ഞാൻ ചുറ്റിലും നിരീക്ഷിച്ചു……
എന്റെ ഹോസ്റ്റലിന് മുന്നിൽ ഒരു നാല് നില
കെട്ടിടം, അതിന്റെ ബോർഡിലേക്ക് ഞാൻ ഒന്നൂടെ സൂക്ഷിച്ചു നോക്കി…
യൂണിവേഴ്സൽ എൻട്രൻസ് കോച്ചിംഗ് സെന്റർ ലേഡീസ് ഹോസ്റ്റൽ ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി…
ക്ലാസ്സിൽ ഒരു പെൺകുട്ടി പോലുമില്ല അതെന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. …ആ വിഷമം തൽക്കാലം ഇവിടെ നിന്നും മാറി കിട്ടും, അത് തന്നെ മനസ്സിന് വലിയൊരു ആശ്വാസമായി….
പിന്നീട് അങ്ങോട്ട് ജീവിതത്തിലെ തട്ട് പൊളിപ്പൻ
ദിനങ്ങളായിരുന്നു…..
ക്ലാസ്സ് വിചാരിച്ച അത്ര രസമൊന്നുമില്ലായിരുന്നു.
പഠിത്തം, ലാബ്, റെക്കോർഡ് അങ്ങനെ അങ്ങനെ സമ്മർദ്ദങ്ങളുടെ തുടക്കം…..
എല്ലാ സമ്മർദ്ദങ്ങളും വൈകുന്നേരത്തോടെ മാറി
കിട്ടും…..
ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ട് ഉള്ളത് കോട്ടക്കൽ
ചങ്കുവെട്ടിയിൽ തൃശൂർ റോഡിന്റെ
ടേണിങ്ങിലാണ്…. മലപ്പുറം, തൃശൂർ, തിരൂർ ഈ
മൂന്ന് ഭാഗത്തേക്കുമുള്ള ബസ് നിർത്തുന്നത്
ഇവിടെയാണ്…..
അടുത്തടുത്തുള്ള കുറേ സ്കൂളുകൾ, വിമൻസ്
കോളേജ്, ആര്യവൈദ്യശാല കോളേജ്,
യൂണിവേഴ്സൽ എൻട്രൻസ് കോച്ചിങ് സെന്റർ
ഇവിടെ നിന്നെല്ലാം വൈകുന്നേരം ക്ലാസ്സ്
കഴിഞ്ഞു വീട്ടിലേക്കും ഹോസ്റ്റലിലേക്കും
പോകുന്ന പെൺകുട്ടികൾ.. വൈകുന്നേരമായാൽ
അവിടെയാകെ വർണ വർണ്ണശബളമാണ്…..
രാവിലെ പിന്നെ പലർക്കും പല സമയമായത് കൊണ്ട് ഇത്ര വർണ്ണശബളമല്ല…. എന്നാലും നിരാശപ്പെടുത്തില്ല……
ക്ലാസ്സ് കഴിഞ്ഞു നേരെ എല്ലാരും ബസിന്
വേണ്ടി ഓടുമ്പോൾ ഞങ്ങൾ ഹോസ്റ്റലിലുള്ളവർ
ബിൽഡിംങ്ങിന് മുകളിലേക്ക് ഓടും, അവിടെ
നിന്നാൽ 360 ആംഗിളിൽ എല്ലാവരെയും വ്യക്തമായി കാണാം…….
ഒരു പതിനഞ്ചു മിനിറ്റ് അങ്ങനെ
നിൽക്കുമ്പോഴേക്കും അടുത്ത ഓട്ടത്തിനുള്ള
സമയമായി നേരെ താഴേക്ക്… അവിടെ നിന്നും
ഞങ്ങളുടെ അയൽവാസികളായ പത്തിരുന്നൂറ്
പെൺകുട്ടികളെ മറ്റുള്ളവരിൽ നിന്നും സംരക്ഷിച്ച്
അവരുടെ ഹോസ്റ്റലിൽ കേറുന്നത് വരെ ഞങ്ങൾ
കാവൽ നിൽക്കും…..
ആ സമയത്ത് ശെരിക്കും ഒരു പട്ടാളക്കാരന്റെ
ശ്രദ്ധയാണ്…. ആരൊക്കെ ആരെയൊക്കെ