ഞാൻ : ആ.. ആണല്ലോ…. എന്നാ എനിക്കുള്ളത് ഞാൻ തന്നെ കഴിച്ചോളാം.. വല്ലവരെയും വിളിച്ചു അതിനായി വാര്തണ്ട.
അതും പറഞ്ഞു ഞാൻ അമ്മേന്റെ അടുത്ത് നിന്ന് ഇറങ്ങി.
എന്റെ കൃഷ്ണ എന്നാണാവോ ഇവന് അതിനോടുള്ള ദേശ്യം തീരാ….. അമ്മ ഒരു നെടു വീർപ്പിട്ട് പറയുന്നത് ഞാൻ കേട്ടു.
നേരെ അവൻ മാരുടെ അടുത്തേക്ക് ചെന്നപ്പോ ഇന്നലത്തെ പോലെ ദേണ്ടെ അവര് എന്റെ നേരെ വരുന്നു. ക്ലാസ്സിൽ കയറാനായി എന്ന് കിച്ചു പറഞ്ഞു.
ഇനി ഇത് പറ്റില്ല. അമ്മയോട് ഇനി മോർണിംഗ് ബ്രെക്കിലെ ഫുഡടി ഒഴിവാക്കിപ്പിക്കണം. ഇല്ലേ സംഗതി ശരിയാവില്ല എന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു.
ഇന്നും ക്ലാസ് ഉച്ചവരെ ഒള്ളു. അത് കൊണ്ട് വല്യ കുഴപ്പമില്ലാതെ മിസ്സിന്റെ വാജകമടിയും പിള്ളേരുടെ കളിചിരിയുമെല്ലാം മുറക്ക് നടന്നു പോയി.അത് കൊണ്ട് തന്നെ ഉച്ചക്ക് ഉള്ള അവസാന ബെല്ലും അടിച്ചു.നങ്ങൾ നേരെ വീടിലേക്ക് പോകാൻ വേണ്ടി ഇറങ്ങുമ്പോഴാണ് ഒരു കിളിനാദം.
“കിരൺ ”
ശബ്ദം കേട്ടു നങ്ങൾ തിരിഞ്ഞു നോക്കി.അപ്പൊ ദേ നിക്കുന്നു മീനാക്ഷിയും ഗോപികയും കൂടെ.അവളെ കണ്ടാൽ എനിക്ക് പിന്നെ പറയണോ നിങ്ങൾക്ക് അറിയാലോ എന്റെ സ്വഭാവം.
ഞാൻ : എന്താ 😡
മീനു : അ…… അത്.. എന്റെ ചോദ്യത്തിൽ അവൾ ഒന്ന് പരുങ്ങി.
കിച്ചു : നീ ഒന്ന് മിണ്ടാതിരുന്നേ അച്ചു… അവൾ എന്നെ അല്ലെ വിളിച്ചത്.നിന്നെ അല്ലല്ലോ. ഞാൻ ചോദിച്ചോളാം.
ഞാൻ : ഓ… ഞാൻ അവനൊരു പുച്ഛമിട്ട് മാറി കൊടുത്തു.
കിച്ചു : എന്താ മീനാക്ഷി….
ഓ എന്താ ഒലിപ്പീര്.. ഞാൻ മനസ്സിൽ പിറുപിറുത്തു.
മീനു :അത്…. കിരൺ നമുക്കൊന്ന് മാറി നിന്ന് സംസാരിച്ചാലോ…
കിച്ചു :ഓ… അതിനെന്താ.. മീനാക്ഷി വാ.. നമുക്ക് അങ്ങോട്ടേക്ക് നിൽക്കാം.. അവൻ വരാന്തയിലെ ഒരു തൂണിലേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു.
അവര് രണ്ടു പേരും സംസാരിക്കാൻ വേണ്ടി മാറി നിന്നു. എന്നാലും അവൾക്ക് എന്താ അവനോട് ഇത്രമാത്രം രഹസ്യം പറയാനുണ്ടാവുക. ഞാൻ എന്റെ മനസ്സിൽ ഓരോന്നു ചിന്തിച്ചു കൂട്ടി. അല്ല ഞാൻ എന്തിനാ അവളുടെ കാര്യത്തിൽ ചിന്തിക്കുന്നത്. എനിക്ക് അവളുടെ ഒരു കാര്യവും അറിയണ്ട.ചെ… എന്താണ് അശ്വിൻ നിനക്ക് പറ്റിയത്..ഞാൻ അവര് രണ്ടുപേരും സംസാരിക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കിയില്ല. അതിനിടക്ക് നങ്ങൾ ഗോപികയെ പരിചയപെട്ടു.ആള് തൃശ്ശൂർ സ്വദേശിയാണ്. ഇവിടെ അടുത്താണ് അവളുടെ അമ്മവീട്. അത് കൊണ്ട് ഇവിടെ അമ്മവീട്ടിൽ നിന്നാണ് അവൾ പഠിക്കാൻ പോകുന്നത് എന്ന് അറിഞ്ഞു.അവളാണേ ഇടക്കിടക്ക് എന്നെ ഇടകണ്ണിട്ട് നോക്കുന്നും ഉണ്ട്.
അങ്ങനെ കുറച്ചു നേരത്തെ സംസാരത്തിനൊടുവിൽ കിച്ചുവും മീനാക്ഷിയും നങ്ങൾ നിന്നിടത്തേക്ക് വന്നു.