വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]

Posted by

വൈഷ്ണവം 6

Vaishnavam Part 6 | Author : Khalbinte Porali | Previous Part

 

(ഈ പാര്‍ട്ട് കുറച്ച് വൈകി…. മനസ്സില്‍ ഇത്തിരി വിഷമം കുടിയിരുന്നു. അതിനാല്‍ ശ്രദ്ധ കേന്ദ്രകരിക്കാന്‍ പറ്റിയില്ല…. പിന്നെ ഈ പാര്‍ട്ടിലെ പല ഭാഗത്തും ആ പ്രശ്നം മൂലം വേണ്ട ഫീല്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല…. മാന്യ വായനകാര്‍ ക്ഷമിക്കുക….)വൈഷ്ണവം 6
ഒരാഴ്ച കൊണ്ട് കണ്ണന്‍റെയും ചിന്നുവിന്‍റെ ജീവിതം മാറി മറഞ്ഞു. ഒരു യുവജനോത്സവം കാലത്ത് ആ ക്യാമ്പസിലെ അകത്തളത്തില്‍ അവര്‍ പരസ്പരം അടുത്തു.

ഇനി മൂന്ന് മാസം അവരുടെ പ്രണയദിനങ്ങളാണ്. ജാതകം പൊരുത്തവും മുഹുര്‍ത്തവും എല്ലാം ധര്‍മേടത്ത് തിരുമേനി തന്നെ നോക്കി പറഞ്ഞു തന്നു. അതോടെ അവര്‍ക്ക് പ്രണയിക്കാന്‍ ഉള്ള സ്വാതന്ത്രം കുടുതല്‍ കിട്ടി. എന്നാല്‍ കിട്ടാതെ പോയത് സമയം മാത്രമായിരുന്നു.

രണ്ടുപേരും പിറ്റേന്ന് തൊട്ട് ക്ലാസിന് പോയി തുടങ്ങി. ആകെ സംസാരിക്കുന്നത് ഫോണിലുടെ മാത്രമായി. ഒരുമിച്ചുള്ള ജീവിതം സ്വപ്നം കാണുന്നതും ജീവിതപങ്കാളിയെ മനസിലാക്കുന്നതും എല്ലാം ഫോണിലൂടെ മാത്രം രണ്ടാഴ്ച അങ്ങിനെ പോയി. എന്നാല്‍ പരസ്പരം കാണാതെ നടക്കാന്‍ പറ്റില്ല എന്ന കാര്യം അവര്‍ അപ്പോഴെക്കും മനസിലാക്കി കഴിഞ്ഞിരുന്നു. അങ്ങിനെ അവര്‍ അടുത്ത ഞായറാഴ്ച പുറത്ത് ഔട്ടിംങിന് പോകാന്‍ തീരുമാനിച്ചു.

അങ്ങിനെ ആ ഞായറാഴ്ച വന്നെത്തി. രാവിലെത്തെ ഭക്ഷണത്തിന് ശേഷം വൈഷ്ണവ് കാറെടുത്ത് ഗ്രീഷ്മയുടെ വീട്ടിലേക്ക് തിരിച്ചു. സത്യം പറഞ്ഞാല്‍ അന്ന് ചിന്നുവും വീട്ടുകാരും വീട്ടില്‍ വന്നതിന് ശേഷം ഇന്നാണ് അവര്‍ നേരില്‍ കാണുന്നത്.

കാര്‍ ചിന്നുവിന്‍റെ വീടിന്‍റെ മുറ്റത്ത് നിര്‍ത്തി. ആദ്യം നോക്കിയത് പോര്‍ച്ചിലേക്കാണ്.

ഭാഗ്യം ബൈക്കില്ല… അപ്പോ അങ്കിളിനെ പേടിക്കണ്ട…. കാറിന്‍റെ ശബ്ദം കേട്ട് മുന്നിലെ വാതില്‍ തുറന്നു. അപ്പോഴെക്കും വൈഷ്ണവ് പുറത്തേക്ക് ഇറങ്ങി പൂമുഖത്തേക്ക് കയറിയിരുന്നു. വാതിലില്‍ ചിന്നുവിനെ പ്രതിക്ഷിച്ചെങ്കിലും വന്നത് ലക്ഷ്മിയമ്മയായിരുന്നു.

മോനെ നേരത്തെ എത്തിയോ… വാതില്‍ തുറന്നപ്പോള്‍ കണ്ണനെ കണ്ട ലക്ഷ്മി ചോദിച്ചു.

ഹാ… അമ്മേ… അധികം വൈകിക്കാന്‍ നിന്നില്ല…

മോന്‍ വാ… അമ്മ ചായ തരാം…

അയ്യോ അമ്മ ഞാന്‍ കുടിച്ചാണ് വന്നത്. ഇപ്പോ വേണ്ട… ചിന്നു എവിടെ…

അവളിപ്പോ കുളി കഴിഞ്ഞിട്ടോ ഉള്ളു ഡ്രസ് മാറുകയാ… എന്തായാലും അവള്‍ക്ക് കഴിക്കാനുണ്ട്. മോന്‍ വന്നിരിക്ക്….

Leave a Reply

Your email address will not be published. Required fields are marked *