അനുരാഗപുഷ്പങ്ങൾ [രുദ്ര]

Posted by

ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു…. ഈ സമയമത്രയും അമലിന്റെ കണ്ണുകൾ മിററിലൂടെ അവളെ നോക്കുന്നുണ്ടായിരുന്നു… അതറിഞ്ഞിട്ടെന്ന പോലെ അവൾ മുഖം തിരിച്ചു കളഞ്ഞു….” അത് കൊള്ളാല്ലോ… അപ്പോ എനിക്ക് ആ സാരി ഒന്ന് കാണണം…. വീട്ടിൽ ചെല്ലട്ടെ….”
ഒരു പ്രത്യേക സന്തോഷത്തോടെയാണ് അരവിന്ദ് അത് പറഞ്ഞത്….

പിന്നീടങ്ങോട്ട് തിരക്കുകൾ ഏറെ ആയിരുന്നു… രണ്ടു ദിവസം കഴിഞ്ഞാൽ കല്യാണം…. ഉറക്കമില്ലാതെ ഓടി നടന്ന രാത്രികൾ… അമൽ എല്ലാം ആസ്വദിക്കുയായിരുന്നു….
അതിനിടയിൽ വല്ലപ്പോഴും മാത്രം കാണുന്ന ഇന്ദുവിന്റെ മിഴികൾ…. പലപ്പോളും അവനെ കാണുമ്പോൾ അവൾ മാറി കളയുന്നതായി തോന്നിയിട്ടുണ്ട്…. ഇത്രയും ദിവസം ഇവിടെ നിന്നിട്ടും ഒരിക്കൽ പോലും തന്നോട് സംസാരിക്കാത്ത ഒരേ ഒരാൾ അവളായിരുന്നു…. പക്ഷെ അതിലും എത്രയോ മടങ്ങ് പുഞ്ചിരി തന്നിരിക്കുന്നു…. അത് തന്നെ ധാരാളം….

കല്യാണദിവസം…. എല്ലാവരുടെയും കണ്ണുകൾ ചെക്കനേയും പെണ്ണിനേയും വലം വയ്ക്കുന്ന ദിനം….. പക്ഷെ അന്നും അവൻ തേടിയത് അവളെയാണ്…. ആ സാരിയിൽ അവളെയൊന്ന് കാണാൻ…. കാത്തിരുന്ന നിമിഷം വന്നെത്തി….. കല്യാണപെണ്ണിനൊപ്പം അകമ്പടിയായി അവൾ…. അന്ന് എടുത്ത സാരിയിൽ…. അവൻ ഇമവെട്ടാതെ അവളെ തന്നെ നോക്കി നിന്നു…. പതിവ് പോലെ കരിമഷി എഴുതിയ മിഴികളും അതേ പൊട്ടും… കറുത്ത കുപ്പിവകൾക്ക് പകരം ചുവപ്പ് സ്ഥാനം പിടിച്ചിരിക്കുന്നു…. കാതിൽ സ്വർണത്തിന്റെ കമ്മലും കഴുത്തിൽ ഒരു മാലയും മാത്രമാണ് ആഡംബരമായിട്ടുള്ളത്…. അത്രയും ബഹളത്തിനിടയ്ക്കും അവളുടെ പദസരത്തിന്റെ കിലുക്കം അവന്റെ ചെവികളിലെത്തി….കല്യാണവും ഫോട്ടോയെടുപ്പും കഴിഞ്ഞത് പോലും അറിഞ്ഞിരുന്നില്ല…. അവളെ മാത്രം ശ്രദ്ധിച്ചാണ് ഇത്രയും നേരം നിന്നത്… ഇടയ്ക്കിടെ പാളിയ ചില നോട്ടങ്ങൾ അവനിലും എത്തിപെട്ടിരുന്നു…. ചടങ്ങുകൾ എല്ലാം കഴിഞ്ഞു…. അവർ രണ്ടു പേരും മാത്രമുള്ള ലോകത്തിലേക്ക് അവരുടെ ലോകം ചുരുങ്ങുന്നതിന്റെ തുടക്കമായിരുന്നത്….

പതിവ് ചടങ്ങുകൾക്ക് ശേഷം ചേച്ചി ചെറുക്കന്റെയൊപ്പം അവരുടെ വീട്ടിലേക്ക് പോകുന്ന സമയമായി … അത്രയും നേരം സന്തോഷം കളിയാടിയ വീട്ടിൽ സങ്കടത്തിന്റെ തിരകൾ നിറഞ്ഞു…. അരവിന്ദടക്കം എല്ലാവരും ദുഃഖത്തിന്റെ നിഴലിൽ നിൽക്കുന്ന സമയം…. അധിക നേരം അവിടെ നിന്നാൽ ചിലപ്പോൾ താനും അതിൽ പെട്ടുപോകും എന്ന ചിന്ത കൊണ്ട് അമൽ അവിടെ നിന്നും വീടിന്റെ സൈഡിലേക്ക് മാറി…. അപ്പോളാണ് കുളപ്പടവിൽ നിന്നും ഒരു ഏങ്ങലടി അവന്റെ ശ്രദ്ധയിൽ പെട്ടത്….. ആരാണെന്നറിയാൻ അവൻ അങ്ങോട്ടേക്ക് നടന്നു…. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ അവൻ പ്രതീക്ഷിച്ച ആൾ തന്നെയായിരുന്നു…. ആരും ശ്രദ്ധിക്കാത്തിടത്ത് മാറി നിന്ന് കരയുകയാണ് ഇന്ദു ….. അവന്റെ കാൽപ്പെരുമാറ്റം കേട്ട് അവൾ കണ്ണുകൾ തുടച്ചുകൊണ്ട് തിരിഞ്ഞു നിന്നു…. കരിമഷി പടർന്ന കണ്ണുകൾ അവന്റെ നേർക്ക് പതിഞ്ഞപ്പോൾ വിഫലമായ ഒരു പുഞ്ചിരിയുടെ അകമ്പടി അതിനുണ്ടായിരുന്നു….
അവളോട് എന്തോ പറയാൻ തുടങ്ങിയപ്പോളാണ് അവന്റെ ഫോൺ ചിലച്ചത്…. അവൻ ഫോണെടുത്ത് മാറി നിന്ന് സംസാരിക്കാൻ തുടങ്ങി….

” ഹലോ… അമ്മേ… മ്മ് കഴിഞ്ഞു… ആ ഇറങ്ങാം….. ഇന്ന് തന്നെ വരാം… അച്ഛൻ തന്ന പരോൾ ഇന്നുടെ അല്ലെ ഉള്ളു… ശരി…മ്മ്മ് ”

ഫോൺ ക്ട്ട് ചെയ്ത് അവൻ ഇന്ദുവിന്‌ നേരെ തിരിഞ്ഞു…..

” സാരി കൊള്ളാം…. നന്നായിട്ടുണ്ട്…. തനിക്ക് ചേരും…. നല്ല

Leave a Reply

Your email address will not be published. Required fields are marked *