വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]

Posted by

അത് പറ്റില്ല… എനിക്കിപ്പോ വേണം… പ്ലീസ് കണ്ണേട്ടാ… ഒരെണ്ണം… ചിന്നു കൊഞ്ചി പറഞ്ഞു…

ശരി… ഇവിടെയിരിക്ക് ഞാന്‍ വാങ്ങി വരാം… കണ്ണന്‍ ഒരല്‍പം ക്ഷിണത്തോടെ എണിറ്റു…

അവന്‍ പതിയെ അടുത്തുള്ള ഐസ്ക്രിം വില്‍ക്കുന്ന വണ്ടിയ്ക്ക് അടുത്തേക്ക് നടന്നു…

എനിക്ക് സ്റ്റോബറി മതി… നടന്നകലുന്ന കണ്ണനെ നോക്കി ചിന്നു വിളിച്ചു പറഞ്ഞു. അത് സമ്മതിച്ച പോലെ കണ്ണന്‍ തിരിഞ്ഞ് രണ്ടു കണ്ണും അടച്ച് കാണിച്ച് ചിരിച്ചു.

അവന്‍ പോയി രണ്ട് ഐസ്ക്രിം വാങ്ങി തിരിച്ച് വന്നു. നേരെ വന്ന് അതിലൊന്ന് അവള്‍ക്കായി നീട്ടി. അവള്‍ എന്തോ കിട്ടാത്ത സാധനം കിട്ടിയ പോലെ ചാടിപിടിച്ച് വാങ്ങി. കണ്ണനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആര്‍ത്തിയോടെ ഐസ്ക്രിം നുകര്‍ന്നു.
ഒരു കൊച്ചു കുട്ടി ഐസ്ക്രിം കഴിക്കുന്ന പോലെ ചിന്നു ഐസ്ക്രിം അകത്താക്കുന്നത് കൗതുകത്തോടെ കണ്ണന്‍ നോക്കി നിന്നു. തന്നെ കണ്ണന്‍ നോക്കുന്നുണ്ട് എന്ന് മനസിലാക്കി ചിന്നു. ഒന്നു ഇടംകണ്ണിട്ട് അവനെ നോക്കി… പിന്നെ പിരികം ഉയര്‍ത്തി എന്താ എന്ന ഭാവത്തില്‍ ചോദിച്ചു.

പെട്ടെന്ന് അവളുടെ റിയക്ഷന്‍ കണ്ട് കണ്ണന് ചിരി വന്നു. അവന്‍ ഒന്നുമില്ല എന്നര്‍ത്ഥത്തില്‍ തലയാട്ടി. ഉരുകി ഒലിക്കുന്ന ഐസ്ക്രിം നുണഞ്ഞു.

ഐസ്ക്രിം കഴിച്ച ശേഷം അവരുടെ ഇടയില്‍ സൈലന്‍സ് കയറി വന്നു. ചിന്നു ആഴങ്ങളില്‍ അസ്തമിക്കാന്‍ പോകുന്ന സൂര്യനെ നോക്കി കൊണ്ടിരുന്നു. കണ്ണന്‍ ചിന്നുവിനെയും…

എന്തോ ഒരു വല്ലാത്ത അകര്‍ഷം അവന് അവളില്‍ തോന്നിയിരിക്കുന്നു. അവളുടെ കുസൃതികള്‍, ചിരികള്‍, നോട്ടങ്ങള്‍, ചലനങ്ങള്‍ എല്ലാം മുമ്പെങ്ങും തരാത്ത ഒരു അനുഭുതി നല്‍കുന്ന പോലെ…

അപ്പോഴെക്കും ബിച്ചില്‍ സാമന്യം നല്ല തിരക്കുണ്ടായിരുന്നു. കാമുകി കാമുകډാരും അച്ഛനും അമ്മയും മക്കളും, യുവക്കളും അങ്ങിനെ ആകെ ജനപ്രളയം തന്നെയായിരുന്നു.
കടല്‍ അസ്തമിക്കാന്‍ പോകുന്ന സൂര്യന്‍റെ പ്രഭയില്‍ ഓറഞ്ച് നിറത്തിലേക്ക് മാറിയിരുന്നു. കിളികള്‍ കൂടണയാനായി പോകുന്നുണ്ടായിരുന്നു.

നല്ല മൂഡിലായിരുന്ന വൈഷ്ണവ് നേരം മൂവിയിലെ ഡയലോഗ് ആലോചിച്ചിരുന്നു…

ബീച്ചിന്‍റെ സൈഡ്, സണ്‍സെറ്റ്, ആദ്യ ഉമ്മ…. ഉമ്മ വേണ്ട… അവള്‍ എന്ത് വിചാരിക്കും… തല്‍ക്കാലാം കൈയില്‍ പിടിക്കാം മെല്ലേ മെല്ലെ മതി… അങ്ങിനെ ചിന്തിച്ച് കയ്യിലേക്ക് പിടിക്കാന്‍ നേരമാണ്…..

ചേട്ടാ…. കടല വേണോ…

ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ കടലപൊതിയുമായി ഒരു ചെക്കന്‍… അവന്‍ കണ്ണന്‍റെ അടുത്ത് നില്‍ക്കുന്നു.

ശോ… നാശം… നല്ല മൂഡിലേക്ക് വന്നതായിരുന്നു. കണ്ണന്‍ മനസില്‍ ആലോചിച്ച് അവനെ സൂക്ഷിച്ച് നോക്കി…

ചേട്ടാ… കടല വേണോ, ചൂട് കടല….. അവന്‍ വീണ്ടും ചോദിച്ചു.

ഈ കട്ടുറുമ്പിനെ ഒഴുവാക്കണമല്ലോ… കണ്ണന്‍ മനസില്‍ ആലോചിച്ചു. പിന്നെ അവനോടായി ചോദിച്ചു.

എത്രയാടാ….

ഒരെണ്ണത്തിന് ഇരുപത്…

Leave a Reply

Your email address will not be published. Required fields are marked *