന്ന് ജീന പാടുന്നത് എനിക്ക് നേരിട്ട് കേൾക്കണം…..
ഒന്നില്ലേൽ ഞാൻ അവരുടെയൊരു ആരാധികയല്ലേ.?
ഇതും പറഞ്ഞവൾ അടുക്കളയിലേക്ക് കയറി……
ഇവളെന്നും എനിക്കൊരു അത്ഭുതമായിരുന്നു ,
ചെറിയ ചില കുരുത്തക്കേടുകളൊക്കെ
ഒപ്പിക്കുമെങ്കിലും ആള് പാവമാണ്………………..
സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു കൊച്ചു
കാന്താരി…. തനിക്കുചുറ്റുമുള്ളതിനെ
എപ്പോഴും സന്തോഷിപ്പിക്കുന്ന എല്ലാവരുടേം
കണ്ണിലുണ്ണി …..
കയറി വന്ന ദിവസം തന്നെ എന്റെ അമ്മയിൽ