അനുരാഗപുഷ്പങ്ങൾ [രുദ്ര]

Posted by

അഥവാ കിട്ടിയാലും വീട്ടിൽ നിന്നും വിടില്ല എന്നത് മറ്റൊരു സത്യം…. ശരീരം കൊണ്ട് അവിടെ നിന്നും മാറി നിന്നെങ്കിലും അവന്റെ മനസ്സ് അവിടെയൊരു കരിനീല മിഴികളിൽ കുടുങ്ങി അവിടെ തന്നെ നിൽക്കുകയായിരുന്നു….

ഒന്നര വർഷം മുൻപുള്ള ഒരു സായാഹ്നം…. അവധിക്ക് വീട്ടിൽ വന്ന് വെറുതെ ചടച്ചിരിക്കുകയായിരുന്നു അമൽ…. പുറത്ത് നല്ല മഴയുണ്ട്…. ഭൂമിയെ തണുപ്പിച്ച് കുത്തിയൊഴുകുന്ന മഴവെള്ളം ഒരു കൊച്ചു കുട്ടിയെ പോലെ അവൻ ജനാലയ്ക്കരുകിൽ ഇരുന്ന് നോക്കിക്കൊണ്ടിരുന്നു…. അപ്പോളും അവന്റെ മനസ്സിൽ വന്നത് കരഞ്ഞു കലങ്ങിയ മിഴികളുമായി തൂണിന് മറവിൽ നിന്നും എത്തി നോക്കുന്ന ഇന്ദുവിന്റെ മുഖമാണ്…. മെയ്യകലുമ്പോൾ മനമകലും എന്ന് കരുതിയിരുന്ന അവന്റെ ചിന്തകൾ ഇന്നും പൂർവാധികം ശക്തിയോടെ അവളിൽ തന്നെ എത്തി നിൽക്കുന്നു…. മെയ്യേ അകന്നിട്ടുള്ളു മനസ്സ് ഇന്നും അവിടെ തന്നെയാണ്…. കൗമാരത്തിൽ നിന്നും യവ്വനത്തിലേക്ക് കടക്കുന്ന പുരുഷന്റെ മനസിലെ ചാപല്യമല്ല ഇന്ദുവെന്ന് ഇതിനുള്ളിൽ ബോധ്യപെട്ടതാണ്…. പക്ഷെ അവൾക്കോ???….

ചിന്തകൾ അതിർ വരമ്പുകൾ ഭേദിച്ച സമയം…. ഫോണിലേക്ക് വന്ന കാൾ അവനെ ഉണർത്തി….
അരവിന്ദ് കാളിങ്…. സ്‌ക്രീനിൽ തെളിഞ്ഞു വന്നു….

” ഹലോ പറയടാ… പോയിട്ട് രണ്ടു ദിവസമായി ഇപ്പോളാണോ വിളിക്കുന്നത്???… ”
പുഞ്ചിരിയോടെ ഫോൺ എടുത്ത് അവൻ ചോദിച്ചു….

” ഹലോ…. അത്…. അത് പിന്നെ…. ഞാൻ… അമലേട്ടൻ….. ഇവിടെ അരവിന്ദേട്ടന്….. ”

പ്രതീക്ഷിക്കാതെ ഒരു സ്ത്രീ ശബ്ദം കേട്ട് അമൽ ഫോൺ ചെവിയിൽ നിന്നും മാറ്റി ഒന്നുകൂടി നോക്കി അരവിന്ദിന്റെ നമ്പർ തന്നെയാണെന്ന് ഉറപ്പ് വരുത്തി…

” ഹലോ…. ഇതാരാ സംസാരിക്കുന്നത്…. അരവിന്ദ് എവിടെ??… ”
ശബ്ദത്തിൽ അല്പം മാറ്റം വരുത്തി അവൻ ചോദിച്ചു….

” അത്… ഞാൻ…. ഞാൻ അരവിന്ദേട്ടന് കൊടുക്കാം…. ”
ഫോൺ കൈമാറുന്ന ശബ്ദവും ഒരു ചിരിയും അമൽ കേട്ടു….

” ഡാ… ഞാനാ…. ”
ഫോണിലൂടെ അരവിന്ദിന്റെ ശബ്ദം കേട്ടു…

” ആഹാ… നേരത്തെ ആരാ ഫോണിൽ സംസാരിച്ചത്… നീ എന്താ ഇത് വരെ വിളിക്കാഞ്ഞത്??…. ”
അമൽ സംശയത്തോടെ ചോദിച്ചു….

” ഒന്നും പറയണ്ടടാ…. ചെറുതായിട്ട് ഒന്ന് പണി പാളി…. ബൈക്കിന്ന് ഒന്ന് വീണു…. വലത്തെ കാൽ അങ്ങ് ഒടിഞ്ഞു…. ”
സ്വതസിദ്ധമായ പുഞ്ചിരിയോടെ അരവിന്ദ് പറഞ്ഞു….

” എന്താ?? … എപ്പോ?? …. എങ്ങനെ??… എന്നിട്ട് നീ ഇതെവിടാ?… ഹോസ്പിറ്റലിലാണോ???.. ”
ഒന്നിന് പിന്നാലെ ഒന്നായി ചോദ്യ ശരങ്ങൾ തന്നെയുണ്ടായിരുന്നു….

” നീ ഇങ്ങനെ എല്ലാം കൂടെ ചോദിക്കാതെ…. ഓരോന്നായിട്ട് ഞാൻ പറയാം…. നാട്ടിൽ വന്നിട്ട് ബൈക്ക് എടുത്ത് പുറത്തേക്ക് പോയതാ… നല്ല മഴ പെയ്തു ചെളിയായി കിടക്കുന്ന വഴിയായിരുന്നു…. ഒരു പട്ടി കുറുക്ക് ചാടി… ദേ കിടക്കുന്നു എല്ലാം കൂടി…. ”
തമാശ രൂപേണ അവൻ പറഞ്ഞു….

” എന്നിട്ട്…. ഇപ്പോ എങ്ങനുണ്ട്???…”

Leave a Reply

Your email address will not be published. Required fields are marked *