അനുരാഗപുഷ്പങ്ങൾ [രുദ്ര]

Posted by

സംസരിച്ചെങ്കിലും ഇന്ദു മാത്രം മൗനിയായിരുന്നു… കടയിലെത്തിയപ്പോൾ അരവിന്ദ് പറഞ്ഞത് പോലെ ഇന്ദുവിനുള്ള ഡ്രസ്സ്‌ എല്ലാം സെലക്ട്‌ ചെയ്യുന്നത് ചേച്ചി തന്നെയാണ്… ഓരോ സാരിയും എടുത്ത് അവളുടെ തോളിൽ വച്ചു നോക്കുന്നു…. ഇഷ്ടപ്പെടാതെ അടുത്തത് എടുക്കുന്നു… അങ്ങനെ നീണ്ടു പോയി…. അരവിന്ദ് സെയിൽസ് ഗേളിനോട് സൊള്ളുന്നു…. അപ്പോളാണ് ചുവന്ന നിറത്തിൽ ഗോൾഡൻ വർക്കിൽ മയിലിന്റെ രൂപം ചെയ്തിട്ടുള്ള ഒരു സാരി അതിനിടയ്ക്ക് കിടക്കുന്നത് അവന്റെ ശ്രദ്ധയിൽ പെടുന്നത്…. അവൻ അതെടുത്ത് നോക്കി… ഇന്ദുവിന് അത് നന്നായി ഇണങ്ങും എന്നവന്റെ മനസ്സു പറയുന്നുണ്ടായിരുന്നു… പക്ഷെ അത് അവളോട് നേരിട്ട് പറയാൻ പറ്റില്ലല്ലോ…. അതിനുമാത്രമുള്ള പരിചയം അവർ തമ്മിലും ഉണ്ടായിരുന്നില്ല….. അവൻ ആ സാരി തിരികെ വച്ചിട്ട് അരവിന്ദിനടുത്തേക്ക് നടന്നു…. ഇടയ്ക്ക് തിരിഞ്ഞ് നോക്കിയ അവൻ കാണുന്നത് ആ സാരിയും കൈയിൽ പിടിച്ച് അവനെ നോക്കുന്ന ഇന്ദുവിനെയാണ്…. ആ കണ്ണുകളിൽ അന്ന് കണ്ട ഭാവം ഇന്നും അവന് അജ്ഞാതമാണ്…. അത് പ്രണയമായിരുന്നുവോ…. ആയിരിക്കില്ല…..

ബില്ല് പേ ചെയ്യാൻ അരവിന്ദ് കൗണ്ടറിലേക്ക് മാറി… കൂടെ ഇന്ദുവും…. അമലും ചേച്ചിയും അവിടെ തനിച്ചായി…. പരിചയക്കാർ ആരും അടുത്തില്ലന്ന് ഉറപ്പു വരുത്തിക്കൊണ്ട് അവൻ ചോദിച്ചു….

” ചേച്ചിക്ക് കോളേജിൽ വച്ച് ഒരു സീരിയസ് റിലേഷൻ ഉണ്ടായിരുന്നല്ലേ…. എന്തിനാണ് അയാൾ ചേച്ചിയെ വേണ്ടാന്ന് വച്ചുപോയത്… ”

അവന്റെ ചോദ്യം ചേച്ചിയുടെ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടാക്കി…. പെട്ടെന്ന് തന്നെ അത് ഒരു പുഞ്ചിരിയായി മാറി…. വിഷാദം നിറഞ്ഞ ഒരു പുഞ്ചിരി…. അതിന്റെ പ്രതിഫലനം ആ കണ്ണുകളിലും കാണാൻ കഴിഞ്ഞിരുന്നു…. അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു…
അമലും കൂടുതൽ ഒന്നും ചോദിച്ചില്ല… എല്ലാവരും ബോൾഡ് എന്ന് പറയുന്ന ചേച്ചിയുടെ മാറ്റത്തിൽ നിന്നും അവന് മനസ്സിലാക്കാമായിരുന്നു എല്ലാം….

ചേച്ചി ഇന്ദുവിനെ കോളജിൽ വിടാതെ തടയാൻ കാരണം എന്താകും എന്ന ആലോചന ചെന്നെത്തിച്ച ഒരു നിഗമനം മാത്രമായിരുന്നു അത്…. ശരിയാണെന്ന് പറയാതെ പറഞ്ഞും കഴിഞ്ഞു….
ഒരാൾക്ക് ഏറ്റവും കൂടുതൽ വേദന സഹിക്കേണ്ടിവരുന്നത് മരണത്തിൽ നിന്നല്ല…. ചതിക്കപ്പെടുമ്പോളാണ്… സ്നേഹിച്ചവർ പിന്നിൽ നിന്നും കുത്തുമ്പോൾ ഉണങ്ങാത്ത മുറിവ് ഉണ്ടാകുന്നത് മനസ്സിനാണ്…. ചൂട് വെള്ളത്തിൽ വീണ പൂച്ചയ്ക്ക് പച്ചവെള്ളത്തോട് പോലും തോന്നുന്ന ഭയമായിരിക്കാം തള്ളകോഴി കുഞ്ഞിനെ ചിറകിനിടയ്ക്ക് ഒളിപ്പിച്ചു വയ്ക്കുന്നത് പോലെ ഇന്ദുവിനെ ചേച്ചി പിടിച്ചു നിർത്താൻ കാരണം …. പുറത്ത് കാത്തിരിക്കുന്നത് ചതിയുടെ ലോകമാണ്…. പിടിച്ചു നിൽക്കാൻ കഴിയാത്തവർ പിടഞ്ഞു വീഴേണ്ടി വരുന്ന ചതിയുടെ ലോകം…..

തിരിച്ചുള്ള യാത്ര തീർത്തും നിശബ്ദമായിരുന്നു…. അമലിന്റെ കണ്ണുകൾ ഇടയ്ക്കിടെ മിററിലൂടെ ഇന്ദുവിനെ തേടി ചെന്നു… പലപ്പോഴും കണ്ണുകൾ തമ്മിൽ കോർത്തു…. പെട്ടന്ന് എന്തോ ഓർത്തപോലെ ചേച്ചി പറഞ്ഞു….

“കേട്ടോ അരവിന്ദേ….. ഇന്ന് ജീവിതത്തിൽ ആദ്യമായി ഇവൾ ഒരു സാരി സെലക്ട്‌ ചെയ്യുതു…. ”
അത് കേട്ടപ്പോൾ അറിയാതെ അരവിന്ദിന്റെ കാല് ബ്രേക്കിൽ അമർന്നു …

” എന്താ… എന്താ പറഞ്ഞത്…. ”
അവൻ ആകാംഷയോടെ ചോദിച്ചു….

” ആഹ്… ഞാൻ നോക്കിയപ്പോൾ ഇവൾ ഒരു സാരി കൈയിൽ പിടിച്ച് തലോടി കൊണ്ടിരിക്കുന്നു…. ഇഷ്ടമയോന്ന് ചോദിച്ചപ്പോൾ മൂളി… അത് തന്നെ അങ്ങ് വാങ്ങി…. ആദ്യമായി അവൾ സെലക്ട്‌ ചെയ്തതല്ലേ…. ”

Leave a Reply

Your email address will not be published. Required fields are marked *