ഞാൻ : എവിടേക്കാണ് എന്ന് അമ്മക്കറിയൂലെ പിന്നെന്തിനാ ചോയിക്കണേ.
അമ്മ : എന്നാ സന്ധ്യക്ക് മുൻപ് ഇങ് എത്തികൊണ്ടു.വൈകിട്ട് സീതേടെ അവിടെ പോവണം.
ഞാൻ : അതിനു ഞാൻ എന്തിനാ വരുന്നത്. രാമേട്ടൻ വരില്ലേ. പിന്നെന്താ.
അമ്മ : രാമേട്ടനൊന്നും വരില്ല.മൂപര് അച്ഛന്റെ കൂടെ പാലക്കാട് പോയേക്കുവാണ്. വൈകിയേ അവര് വരാത്തൊള്ളൂ. അത് കൊണ്ട് പൊന്നുമോൻ നേരെത്തെ ഇങ് എത്തിയേക്ക്.
ഞാൻ : അമ്മ പ്ലീസ്..
അമ്മ : ഒരു പ്ളീസും ഇല്ല… ഞാൻ പറഞ്ഞത് കെട്ടാൽ മതി. നിന്റെ സൂക്കേട് ഞാൻ ഇന്നത്തോടെ മറ്റും.
ഞാൻ : ഓ…. ഞാൻ അമ്മേന്റെ മുഖത്തേക്ക് നോക്കി ഒരു ആക്കിയ ഇളി പാസാക്കി.സമ്മതിച്ചില്ലേൽ ലക്ഷ്മിക്കുട്ടി തനി പ്രൊഫസർ ആകും.നങ്ങൾ വണ്ടിയും എടുത്തു നേരെ ജലനിധി പിടിച്ചു.
“ഡാ ഞാൻ പറഞ്ഞത് മറക്കണ്ട….
അങ്ങിനെ പോവുന്ന വഴിക്ക് ഇന്ന് രാവിലെ നടന്ന സംഭവവും. പിന്നെ ആ പെൺകുട്ടിയെ പറ്റിയും എല്ലാം കിച്ചുവിന് ഞാൻ വിവരിച്ചു കൊടുത്തു.
ഞാൻ : എന്നാലും എന്ന ക്ലാമാറാണെടാ ആ കൊച്ചിനെ കാണാൻ.
കിച്ചു : മീനാക്ഷിയെകാളും
ഞാൻ : ഡാ കോപ്പേ ഒരു മാതിരി മറ്റേടത്തെ വർത്താനം പറഞ്ഞാലുണ്ടല്ലോ. അവന്റെ ഒരു മീനാക്ഷി. അല്ല ഞാൻ നിന്നോട് ചോദിക്കാൻ നിൽക്കാരുന്നു. എന്താ രണ്ടും കൂടെ ഒരു രഹസ്യം പറച്ചിൽ. എന്താ മീനാക്ഷി നിന്നോട് എഴുന്നള്ളിച്ചത്.
കിച്ചു : അത് നങ്ങൾ തമ്മിലുള്ള കാര്യമല്ലേ മോനെ. രഹസ്യങ്ങൾ എന്നും രഹസ്യങ്ങൾ തന്നെ അല്ലെ.
ഞാൻ :ഓ ആയിക്കോട്ടെ.. ഇന്നലെ വന്ന അവളോടാണ് ഇപ്പൊ മോന് കൂർ. നമ്മ പുറത്തും ലെ…
കിച്ചു : ഡാ മൈരേ ഞാൻ അങ്ങിനെ ആണോ ഉദേശിച്ചേ.നീ വെറുതെ എഴുതാപ്പുറം വായിക്കല്ലേ കേട്ടോ അച്ചുവേ..
ഞാൻ : പിന്നെ എന്താ പന്നി അവൾ നിന്നോട് പറഞ്ഞ കാര്യങ്ങൾ നിനക്ക് എന്നോടും കൂടെ പറഞ്ഞാൽ.
കിച്ചു : ഞാൻ പറയും. അത് ഇപ്പോഴല്ല. പറയാൻ സമയം ആകുമ്പോൾ.
ഞാൻ : mm mm
അങ്ങിനെ നങ്ങൾ വേറെയും കുറെ കാര്യങ്ങൾ സംസാരിച്ചു ജലനിധി എത്തി.അവിടെ എത്തിയപ്പോ ഒറ്റൊരണത്തിനെയും അവിടെ എങ്ങും കാണാനില്ല. പിന്നെ അമലിനെ വിളിച്ചപ്പോളാണ് ഇന്ന് ക്രിക്കറ്റ് മാച്ച് ഉള്ള കാര്യം അറിയുന്നത്. പിന്നെ ഒന്നും നോക്കിയില്ല നേരെ സ്കൂൾ ഗ്രൗണ്ടിലേക്ക് വിട്ടു.കുറച്ചു നേരം ക്രിക്കറ്റ് ഒക്കെ കണ്ടു ഒരു ആറുമണി ഒക്കെ ആയപ്പോ അവമ്മാരോട് യാത്രയും പറഞ്ഞു ഞാൻ അവിടുന്ന് സ്കൂട്ടായി.വീട്ടിലേക് പോകുന്ന വഴി