അനുരാഗപുഷ്പങ്ങൾ [രുദ്ര]

Posted by

പോലെ… അങ്ങനെയുള്ള അവളെ പുറത്തേക്ക് പഠിക്കാൻ വിട്ടാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്ക്…. നിനക്കറിയാല്ലോ അവിടുത്തെ അവസ്ഥ…..കുട്ടികൾക്ക് പോലും പുറത്തിറങ്ങി നടക്കാൻ ഈ കാലത്ത് പറ്റില്ല…. ആരെ എങ്ങൊനൊക്കെ മിസ്സ്‌ യൂസ് ചെയ്യണം എന്ന് നോക്കി നടക്കുന്നവർക്കിടയിലേക്ക് അവളെ വലിച്ചെറിഞ്ഞു കൊടുക്കാൻ പറ്റില്ലാന്ന് തറപ്പിച്ച് പറഞ്ഞത് ചേച്ചി തന്നാണ്…. ഒരു പക്ഷെ ചേച്ചി പഠിക്കുന്ന ടൈം ആയിരുന്നെങ്കിൽ അവളെയും കൂടെ കൊണ്ടുപോയി പഠിപ്പിക്കുമായിരുന്നു…. ”

” മ്മ്… ”
അമൽ എല്ലാം സമ്മതിച്ചത് പോലെ ഒന്ന് മൂളി…

” ഇനി ഒരു പ്രധാനപ്പെട്ട കാര്യം എനിക്ക് നിന്നോട് പറയാനുണ്ട്… ”

” എന്താടാ… ”
അമൽ ആകാംഷയോടെ ചോദിച്ചു..

” ഞാൻ നിനക്ക് രാവിലെ കാണിച്ചു തന്ന മുറിയില്ലേ….. നാളെ തൊട്ട് മര്യാദയ്ക്ക് അവിടെ പോയി കിടന്നോണം…. മനുഷ്യന്റെ ഉറക്കം കളയാൻ ഓരോന്ന് കെട്ടിയെടുത്തോളും….”
അരവിന്ദ് വീണ്ടും പുതച്ചു മൂടി തിരിഞ്ഞു കിടന്നു…. അമലും ഒരു പുഞ്ചിരിയോടെ മിഴികളടച്ചു…..

പിറ്റേന്ന് രാവിലെ രണ്ടുപേരും താമസിച്ചാണ് എഴുന്നേറ്റത്… ഉറക്കക്ഷീണം അത്രയ്ക്കുണ്ടായിരുന്നു…. ഇന്ദുവിന്റേയും ചേച്ചിയുടെയും കൂടെ ഡ്രസ്സ്‌ എടുക്കാൻ പോകണമെന്ന് രാവിലേ അരവിന്ദ് പറഞ്ഞിരുന്നു…. രാവിലേ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഇന്ദു അവിടെ ഉണ്ടായിരുന്നില്ല….. പോകാൻ ഇറങ്ങിയപ്പോളാണ് അവളെ പിന്നീട് കണ്ടു കിട്ടുന്നത്…. ഒരു നീല ചുരിദാറായിരുന്നു വേഷം… പതിവ് പോലെ കറുത്ത കുഞ്ഞുപൊട്ടും വളകളും… ഒരു ചന്ദനകുറിയും…. അവൾ പുറത്തേക്ക് ഇറങ്ങി അമൽ മാത്രമേ അപ്പോൾ കാറിനടുത്ത് ഉണ്ടായിരുന്നുള്ളൂ…. അതറിയാതെ അവൾ കാറിനടുത്തേക്ക് വന്നു….
അതായിരുന്നു ആ നിമിഷം…. അവളോട് അവൻ ആദ്യമായി സംസാരിക്കുന്ന നിമിഷം… അവന്റെ ഉള്ളിലെ കാമുകന് ഒരിക്കലും മറക്കാൻ കഴിയാത്ത അസുലഭ നിമിഷം….

അവൾ കാറിനടുത്ത് എത്തിയപ്പോൾ അമൽ ഡ്രൈവിംഗ് സീറ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങി… അവനെ കണ്ടപ്പോൾ അവൾ പരിഭ്രമത്തോടെ നിന്നു… തിരികെ നടക്കാനാണ് അവളുടെ ഭാവം എന്ന് മനസ്സിലാക്കിയപ്പോൾ അവൻ അവളെ വിളിച്ചു….

” ഇന്ദു…. ഒരു നിമിഷം … ”
ബ്രേക്ക്‌ ഇട്ടത് പോലെ അവൾ പെട്ടന്ന് നിന്നു… എന്താണെന്നുള്ള ഭാവത്തിൽ അവനെ നോക്കി…

” അത്… ഞാൻ അന്ന്…. ആദ്യം വന്നപ്പോൾ…. കുളത്തിൽ… അത്… അറിഞ്ഞുടാരുന്നു സ്ത്രീകളുടെതാണെന്ന്…. സോറി… ”
വിക്കി വിക്കി ഒരുവിധം അവൻ പറഞ്ഞൊപ്പിച്ചു…. അവൾ മറുപടിയൊന്നും പറഞ്ഞില്ല… ആ മുഖത്ത് നാണത്തോടെ ഒരു പുഞ്ചിരി വിരിഞ്ഞു… അത് മതിയായിരുന്നു അവന്…. അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി…

” പിന്നെ…. ചുരിദാറിനേക്കാൾ തനിക്ക് ചേരുന്നത് ദാവണിയാണ് ട്ടോ…”
അവൻ ഒരു ചിരിയോടെ പറഞ്ഞു…. അവൾ ഒന്ന് തിരിഞ്ഞു നോക്കി…. ഒന്നും മിണ്ടാതെ ഉമ്മറത്തേക്ക് ഓടി കയറി…. അവളുടെ പാദസരത്തിന്റെ ശബ്ദം അവിടെ മുഴുവൻ നിറഞ്ഞു നിന്നു…

അധികം വൈകാതെ അരവിന്ദും ചേച്ചിയും ഇന്ദുവും ഒരുമിച്ചെത്തി…. ടൗണിലേക്ക് യാത്ര തുടങ്ങി…. യാത്രയിലുടനീളം അവർ ഓരോന്ന്

Leave a Reply

Your email address will not be published. Required fields are marked *