അനുരാഗപുഷ്പങ്ങൾ [രുദ്ര]

Posted by

അരവിന്ദിന്റെ വീടിന്റെ പടിപ്പുരയുടെ ഓരോ പടവും ചവിട്ടുമ്പോൾ നെഞ്ചിനുള്ളിൽ ഒരു ചെണ്ട മേളം നടക്കുന്നത് ചെവിയിൽ വരെ കേട്ടു… മുറ്റത്തും വരാന്തയിലും ആരുമില്ല….
“ഇന്ന് ഡിസ്ചാർജ് എന്നല്ലേ അവൻ പറഞ്ഞത്…. അതോ ഇനി നാളെ ഡിസ്ചാർജ് എന്നാണോ…. ഛെ…. തിടുക്കത്തിൽ മറന്നും പോയല്ലോ…. ”
പറഞ്ഞത് സ്വയമാണെങ്കിലും ശബ്ദം കുറച്ച് ഉച്ചത്തിലായി പോയി…. പെട്ടന്ന് ഒരു പാദസരത്തിന്റെ ശബ്ദം കേട്ടു…. അടുത്തേക്ക് ആരോ ഓടി വരുന്നത് പോലെ…. ആരാണെന്ന് നോക്കാതെ തന്നെ ഉറപ്പായിരുന്നു…. കണ്ണുകൾ അങ്ങോട്ടേക്ക് സഞ്ചരിച്ചു…. പെട്ടന്ന് എവിടെ നിന്നോ ഓടി വന്ന് ഇന്ദു എന്റെ മുൻപിൽ സഡൻ ബ്രേക്ക്‌ ഇട്ട പോലെ നിന്നു…. തലയിൽ ഈറനായ തോർത്തൊക്കെ കെട്ടി വച്ചിട്ടുണ്ട്….. വന്ന വേഗതയിൽ അണച്ചുകൊണ്ട് അവൾ തൂണിലേക്ക് ചാരി…. അവൾ എന്നെ പ്രതീക്ഷിച്ചിരുന്നു എന്ന് ആ കണ്ണുകൾ എന്നോട് പറഞ്ഞു…. കണ്ണെടുക്കാതെ അവളും എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു….

” ആരാ ഇത്…. അവിടെ തന്നെ നിൽക്കാതെ കേറി വാടോ…. താൻ എന്താ അന്യനാണോ…. ”
അകത്ത് നിന്നും അരവിന്ദിന്റെ അച്ഛന്റെ ശബ്ദം കേട്ടപ്പോളാണ് അമൽ ഇന്ദുവിൽ നിന്നും കണ്ണ് എടുത്തത്…. സ്വപ്നത്തിൽ നിന്നും ഉണർന്നത് പോലെ ഇന്ദു ഒന്ന് ഞെട്ടി….. പിന്നെ വന്ന വേഗത്തിൽ തിരിഞ്ഞ് ഓടി…. അത് കണ്ട് ചിരി വന്നെങ്കിലും അത് അടക്കി പിടിച്ച് അമൽ മറുപടി കൊടുത്തു….

” അത് അച്ഛാ …. ആരെയും കാണാഞ്ഞപ്പോ…. ഇനി ഡിസ്ചാർജ് ആയില്ലെന്ന് വിചാരിച്ചു….”

“അപ്പൊ അവൻ എല്ലാം വിളിച്ചു പറഞ്ഞു അല്ലേ…. ഞാൻ കരുതി മോൻ അറിഞ്ഞിട്ടുണ്ടാവില്ലന്ന്… കൂട്ടുകാരൻ അകത്തുണ്ട് മോൻ കയറി കാണ്…. ”
ഒരു കൂട്ടുകാരനെ പോലെ തോളത്ത് തട്ടിക്കൊണ്ട് ആ മനുഷ്യൻ പറഞ്ഞു… ഒരു പുഞ്ചിരി സമ്മാനിച്ച് അമൽ അകത്തേക്ക് കയറി…. കോണിപ്പടി കയറി അരവിന്ദിന്റെ റൂമിലെത്തിയപ്പോൾ അവൻ മേലോട്ടും നോക്കി കിടക്കുന്നു….

” ഡാ… കാലും ഒടിച്ച് ദേഹവും പഞ്ചറാക്കിട്ട് മോൻ ഉത്തരത്തിലെ കഴുക്കോലിന്റെ എണ്ണം എടുക്കുവാണോ?? ”
കയ്യിലെ ബാഗ് കട്ടിലിലേക്ക് എറിഞ്ഞിട്ട് അമൽ അവന്റെ അടുത്തേക്ക് വന്നു….

” ഡാ പുല്ലേ… നീയോ…. നീയെന്താ ഇവിടെ…. ”
പെട്ടന്ന് അവനെ കണ്ട ആകാംഷയോടെ അരവിന്ദ് ചോദിച്ചു….

” അത് നല്ല ചോദ്യം…. നീ ഈ പരുവത്തിൽ ഇവിടെ കിടക്കുമ്പോൾ വന്ന് കണ്ട് ഒന്ന് സന്തോഷിക്കണ്ടേ…. അറിഞ്ഞപാടെ പെട്ടിയും കിടക്കയും കൂട്ടിക്കെട്ടി ഇങ്ങ് പോന്നു…. ഇനി എന്നാ ഇങ്ങനെ ഒരു കാഴ്ച കാണാൻ പറ്റുകാന്ന് അറിഞ്ഞുടാല്ലോ…. ”
ഒരു ചിരിയോടെ അമലും പറഞ്ഞു…. വിശേഷങ്ങളും കളിയാക്കലുമായി ആ സംസാരം നീണ്ടു…. ആ സമയം വീണ്ടും അവിടെ പാദസരത്തിന്റെ ശബ്ദം മുഴങ്ങിക്കേട്ടു…. അറിയാതെ തന്നെ അമലിന്റെ ശ്രദ്ധ അങ്ങോട്ടേക്ക് പോയി… കാത്തിരുന്നെന്നപോലെ….. അവരുടെ മുൻപിലേക്ക് ഒരു കപ്പുമായി ഇന്ദു എത്തി….

” ഇതെന്താ മോളെ…. എനിക്കിപ്പോ ചായ ഒന്നും വേണ്ടാരുന്നല്ലോ….”
അവളെ കണ്ടപാടെ അരവിന്ദ് ചോദിച്ചു….

” ഇത് ഏട്ടനല്ല…. ”
അല്പം ശബ്ദം ഉയർത്തി അവൾ പറഞ്ഞപ്പോൾ അമൽ ഒന്ന് ഞെട്ടി…. അവൾ തനിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് ഓർത്തിട്ട് മാത്രമല്ലായിരുന്നു അത്… ഇത്രയും ഒച്ച ഇവൾക്ക് ഉണ്ടായിരുന്നോ എന്നും അവൻ ഓർത്തിരുന്നു….

” ഓഹോ…. പിന്നെ ഈ ഇരിക്കുന്നവനാണോ…. എങ്കിൽ ഇത് നീയോ ഞാനോ തന്നെ കുടിക്കേണ്ടി വരും…. ഇവൻ കോഫിയുടെ ആളാ…. ഒൺലി ബ്ലാക്ക് കോഫി…. അല്ലേടാ…”

അത് കേട്ടപ്പോൾ ഞാൻ കുടിച്ചോളാം എന്ന് അമൽ പറയാൻ വന്നതാണ്…. അവളെ കണ്ട സന്തോഷത്തിൽ വിഷം കൊടുത്താലും കുടിക്കുമെന്ന

Leave a Reply

Your email address will not be published. Required fields are marked *