യക്ഷി
Yakshi | Author : Arrow
(ആദ്യം തന്നെ കടുംകെട്ട് വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു അതികം വൈകാതെ തരാൻ ശ്രമിക്കാം sry 💛.ഇത് ഒരു ഫാന്റസി, ഫിക്ഷൻ സ്റ്റോറി ആണ് അത് കൊണ്ട് തന്നെ കഥയിൽ ചോദ്യം ഇല്ല 😊, പിന്നെ ഇത് ഒരു തട്ടികൂട്ട് കഥ ആണ് വലിയ പ്രതീക്ഷ കൊടുക്കാതെ വായിക്കുക ( മുൻകൂർ ജാമ്യം 🤐)
With love Arrow 💛)
യക്ഷി
” ഹലോ, ഇതിപ്പോ നേരം കൊറേ ആയല്ലോ ഇന്നെങ്കിലും താൻ ഒന്ന് മുഖം കാട്ടുമോ??, രാത്രി ഇവിടെ വന്നാൽ തന്നെ കാണാൻ പറ്റും എന്ന് എല്ലാരും പറഞ്ഞത് കൊണ്ടാ മഞ്ഞും കൊണ്ട് ഇവിടെ വന്ന് ഇരിക്കുന്നെ, മാഷേ പൂയ്.. ”
കുളത്തിൽ തെളിഞ്ഞ് കണ്ട ചന്ദ്രബിംബത്തിലേക്ക് നോക്കി ഇത്രയും പറഞ്ഞിട്ട് ഞാൻ പൊട്ടിച്ചിരിച്ചു. പിന്നെ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു. നല്ല കുളിര്, നല്ല മഞ്ഞുണ്ട് ചെറിയ കാറ്റും വീശുന്നുണ്ട് സിഗരറ്റിന്റെ പുക ഉള്ളിലേക്ക് ഇറങ്ങിയപ്പോൾ നല്ല ഒരു ഫീൽ.
” അതേ ഇന്നും തനിക്ക് വരാൻ താല്പര്യം ഇല്ലാ ല്ലേ, എന്നാ ഞാൻ പോണ് ”
സിഗരറ്റ് വലിച്ചു തീർന്നപ്പോൾ കുറ്റി നിലത്തിട്ടു കെടുത്തിയിട്ട് കുളത്തിലേക്ക് നോക്കി ഒന്നുകൂടി ചോദിച്ചിട്ട് ഞാൻ പതിയെ ആ പടികൾ കയറി. പെട്ടന്ന് ആ കുളത്തിന്റെ അക്കരെ നിന്നിരുന്ന ആ കാട്ടു മുല്ലകൾ ഒന്ന് ഉലഞ്ഞുവോ? കാറ്റ് ആവാം. ഞാൻ പതിയെ എന്റെ റൂമിലേക്ക് നടന്നു.
ഞാൻ ആദി, ആദിദേവ് നടരാജ്. ഇപ്പൊ കണ്ടത് എന്റെ ഒരു കൊച്ച് വട്ട് ആണ്, കൊച്ചൊന്നും അല്ല കേൾക്കുമ്പോ നിങ്ങൾക്ക് തോന്നാം എനിക്ക് മുഴുത്ത വട്ട് ആണെന്ന് , എനിക്ക് ഒരാളോട് പ്രണയമാണ്, അവളെ ഞാൻ കണ്ടിട്ടില്ല, അല്ല കണ്ടിട്ടില്ലന്ന് തീർത്തു പറയാൻ പറ്റൂല്ല കണ്ടിട്ടുണ്ട് ഒരു മിന്നായം പോലെ, പണ്ട് കാൽ വഴുതി ഈ കുളത്തിൽ വീണ് മുങ്ങി ചാവാൻ തുടങ്ങിയപ്പോ, കുളത്തിന്റെ അടിയിൽ നിന്ന് പൊങ്ങി വന്ന കൈ, എന്നെ ചുറ്റിപിടിച്ചു മുകളിലേക്ക് നീന്തിയ അവളുടെ ശരീരത്തിന്റെ ഇളം ചൂട്, വെള്ളത്തിൽ വെള്ളത്തിന്റെ ഓളത്തിന് അനുസരിച് ഇളകി ആടുന്ന മുടി, അതിലുപരി അവളുടെ വെള്ള നിറമുള്ള ആ കണ്ണുകൾ എല്ലാം ഒരു മിന്നായം പോലെ കണ്ടത് ഞാൻ ഇപ്പൊഴും ഓർക്കുന്നു.
അതേ, മുത്തശ്ശിയുടെ ഒക്കെ ഭാഷയിൽ പറഞ്ഞാൽ അവൾ ഒരു യക്ഷി ആണ്, തറവാട്ടുകുളത്തിന്റെ അടിയിൽ താമസിക്കുന്ന ജലയക്ഷി. Yup ഞാൻ ഒരു യക്ഷിയെ യാണ് പ്രേമിച്ചോണ്ട് ഇരിക്കുന്നത് . അന്ന് എനിക്ക് ഒരു പതിനഞ്ചു വയസ് പ്രായം കാണും, അതുവരെ ജലയക്ഷിയുടെ കഥകൾ കേട്ട് രാത്രിയിൽ