യക്ഷി [Arrow]

Posted by

അന്ന് അദ്ദേഹം പോയ ദിവസം വെറുതെ കുളക്കടവിൽ ഇരിക്കുകയായിരുന്നു അവൾ. അപ്പോ അവളെ തേടി രണ്ട് പേർ വന്നു. അവളുടെ സൗന്തര്യം കണ്ടു കൊതിച്ച അദ്ദേഹത്തിന്റെ ജേഷ്ഠന്മാർ. ഒരു അവസരം കാത്ത് ഇരുന്ന അവർ അദ്ദേഹം പോയ തക്കം ഉപയോഗപ്പെടുത്തി.  അവർ രണ്ടു പേരും ചേർന്ന് അവളെ സ്വന്തമാക്കാൻ ശ്രമിച്ചു, രെക്ഷ പെടാൻ അവൾ കഴിവതും ശ്രമിച്ചു എങ്കിലും അവൾ അവരുടെ കയ്യിൽ കിടന്നു പിടഞ്ഞു, അവരുടെ കാമം അടങ്ങിയപ്പോൾ തരി ജീവൻ മാത്രം അവശേഷിക്കുന്ന അവളുടെ ശരീരം അവർ കുളത്തിൽ മുക്കി. വാല്യക്കാരി കുളത്തിൽ വീണു മരിച്ചു. അതാണ് പുറം ലോകം അറിഞ്ഞത്, നാളുകൾക്കു ശേഷം തന്റെ യാത്ര കഴിഞ്ഞു വന്ന തമ്പുരാൻകുട്ടി അറിഞ്ഞത്. ഒരുമിച്ച് ഒരു ജീവിതം സ്വപ്നം കണ്ട അദ്ദേഹം ഈ വാർത്ത അറിഞ്ഞു  തളർന്നു.

ഒരു ദിവസം ഈ കുളക്കടവിൽ വെച്ച് അവളുടെ ശരീരത്തെ പറ്റിയും അന്നത്തെ ആ സുഖത്തെ പറ്റിയും ജേഷ്ഠന്മാർ വർണ്ണിക്കുന്നത് തമ്പുരാൻകുട്ടി കേട്ടു അദ്ദേഹത്തിന് എല്ലാം മനസ്സിലായി. ദേഷ്യത്തിൽ അവരുടെ നേരെ ചീറി അടുത്തു. പക്ഷെ തമ്പുരാൻകുട്ടിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. അവരുടെ കയ്യ്കരുത്തിന് മുന്നേ അമ്പേ പരാജയപെട്ടു പോയി. അവർ രണ്ടുപേരും ചേർന്ന് തമ്പുരാൻകുട്ടിയേ കുളത്തിൽ മുക്കി കൊന്നു.

തമ്പുരാൻകുട്ടി പ്രാണന് വേണ്ടി പിടഞ് ഇല്ലാതെ ആവുന്നത്, ഒന്ന് കരയാൻ പോലും പറ്റാതെ നോക്കി നിൽക്കേണ്ടി വന്ന ഒരാൾ ഉണ്ടായിരുന്നു, അവളുടെ ദുർബലയായ ആത്മാവ്. അതിന് ഒന്നും ചെയ്യാൻ ഉള്ള ശക്തി ഇല്ലായിരുന്നു, ഒന്ന് കണ്ണുകൾ ഇറുക്കി അടക്കാൻ പോലും.

കുളത്തിൽ വീണു മരിച്ച വാല്യക്കാരിയുടെ ആത്മാവ് തറവാട്ടിലെ ഇളയ സന്തതിയെ മുക്കി കൊന്നു, അതാണ് അവർ പറഞ്ഞ കഥ. അവരെ രണ്ട് പേരെയും കൊന്നത് പോരാഞ്ഞിട്ട്, അവരുടെ സ്വപ്‌നങ്ങൾ തകർത്തത് പോരാഞ്ഞിട്ട് അവളുടെ തമ്പുരാൻകുട്ടിയേ കൊന്നതിന്റെ പഴി കൂടി അവളുടെ തലയിൽ അവർ കെട്ടി വെച്ചു.

അവളിൽ പക ആഞ്ഞു കത്തി, അവൾ വർഷങ്ങൾ കാത്തിരുന്നു, കാലവും പകയും അവൾക്ക് ശക്തി നൽകി അവൾ ഉഗ്രരൂപിണി ആയി മാറി, അവരെ രണ്ടുപേരയും അവൾ ഇതേ കുളത്തിൽ മുക്കികൊന്നു. എന്നിട്ടും പക ഒടുങ്ങാതെ അവരുടെ ചോരയിൽ ജനിച്ച ഓരോ ആൺതരിയേയും അവളുടെ കോപത്തിന് ഇര ആക്കി, ഈ കൈ കൾ കൊണ്ട് അവരുടെ അവസാന ശ്വാസവും നിൽക്കുന്ന വരെ കുളത്തിൽ മുക്കികൊന്നു, അവരുടെ മരണ വെപ്രാളം കണ്ടു മനസ്സ് തുറന്നു ചിരിച്ചു ”  അവൾ ഇത്രയും പറഞ്ഞിട്ട് വീണ്ടും പൊട്ടിചിരിച്ചു ഇടിമുഴക്കം പോലെ നേരത്തെക്കാളും ശക്തിയിലും മുഴക്കത്തിലും. പക്ഷെ ഇത്തവണ ഒരു തരിമ്പു പോലും ഭയം എന്നിൽ വന്നില്ല, പകരം വല്ലാത്ത ഒരു നോവ്, ഹൃദയം നുറുങ്ങുന്ന പോലെ ഞാൻ മുന്നോട്ട് ആഞ്ഞു അവളുടെ മുഖം എന്റെ ഉള്ളം കൈയിൽ എടുത്തു.

” ജാനകി ” പതിയെ വിളിച്ചു. അവളുടെ ചിരി നിലച്ചു, അത്ഭുതം നിറഞ്ഞ

Leave a Reply

Your email address will not be published. Required fields are marked *