ചേട്ടായി… ചേട്ടായി…
ജാനുവിന്റെ വിളികേട്ടാണ് ഞാൻ ഉച്ച മയക്കത്തിന്ന് എഴുന്നേറ്റത്.
ഞാൻ : എന്താടി പെണ്ണേ…. നല്ല സ്വപ്നം ആയിരുന്നു. ആ ഫ്ലോ അങ്ങ് പോക്കി കുരുപ്.
ജാനു : ഹി ഹി ഹി…. ഇവിടെ സ്വപ്നം കണ്ട് കിടന്നോ. ദേ കിച്ചുചേട്ടൻ വന്നിട്ടുണ്ട്.
ഞാൻ : ആ ഞാൻ ഇപ്പൊ വരാം.. നീ ചെല്ല്.
വേഗം വന്നേക്കണേ എന്നും പറഞ്ഞു കൊണ്ട്
അവൾ ബെഡിൽ നിന്നും ചാടി വേഗം റൂമിൽ നിന്ന് പുറത്തേക്കു ഇറങ്ങി ഓടി. ഞാൻ അത് കണ്ടു ഒന്ന് പുഞ്ചിരിച്ചു. ഇവൻ ഇതെന്തിനാ ഇപ്പൊ ഇങ്ങോട്ടേക്കു വന്നത്. ആ എന്തരോ എന്തോ.. ഞാൻ മനസ്സിൽ ഒരു ആത്മഗതം പറഞ്ഞു നേരെ ബാത്റൂമിലേക്ക് വിട്ടു.
ഉമ്മറത്തേക്ക് ചെന്നപ്പോ കിച്ചു പാറുവിനോട് എന്തോ കാര്യമായിട്ടുള്ള സംസാരത്തിലാണ്. ആ ചിലപ്പോൾ അമ്മുവുമായി വല്ല പിണക്കത്തിലും ആയിരിക്കും പഹയൻ. ഇവറ്റകൾക്ക് രണ്ടിനും ഏത് നേരത്തും വഴക്കുണ്ടാക്കുന്നതാണോ ദൈവമേ പണി. ഞാൻ ഒന്ന് ചിന്തിച്ചു പോയി.അവരുടെ അടുത്തേക്ക് നീങ്ങിയപ്പോ
കിച്ചു : നീ അവിടെ നിക്ക് ഞങ്ങൾക്ക് കുറച്ച് പേഴ്‌സണൽ കാര്യങ്ങൾ ഡിസ്കസ് ചെയ്യാനുണ്ട്.
ഞാൻ : ഓ ആയിക്കോട്ടെ. ഞാനൊരു ശല്യവുന്നില്ലേ…
കിച്ചു : mm എന്ന അങ്ങിനെ ആവട്ടെ… മോൻ വിട്ടോ വിട്ടോ…
ഞാൻ : വീണ്ടും അടി ആയല്ലേ…. ഞാൻ അവനെ നോക്കി കളിയാക്കി ചിരിച്ചു. 😀
കിച്ചു : ഒന്ന് പോടാ 😁😁
ഞാൻ നേരെ അമ്മന്റെ അടുത്ത് പോയി. ചായ ഒക്കെ കുടിച്ചു വന്നപ്പോഴത്തേക്ക് അവരുടെ ഡിസ്കഷൻ എല്ലാം കഴിഞ്ഞിട്ടുണ്ട്.
അവനോട് വിട്ടാലോ എന്ന് ചോദിച്ചപ്പോ അവൻ പോകാം എന്ന് പറഞ്ഞു.ഞാൻ ബൈക്കിൽ കയറി മിററിലൂടെ മുടി ഒന്ന് റെഡിയാക്കാൻ വേണ്ടി നോക്കിയപ്പോ കിച്ചു പാറുവിനോട് എന്തൊക്കെയോ കണ്ണ് കൊണ്ട് കാണിക്കുന്നുണ്ട്. ഇവന്റെ ഒരു കാര്യം…..
ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടേക്ക് എടുത്തപ്പോഴാണ് ലക്ഷ്മിക്കുട്ടിയുടെ പുറകീന്നുള്ള വിളി.
അമ്മ :ഡാ…
ഞാൻ :ഓ… ഈ അമ്മ. എന്താണ്..
അമ്മ :നീ ഇത് എവിടെക്കാ..