❤️പാർവതീപരിണയം [പ്രൊഫസർ]

Posted by

“അതിനെന്താ അടുത്ത ആഴ്ച നമ്മുടെ അഞ്ജലിച്ചേച്ചീടെ കല്യാണത്തിന് പോകുമ്പോ കാണാല്ലോ, ആ ചേട്ടൻ അവിടെ വരും “

ആ സംസാരം അവിടെ കഴിഞ്ഞു, എല്ലാവരും കിടക്കുവാനായി പോയി

പാർവതിയും ദുർഗയും ഒരു മുറിയിലാണ് ഉറങ്ങുന്നത്, കിടന്നു ഒരുപാട് നേരം കഴിഞ്ഞിട്ടും പാർവതിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല. മനസ്സ് രണ്ടുപേരോടുള്ള സ്നേഹം തുലാസിൽ വച്ചു അളന്നു നോക്കുകയാണ് എത്രയൊക്കെ അളന്നാലും അച്ഛനോടുള്ള സ്നേഹത്തിന്റെ തട്ട് താണ് തന്നെയിരിക്കും,

‘ ഈ 23 വയസ്സിനിടയിൽ അച്ഛൻ തന്നെ വാക്കുകൾ കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല, എന്തൊക്കെ ആഗ്രഹിച്ചാലും ഞാൻ പറയാതെ തന്നെ നടത്തി തരും എന്റെ അച്ഛൻ, ഇവിടെയും അച്ഛൻ എന്റെ ആഗ്രഹം ചോദിച്ചതാണ് പക്ഷെ പറയാൻ എനിക്കാവില്ല. ഞാൻ സ്നേഹിക്കുന്ന ആൾ ഒരു അന്യ മതസ്ഥൻ ആണെന്നറിയുമ്പോൾ, എല്ലാ അച്ചന്മാരെയും പോലെയേ അച്ഛനും പ്രതികരിക്കാൻ സാധിക്കൂ’

‘റോയ് എന്റെ ഹൃദയം ഞാൻ അറിയാതെ കവർന്നെടുത്ത എന്റെ റോയിച്ചായൻ, ഒരുപാട് വട്ടം എന്നോട് പറഞ്ഞു എന്നെ ഇഷ്ടമാണ് എന്ന് പക്ഷെ ഇതുവരെ എനിക്കൊന്നും പറയാൻ സാധിച്ചിട്ടില്ല, ഇഷ്ടമല്ലാത്തത് കൊണ്ടല്ല. എനിക്കെന്റെ അച്ഛനെ ഒരിക്കലും വിഷമിപ്പിക്കാൻ സാധിക്കില്ലായിരുന്നു’

പാർവതി ഇങ്ങനെ ഓരോന്നും ആലോചിച്ചു കിടക്കുന്ന സമയത്താണ് ദുർഗ എഴുന്നേൽക്കുന്നത്

“പാറു, നിനക്കെന്താ പറ്റിയെ എന്താ ഉറങ്ങാതെ. കുറെ നേരമായല്ലോ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു “

“ഒന്നൂല്ലടാ അച്ഛൻ കല്യാണ കാര്യം പറഞ്ഞപ്പോൾ മുതൽ ഒരു ടെൻഷൻ “

“റോയിച്ചന്റെ കാര്യമാണോ, അത് നിനക്ക് അച്ഛൻ ചോദിച്ചപ്പോൾ പറഞ്ഞൂടാരുന്നോ “

“ഞാൻ പറഞ്ഞിട്ട് അച്ഛൻ സമ്മതിച്ചില്ലെങ്കിലോ, ഇതിപ്പോ ഞാൻ മാത്രം വിഷമിച്ചാൽ മതിയല്ലോ. ഞാൻ തിരിച്ചും സ്നേഹിക്കുന്ന കാര്യം റോയിച്ചന് പോലും അറിയില്ല, എന്നോട് ചോദിച്ചപ്പോളൊക്കെ ഞാൻ ഇഷ്ടമല്ല എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ “

“എന്തേലും ചെയ്യ് ,നിന്റെ ജീവിതം നിന്റെ ഇഷ്ടം “

ദുർഗ വീണ്ടും ഉറക്കത്തിലേക്കു വഴുതിവീണു, പാർവതിക്ക് എന്തൊക്കെ ചെയ്തിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല, അവളുടെ മനസ്സ് ആ ദിവസത്തിലേക്ക് ഒന്ന് പിന്നോക്കം പോയി

ആദ്യമായ്‌ കോളേജിൽ എത്തുന്നതിന്റെ പേടിയോടെയാണ് പാർവതി ആ കോളേജിൽ കാലുകുത്തിയത്, ഇതിനു മുൻപ് ഒരിക്കൽ അഡ്മിഷൻ വന്നിട്ടുണ്ടെങ്കിലും അന്ന് അച്ഛൻ ഉണ്ടായിരുന്നു കൂടെ ,ഇന്ന് ഇപ്പോൾ ആരും ഇല്ല. ദൂരെ നിന്നെ അവൾ കണ്ടു കുറെ സീനിയർസ് പുതിയ കുട്ടികളെ തടഞ്ഞു നിർത്തി എന്തൊക്കെയോ ചെയ്യിക്കുന്നു അത് കണ്ടപ്പോളെ അവളുടെ കയ്യും കാലും വിറക്കാൻ തുടങ്ങി

കുറച്ചു ആളുകൾ ബൈക്കുകളിൽ ഇരിക്കുന്നുണ്ട് അവർ ആ വഴിക്കു നടന്നു പോയ ഒരു പെൺകുട്ടിയെ വിളിച്ചുവരുത്തി എന്തൊക്കെയോ പറയുന്നുണ്ട്, ദൂരം കൂടുതൽ ആയതിനാൽ ഒന്നും കേൾക്കാൻ സാധിക്കുന്നില്ല. കുറച്ചു കഴിഞ്ഞതും അവൾ കരയാൻ തുടങ്ങി അത് കണ്ടിട്ടും അവർക്കു യാതൊരു കുലുക്കവും ഇല്ല അവർ വീണ്ടും അവളെ കളിയാക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *