വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]

Posted by

ഇരുപതോ… കണ്ണന്‍ സംശയിച്ചു…

വാങ്ങിക്ക് ചേട്ടാ… റോമാന്‍സിന് ബെസ്റ്റാ…. ചെക്കന്‍ പറഞ്ഞു… അപ്പോഴാണ് ചിന്നു തന്‍റെ നോട്ടം മാറ്റി ചെക്കനെ നോക്കുന്നത്…

റോമാന്‍സിന്… കടല… ഒരു ചിരിയോടെ കണ്ണന്‍ ചെക്കനെ കളിയാക്കുന്ന പോലെ നോക്കി…
വാങ്ങിക്ക് ചേട്ടാ… ചേച്ചി ഒന്ന് പറഞ്ഞ് കൊടുക്ക്… ചെക്കന്‍ ചിന്നുവിനോടായി അടുത്തത്.
ചെക്കന്‍റെ സംസാരം കേട്ട് ചിന്നു കണ്ണനെ നോക്കി കണ്ണടച്ചു. പിന്നെ കണ്ണന്‍ മനസില്ല മനസ്സോടെ പോക്കറ്റില്‍ കൈയിട്ട് ക്യാഷ് എടുത്തു എന്നിട്ട് ചെക്കനോടായി പറഞ്ഞു…

എന്നാ ഒന്നെടുക്ക്….

ഒന്നോ… അപ്പോ ചേച്ചിയ്ക്ക് കൊടുക്കുന്നില്ലേ… ചെക്കന്‍ സംശയം ചോദിച്ചു.

ചേച്ചിയ്ക്ക് ഞാന്‍ കൊടുത്തൊള്ളം… കണ്ണന്‍ അവനോടായി പറഞ്ഞു. പിന്നെ കൈനിട്ടി കടലപൊതി വാങ്ങി. ക്യാഷ് കൊടുത്തു…

എന്നാലും രണ്ടാള്‍ക്കും കുടെ ഒരെണ്ണം… ചെക്കന്‍ പിന്നെയും തല ചൊറിഞ്ഞ് കൊണ്ട് ചോദിച്ചു…

പിന്നെ റോമാന്‍സിന് ഒന്നാണ് നല്ലത്… തല്‍കാലം അത് മതി… നീ പോയെ…. കണ്ണന്‍ കണ്ണുരുട്ടി അവനോട് പറഞ്ഞു.

പ്രതിക്ഷ കൈവിട്ട അവന്‍ അടുത്ത ഇരകളെ തേടി നടന്നകന്നു. ചിന്നുവും കണ്ണനും ഒരു പുഞ്ചിരിയോടെ അത് നോക്കി.

പിന്നെ കണ്ണന്‍ കടല പൊതി തുറന്ന് കുറച്ച് ഒരു കൈയില്‍ എടുത്തു. ബാക്കി ചിന്നുവിന് കൊടുത്തു. അത്യാവശ്യം ചൂടുണ്ട് കടലയ്ക്ക്. രണ്ടുപേരും ഓരോ കടല വീതം അകത്താക്കി… ഇതിനിടയില്‍ എപ്പോഴെ അവരുടെ കൈകള്‍ തമ്മില്‍ ഒന്നിച്ചിരുന്നു.
അപ്പോഴാണ് ലക്ഷ്മിയമ്മ വിളിക്കുന്നത്. ചിന്നുവിന്‍റെ ഫോണിലേക്ക് അവള്‍ എടുത്ത് സംസാരിച്ചു. സുര്യസ്തമയം കഴിഞ്ഞ വരുമെന്നും ഉറപ്പ് കൊടുത്തു.

സൂര്യന്‍ കടലില്‍ തട്ടി. ആകാശം രക്തവര്‍ണ്ണമായി. എല്ലാവരും കടലിലേക്ക് നോക്കി ഇരുപ്പായി. സൂര്യന്‍ പയ്യെ പയ്യെ കടലിന്‍റെ മാറില്‍ ഒളിച്ചു.

സൂര്യന്‍ മുഴുവനായി മുങ്ങുന്നതിന് മുമ്പ് കണ്ണനും ചിന്നുവും എണിറ്റു. അവര്‍ ദേഹത്തെയും ഡ്രെസിലെയും മണല്‍പൊടികള്‍ തട്ടി കാറിനടുത്തേക്ക് നടന്നു. അപ്പോഴെക്കും കടല പൊതി ശുന്യമായിരുന്നു. ചിന്നു അത് ആ മണല്‍പരപ്പില്‍ ഉപേക്ഷിച്ചു. കാറ്റ് അതിനെ വേറെ ദിശയിലേക്ക് തഴുകി കൊണ്ടു പോയി.
കാറിലിരിക്കുമ്പോള്‍ ചിന്നു വളരെ സന്തോഷത്തിലായിരുന്നു…. കണ്ണനും. പാട്ട് ഇപ്പോഴും പാടുന്നുണ്ട്. അവന്‍ അവര്‍ക്കിടയിലെ നിശബ്ദദയ്ക്ക് വിരാമമിട്ട് ചോദിച്ച് തുടങ്ങി….
എങ്ങിനെയുണ്ടായിരുന്നു ഇന്ന്….

താങ്ക്സ്…. ചിന്നു പെട്ടെന്ന് മറുപടി പറഞ്ഞു…

എന്തിന്…. വൈഷ്ണവ് സംശയത്തോടെ ചോദിച്ചു….

ഏറ്റവും സന്തോഷമുള്ള ഒരു ദിവസം തന്നതിന്…. അവള്‍ നാണത്തില്‍ നിറഞ്ഞ ഒരു പുഞ്ചിരിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *