അവളെ കണ്ടപ്പോൾ എന്റെ ദേഷ്യമെല്ലാം സ്വിച്ച് ഇട്ട പോലെ അവിടെ തന്നെ നിന്നു.എങ്കിലും
ഞാൻ : ഡി ….. പന്നി… തെണ്ടി…. പൂ….
രാധു : ഡാ……
ഞാൻ : അല്ലേ… അത് വേണ്ട….. ഡി പുന്നാര മോളെ…. എന്തൊരു ആടിയാടി അടിച്ചത്.
രാധു : ഹി ഹി… വേദന ഉണ്ടോടാ….
ഞാൻ : ഏയ്.. ഇല്ല….പുറം പൊളിയുന്ന അടി അടിച്ച പിന്നെ നല്ല സുഗാണല്ലോ…. എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട….
അല്ല നീ ഒരാഴ്ച കൈഞ്ഞേ ഇരിങ്ങാലകുടെന്നു ഇങ്ങോട്ട് കെട്ടിയെടുക്കുന്നോള്ളൂ എന്നല്ലേ ഇന്നലത്തെ ചാറ്റിങ്ങിൽ എഴുന്നളിച്ചത്. പിന്നെ ഇത് എവിടുന്നു ചാടി കുറ്റീം പറിച്ചോണ്ട്.
രാധു : അത് നിനക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടി പറഞ്ഞതല്ലേ മണ്ട…. പിന്നെ ഈ എടി പോടീ വിളിയൊന്നും ഇനി നടക്കൂലട്ടോ… ഞാനെ നിന്റെ സീനിയർ ആണ് മോനെ. അത് കൊണ്ട് അതിനുള്ള ബഹുമാനം കാണിച്ചോണ്ടു…അവൾ വല്യ ഗമയിൽ പറഞ്ഞു.
ഞാൻ : ഓ പിന്നെ ഒരു വല്യ സീനിയർ വന്നേക്കുന്നു. ഒന്ന് പോടീ…
അത് കേട്ട അവൾ ഡാ… എന്നും പറഞ്ഞു എന്റെ ചെവിക്കു പിടിച്ചു ഞെരിച്ചു.വേദന എടുത്തപ്പോൾ ഞാൻ അവളുടെ കയ്യ് എന്റെ ചെവിയിൽ നിന്നും വിടിവിച്ചപ്പോൾ അവൾ അവളുടെ കയ്യ് എന്റെ കഴുത്തിലൂടെ ചുറ്റി. ഇപ്പോൾ എന്റെ കഴുത്ത് അവളുടെ വലത്തേ കയ്യിന്റെ ഇടയിലാണ്.
ഞാൻ : വിടെടി…. ശ്വാസം മുട്ടുന്നു…
രാധു :ഇനി നിനക്ക് ബഹുമാനം കുറയോ.. പറ കുറയൊന്ന്…
ഞാൻ :ഇല്ല ഇല്ല.. ഒന്ന് വിട്… പെണ്ണേ ആളുകൾ ശ്രദ്ധിക്കും..
രാധു : ആണോ.. എന്നാ പൊന്നു മോൻ എന്നെ ചേച്ചി എന്നൊന്ന് വിളിച്ചേ..
ഞാൻ : ങേ…. ചേച്ചിയോ…. ഒന്ന് പോടീ.. ഒരു ചേച്ചി… ഹി ഹി ഹി.. ഞാൻ കുലുങ്ങി ചിരിച്ചപ്പോൾ അവൾ പിടുത്തം മുറുക്കി.