അശ്വതി കതകുതുറന്നു ആഗത്തു കയറി. മുകളിൽ ആണ് അവൾക്കുള്ള മുറി ഒരുക്കിയിരുന്നത്. ബാത്‌റൂമിൽ നിന്നും ഇറങ്ങിയ ഉടൻ തന്നെ അവൾ അച്ചുവിനെ വിളിച്ചു പക്ഷെ അവൻ ഫോൺ എടുത്തില്ല. യാത്രാഷീണം കൊണ്ട് അവൾ ഒന്നു മയങ്ങി
ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് അവൾ എഴുന്നേറ്റത് അച്ചു ആയിരിക്കും എന്നുവിചാരിച്ച അവൾക്ക് തെറ്റി അമ്മായി ആയിരുന്നു അത്
ഫുഡ് കൊണ്ട് വെച്ചു എന്നുപറയാനയിരുന്നു വിളിച്ചത്
അവൾ ഫുഡ് കഴിച്ചു റൂമിൽ എത്തിയ അവൾ വീണ്ടും അച്ചുവിനെ വിളിച്ചു പക്ഷെ അപ്പോഴും അവൻ ഫോൺ എടുത്തില്ല
എന്തോ ആലോചിച്ചു നിന്ന അവൾ ജന്നലിന്റെ അടുത്തേക്ക് നടന്നു “ക്വാറന്റൈലിൽ ഇരിക്കുമ്പോൾ ജന്നൽ തുറക്കാമോ “(mind voice )
ജന്നൽ തുറന്ന അവൾ ഞെട്ടി പുറകോട്ട് മാറി
അശ്വതി : ഞാൻ വിചാരിച്ചു വല്ല കള്ളനും ആയിരിക്കുമെന്ന്
അച്ചു :പിന്നെ കള്ളൻ കൊറോണ കൊണ്ട് പോവാൻ വരുമായിരിക്കും
അശ്വതി : ഞാൻ വിളിച്ചിട്ട് എടുക്കാതിരുന്നത് എന്താ . ഇവിടെ അങ്ങനെ നിൽക്കണ്ട എന്തേലും ഉണ്ടെങ്കിൽ …… ഞാൻ കാരണം ഇനി കൊറോണ വന്നു എന്നു പറയാനാണോ
അച്ചു : ഫോൺ എവിടെയോ വെച്ചു മറന്നു (അവളെ നോക്കി ചിരിച് കൊണ്ട് )
അശ്വതി :അത് എന്ത് മറവി ആണ്….. ഞാൻ പറഞ്ഞത് അല്ലെ ക്വാറന്റൈലിൻ ആയതു കൊണ്ട് ഫോൺ മാത്രമേ ഒരു രക്ഷ ഉള്ളു എന്ന്
അച്ചു : ( ഇതിനു ഇടക് മതിൽ കയറി നിന്ന് കൊണ്ട് ) അത് ഒന്നുകിൽ നമ്മുടെ ആമ്പൽ കുളത്തിന്റെ അവിടെ കാണും അല്ലേൽ കണ്ണന്റെ വണ്ടിയിൽ കാണും
അശ്വതി : കണ്ണന്റെ വണ്ടിയിൽ പിന്നെ വേറെ എന്തെക്കെ കാണും
അച്ചു : മുൻപ് ആയിരുന്നേൽ സിനിമ ടിക്കറ്റ് ഉം നീ തരാറുണ്ടായിരുന്ന വല്ലതും ഒക്കെ കണ്ടേനെ
അശ്വതി : സിഗരറ്റ്, സെൻട്രൽ ഫ്രഷ്, ഒക്കെയോ……
പിന്നെ ഞാൻ തരാറുണ്ടായിരുന്ന ഗിഫ്റ്റ് ഉം മാറ്റുമെക്കെ അവന്റെ വണ്ടിയിൽ എന്തിനാ കൊണ്ട് വെയ്കുന്നേ
അച്ചു : എല്ലാം കൂടെ ഷർട്ട് ന്റെ പോക്കറ്റിൽ വെക്കാൻ പറ്റുമോ… അവന്റെ വണ്ടിയിൽ അല്ലെ കറക്കം മൊത്തവും അതുകൊണ്ട് ആ ബാഗിൽ വെയ്കുന്നേ ( ഒരു കല് പൊക്കി ചൊറിയാൻ നോക്കുമ്പോൾ ബാലൻസ് തെറ്റി വിഴൻപോകുന്നു )
അശ്വതി :യ്യയ് യോ വീണു പണി വെടിക്കണ്ട
അച്ചു : നീ വരുന്നത് പ്രമാണിച്ചു നിന്റെ അമ്മായി ഒക്കെ വീട് വിർത്തിആക്കി ഇട്ട് എന്നു പറഞ്ഞിട്ട് ഇവിടെ മുഴുവൻ ഉറുമ്പു ആണല്ലോ