വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]

Posted by

ഇതുകേട്ട് ഗ്രിഷ്മ ഗൗതമിനെ നോക്കി ചിരിച്ചു. അവന്‍ ഒന്നു ചമ്മിയ പോലെ നിന്നു.

നിനക്കെങ്ങനെ ഇവിടെയുള്ള ഇവളെ കിട്ടി… ഗൗതം ചോദിച്ചു…

വീട്ടുകാര്‍ കണ്ടെത്തിയതാ… കണ്ണന്‍ ഗൗതമിനോട് പറഞ്ഞു….

അപ്പോ നീ പറഞ്ഞത് കാര്യമാണോ…. കല്യാണം ഉറപ്പിച്ചോ….

അതേടാ…. എല്ലാം ഞാന്‍ പിന്നെ പറയാം….

എന്നാല്‍ ഇന്നത്തെ ട്രീറ്റ് നിന്‍റെ വക….. ഗൗതം ഇന്നത്തെ ചിലവിനുള്ള ഇരയെ കണ്ടെത്തി എന്ന ഭാവത്തില്‍ പറഞ്ഞു…. പിന്നെ ബാക്കിയുള്ളവരെ വിളിച്ച് ക്യാന്‍റിനിലേക്ക് പോയി…

എന്തിനാ എല്ലാം ഇവരോട് പറഞ്ഞേ…. ചിന്നു മേല്ലെ കണ്ണനോടായി ചോദിച്ചു….

എന്തിനാ നമ്മള്‍ പേടിക്കുന്നത്…. അവന്‍ അവള്‍ പറഞ്ഞ തിരിച്ചു പറഞ്ഞു…
അങ്ങനെ അവര്‍ ക്യാന്‍റനില്‍ പോയി ട്രീറ്റ് ചെയ്തു.

കണ്ണന്‍ പിന്നെ അവളോട് യാത്ര പറഞ്ഞ് കുട്ടുകാരുടെ കുടെ വീട്ടിലേക്ക് പോയി.
പിന്നിടുള്ള ദിവസങ്ങളില്‍ രണ്ടുപേരും ഇത്തിരി ബിസിയായിരുന്നു. പ്രെജക്റ്റും യൂണിവേഴ്സിറ്റി കലോത്സവം പ്രമാണിച്ച് മാറ്റിവെച്ച ഒരാഴ്ചത്തെ കോളേജ് ടൂറും സെന്‍റോഫും ഫൈനല്‍ എക്സും ഒക്കെയായി ദിവസങ്ങള്‍ ചീറ്റപുലി പോലെ പാഞ്ഞു പോയി.

അതേ സമയം ചീന്നുവിന് വൈകി വരുന്ന ഫസ്റ്റ് സെമസ്റ്റര്‍ എകസാമിന്‍റെ ചൂടിലായിരുന്നു. പല പ്രശ്നങ്ങളായി മാറ്റി മാറ്റി വെച്ചുകൊണ്ടിരുന്ന എക്സാം തീരാനായി മൂന്നാഴ്ചയ്ക്കടുത്ത് വേണ്ടി വന്നു.

കുറച്ച് നേരത്തെ ഫോണ്‍കോളുകളായിരുന്നു ഈ സമയത്ത് രണ്ടുപേരുടെയും പ്രണയനിമിഷങ്ങള്‍.

അതിനിടെ ഒരു ദിവസം നിശ്ചയം അങ്ങ് നടന്നു. ആകെ കുടുബകാര്‍ മാത്രമായി ഒരു ചടങ്ങ്. എല്ലാവരുടെയും മുന്നില്‍ ഉടുത്തുരുങ്ങി അവര്‍ ഒരു കാഴ്ച വസ്തുകളെ പോലെ നിന്നു. അന്ന് ചിന്നു ഒരു ചന്ദനകളറുള്ള ഹാഫ് സാരിയാണ് ഉടുത്തത്, മുഖത്ത് ഇത്തിരി മേക്കപ്പോക്കെ ഉണ്ടായിരുന്നു. കണ്ണന്‍ ഒരു ഗ്രീന്‍ കളര്‍ ചുബയും കറുപ്പ് കരയുള്ള വെള്ള മുണ്ടുമായികുന്നു….

ആ ചടങ്ങോട് ഫാമലിക്കാരുമായി ഒരു പരിചയം ആയി. നിധിനളിയനും മിഥുനയും മൊക്കെ ഉണ്ടായിരുന്നു. എല്ലാവരെയും പരിചയപ്പെടുത്തുന്നത് തന്നെ ഒരു വലിയ ടാസ്ക് ആയിരുകുന്നു. എങ്ങിലും പ്രശ്നങ്ങളൊന്നും കുടാതെ ആ ചടങ്ങ് അവസാനിച്ചു.
ഈ ചടങ്ങോട് കൂടി നിധിനളിയന്‍ കണ്ണന്‍റെ ബെസ്റ്റിയാവുകയായിരുന്നു. അതിനുശേഷം ഫോണിലുടെയും മേസേജിലുടെയും അവര്‍ കുടുതല്‍ അടുക്കുകയും മനസിലാക്കുകയും ചെയ്തു.

ഒരു പക്ഷേ അടുത്ത കാലത്ത് കണ്ണന് കിട്ടിയ ഏറ്ററ്വും മുകച്ച ഒരു ബോയ് ഫ്രണ്ട് ഒരു പക്ഷേ നിധിനയായിരിക്കും. രണ്ടു വയസ്സിന്‍റെ വ്യത്യാസമുണ്ടേങ്കിലും അവര്‍ ഒരു ക്ലാസ്മേറ്റ്സ് പോലെ അടുക്കുകയായിരുന്നു.

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കൊഴിഞ്ഞുപോയികൊണ്ടിരുന്നു. നിറമുള്ള കോളേജില്‍ ഒരു അദ്ധ്യായനവര്‍ഷം കുടെ അവസാനിച്ചു.
പുതിയ പ്രതിക്ഷകളും ഒരുപാട് ഓര്‍മകളുമായി ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ കോളേജ് വിട്ടിറങ്ങി. കണ്ണിരും കിനാക്കളും പ്രതിക്ഷയും പ്രത്യശയുമായി അവര്‍ അവരുടെ കോളേജ് വിട്ടിറങ്ങി. നമ്മുടെ വൈഷ്ണവും….

ഇനി വെറും പതിനഞ്ച് ദിവസം മാത്രം കല്ല്യാണത്തിന്. വൈഷ്ണവം എന്ന നാട്ടിലെ പ്രധാന പ്രമാണിയുടെ വീടിലെ ഏക അനന്തരവകാശിയുടെ കല്ല്യാണമാണ്.

Leave a Reply

Your email address will not be published. Required fields are marked *