അവളോട് പറഞ്ഞിട്ട് ഇന്ദു ശ്രീകോവിലിന് വലം വയ്ക്കാൻ തുടങ്ങി….. അമൽ ഒന്നൂടെ തൊഴുത്തിട്ട് പുറത്തേക്ക് ഇറങ്ങി… കൂടെ ആ പെൺകുട്ടിയും….
” സോറി ട്ടോ…. ശരിക്കും അറിയാതെ പറ്റിയതാണ്…. പെട്ടന്ന് എന്റെ ശ്രദ്ധ മാറിപ്പോയി…. കുട്ടി അതുവഴി വരുന്നത് കണ്ടില്ല…. ”
എന്തെങ്കിലും പറയണമല്ലോ എന്ന് കരുതിയാണ് അവൻ അത് പറഞ്ഞത്….
” അത് സാരമില്ല ചേട്ടാ…. എന്നെ കുട്ടിന്ന് ഒന്നും വിളിക്കണ്ട…. എന്റെ പേര് ആരതിന്നാ…. ചേട്ടന്റെ പേരെന്താ??…. ”
അവളുടെ മുഖത്ത് ഒരു നിറപുഞ്ചിരി ഉണ്ടായിരുന്നു….
” അമൽ… ഇന്ദുവിനെ എങ്ങനുള്ള പരിചയമാ.??… നിങ്ങൾ ഇപ്പോൾ കണ്ടിട്ട് ഒരുപാട് നാളായിന്ന് തോന്നുന്നു…. ”
” ഞങ്ങൾ ക്ലാസ്സ്‌മേറ്റ്സാ…. പ്ലസ് ടു വരെ…. ഞാനിപ്പോ ഡിഗ്രിക്ക് പഠിക്കുവാ… ഹോസ്റ്റലിൽ ആയത് കൊണ്ട് എപ്പോളും കാണാൻ പറ്റില്ലല്ലോ…. അതാ…. ”
അവർ പിന്നെയും ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു…. ആരതി വളരെ കൂളായ ഒരുപാട് സംസാരിക്കുന്ന പെൺകുട്ടിയാണെന്ന് അവന് അപ്പോളേക്കും മനസ്സിലായി…. ഇന്ദുവിനെപ്പോലെയെ അല്ല…. തികച്ചും വേറിട്ട ഒരു ക്യാരക്ട്ടർ….. അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോളാണ് ഇന്ദു അങ്ങോട്ടേക്ക് വന്നത്…. കൈയിൽ ഇല ചീന്തിൽ വഴിപാട് പ്രസാദവുമുണ്ട്…. അവരുടെ ചിരിച്ചും കളിച്ചുമുള്ള സംസാരം കണ്ടപ്പോൾ അവളുടെ മുഖം ഇരുണ്ടത് അവൻ ശ്രദ്ധിച്ചു…. അവന്റെയുള്ളിൽ അപ്പോൾ ഒരു കുഞ്ഞു സന്തോഷവും മൊട്ടിട്ടിരുന്നു…..
” ദേ ഇന്ദു വന്നല്ലോ… നിങ്ങൾ ഇനി സംസാരിക്ക് ഞാൻ അമ്പലം മൊത്തത്തിലൊന്ന് ചുറ്റിക്കാണട്ടെ… ”
ഇന്ദുവിന്റെ കൈയിലെ ഇലച്ചീന്തിൽ നിന്നും ചന്ദനം എടുത്ത് നെറ്റിയിൽ തൊട്ടിട്ട് അവൻ നടന്നു…..
” ശോ….ചന്ദനത്തിനാണെങ്കിൽ എന്റെ കയ്യിലും ഉണ്ടായിരുന്നല്ലോ…. ഞാൻ തൊട്ട് താരമായിരുന്നു…..”
ആരതി പാതി ചിരിയും പാതി പിണക്കവുമായി പറഞ്ഞത് കേട്ട് അവൻ തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു…. വേറൊരാളുടെ മുഖം കടന്നല് കുത്തിയത് പോലെ വീർത്തത് തിരിഞ്ഞു നടക്കുന്നതിനിടയ്ക്ക് അവൻ ശ്രദ്ധിച്ചില്ല….
അവൻ കുറേ നേരം അമ്പലത്തിനു ചുറ്റിലും ആൽ ചുവട്ടിലും ഒക്കെ കഴിച്ചുകൂട്ടി… ഇടയ്ക്ക് ഇന്ദുവിനെയും ആരതിയെയും നോക്കുമ്പോൾ അവർ കാര്യമായി എന്തോ പറയുന്നതും അവൻ നോക്കുന്നത് കാണുമ്പോൾ ഇന്ദു ദേഷ്യത്തോടെ മുഖം തിരിക്കുന്നതും അവൻ കണ്ടു…. ഒന്ന് വലം വച്ച് വന്നപ്പോൾ ആരതിയെ കാണുന്നില്ല…. ഇന്ദു ഒറ്റയ്ക്ക് ആൽചുവട്ടിൽ നിൽക്കുന്നു… സംഗതി അത്ര പന്തിയല്ലെന്ന് അവളുടെ മുഖം കണ്ടപ്പോൾ അവന് മനസ്സിലായി….
” ആരതി എവിടെ??… ആ കുട്ടി ഇത്ര പെട്ടന്ന് അങ്ങ് പോയോ???… ”
” മ്മ്… ”
” എന്തേ…. നിങ്ങൾ തമ്മിൽ വഴക്ക് വല്ലതും ഉണ്ടായോ???… തന്റെ മുഖം എന്താ വല്ലാണ്ടിരിക്കുന്നെ?? ”
” ഒന്നുല്ല…. നമ്മുക്ക് പോകാം… ”
ഇന്ദു മുൻപിൽ കയറി നടക്കാൻ തുടങ്ങി… അമൽ തിരിഞ്ഞു നിന്ന് ഒന്നുകൂടി തൊഴുതിട്ട് അവളുടെ പിന്നാലെ നടന്നു…
തിരിച്ചു പോകുന്ന വഴിയിൽ അമൽ ഓരോ കാര്യങ്ങൾ അവളോട് പറഞ്ഞു… ഇന്ദു ഒന്നും മിണ്ടാതെ എല്ലാം മൂളിക്കേൾക്കുകയാണ്…. ഇത് കുറേ നേരം