❤️പാർവതീപരിണയം [പ്രൊഫസർ]

Posted by

പാർവതീപരിണയം

Paarvathiparinayam | Author : Professor

 

രാഘവൻ നായർ മുറ്റത്തുകൂടെ ഉലാത്തുകയാണ്, അയാളുടെ മുഖത്തു ഒരു ഭയം നിറഞ്ഞു നിൽക്കുന്നു .അയാൾ എന്തെല്ലാമോ പിറുപിറുക്കുന്നുണ്ട്“രാഘവാ നീ എന്തിനാ ഇങ്ങനെ തെക്കുവടക്കു നടക്കുന്നത് അവൾ ഇങ്ങു വരും ചെറിയ കുട്ടിയൊന്നും അല്ലല്ലോ “

രാഘവന്റെ അമ്മ സരസ്വതിയാണ്

“അമ്മക്കതു പറായാം ഇന്നത്തെ കാലമാണ്, ചെറിയകുട്ടികൾക്കു പോലും ഇവിടെ ഒരു സുരക്ഷയും ഇല്ല, “

“ദേ അവള് വരുന്നുണ്ട്, ഇനി വന്ന ഉടനെ അതിനെ വഴക്കുപറയാൻ നിക്കണ്ട “

അച്ഛനും മുത്തശ്ശിയും മുറ്റത്തു നിൽക്കുന്നത് കണ്ടാണ് പാർവതി അങ്ങോട്ടേക്ക് എത്തുന്നത്, അച്ഛന്റെ മുഖം കണ്ടതെ ഇന്നത്തേക്കു വഴക്കിനുള്ള കാരണമായെന്ന് അവൾ ഉറപ്പിച്ചു.

പാർവതി, മനക്കൽ തറവാട്ടിലെ രാഘവൻ നായരുടെയും ലക്ഷ്മിയമ്മയുടെയും മൂത്ത പുത്രി b.tech അവസാന വർഷം വിദ്യാർത്ഥിനി , അവൾക്കു ഇളയത് ദുർഗ ഇപ്പോൾ +2 പഠിക്കുന്നു, ഇളയകുട്ടിയുടെ ജനനത്തോടെ അമ്മ മരിച്ച മക്കളെ രാഘവൻ നായർ താഴത്തും തലയിലും വക്കാതെയാണ് നോക്കിയത്, വേറൊരു കല്യാണം കഴിക്കാൻ എല്ലാവരും നിർബന്ധിച്ചു എങ്കിലും അയാൾ അതിനു തയ്യാർ അല്ലായിരുന്നു, എന്റെ മക്കളെ ഞാനും എന്റെ അമ്മയും കൂടെ നോക്കികൊള്ളാം അവർക്ക് ഒരു രണ്ടാനമ്മയുടെ ആവശ്യമില്ല .അതായിരുന്നു അയാളുടെ വാദം

“എന്റെ കുട്ടീ നീ ഇതെവിടെയായിയുന്നു, നിന്റെ അച്ഛൻ ഇതെത്ര നേരമായി ഇങ്ങനെ വഴിക്കണ്ണുമായി നിൽക്കുന്നു എന്നറിയുമോ “

രാഘവനെ സംസാരിക്കാൻ സമ്മതിക്കാതെ സരസ്വതിയമ്മ സംസാരിച്ചു തുടങ്ങി

“മുത്തശ്ശി, ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജെക്ടിനെ ബാക്കി ഉണ്ടായിരുന്നു ചെയ്യാൻ, അതാണ്‌ താമസിച്ചത് “

“എന്നാൽ ആ കാര്യം നിനക്കൊന്നു വിളിച്ചു പറഞ്ഞുകൂടേ, ബാക്കിയുള്ളവരെ ഇങ്ങനെ തീ തീറ്റിക്കണോ “

“ഫോൺ ബാറ്ററി തീർന്നു off ആയിപ്പോയി മുത്തശ്ശി, അച്ഛാ അച്ഛൻ പാറുനോട് പിണക്കമാ… പാറു പാവമല്ലേ ഇനി ഇങ്ങനെ ഉണ്ടാവില്ല പാറുനോട് മിണ്ടാവോ “

പാർവതി നിന്ന് ചിണുങ്ങി, ബാക്കി എന്തും രാഘവൻ സഹിക്കും സ്വന്തം

Leave a Reply

Your email address will not be published. Required fields are marked *