അനുരാഗപുഷ്പങ്ങൾ [രുദ്ര]

Posted by

കുറച്ചു നേരം അവിടെ നിശബ്ദത പടർന്നു…. രണ്ടുപേരുടെയും ഉള്ളിലെ ഭാരം അൽപ്പം കുറഞ്ഞത് പോലെ അവർക്ക് തോന്നി…. രണ്ടുപേരുടെയും മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു….” അമലേട്ടന്…. ആരതിയെപ്പറ്റി എന്താ അഭിപ്രായം???…. ”
സംശയം ചോദിക്കുന്ന കൊച്ചു കുട്ടിയുടെ മുഖഭാവത്തോടെ അവൾ അവനോട് ചോദിച്ചു…. എന്നിട്ട് വീണ്ടും മുഖം കുളത്തിലേക്ക് തിരിച്ചു…..

” ആരതിയെ പറ്റിയോ??…. നല്ല സ്മാർട്ടായ കുട്ടിയല്ലേ….. നല്ല വിദ്യാഭ്യാസവുമുണ്ട്….. അത്യാവശ്യം ലോകവിവരവുമുള്ള കൂട്ടത്തിലാണന്ന് തോന്നുന്നു…… കാണാനും കൊള്ളാം….. അല്ല തന്റെ കൂട്ടുകാരിയല്ലേ….. തനിക്ക് നന്നായിട്ട് അറിയാല്ലോ….എന്തിനാ ഇതിപ്പോ എന്നോട് ചോദിക്കുന്നത്???… ”
പറഞ്ഞു കഴിഞ്ഞപ്പോൾ അവനെ തുറിച്ചു നോക്കുന്ന ഇന്ദുവിനെയാണ് കണ്ടത്…. എന്തിനാണെന്ന് മനസ്സിലാകാതെ അവൻ നോക്കി ഇരുന്നു……

” അവൾക്ക് അമലേട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞു…. ടൗണിൽ വച്ച് നേരത്തെ കണ്ടു പരിചയമൊക്കെയുണ്ടെന്ന്…. അപ്പോ ഏട്ടന്റെ അഭിപ്രായം അറിയാൻ ചോദിച്ചതാ…. ”
അവൻ അത്ഭുതപ്പെട്ടിരിന്നു…. സ്നേഹിക്കുന്ന പെണ്ണ് വന്ന് പറയുന്നു അവളുടെ കൂട്ടുകാരിക്ക് തന്നെ ഇഷ്ടമാണെന്ന്…. എന്തൊരു വിരോധാഭാസം…..

” മ്മ്… എന്നിട്ട് ഇന്ദു എന്ത് പറഞ്ഞു…. ”
അവൻ വലിയ ഭാവഭേദമൊന്നും ഇല്ലാതെ ചോദിച്ചു…

” ഞാൻ…. ഞാൻ ഒന്നും പറഞ്ഞില്ല…. ഞാനല്ലല്ലോ പറയേണ്ടത്…. ”
അവൾ ഒരു പ്രതീക്ഷയോടെ അവനെ നോക്കുന്നുണ്ടായിരുന്നു….

” മ്മ്…. അത് ശരിയാ….. നല്ല കുട്ടിയാണല്ലോ….. ഇന്ദുവിന് നല്ല പരിചയവുമുണ്ട്…. അപ്പൊ പിന്നെ അതങ്ങ് ഉറപ്പിക്കാമല്ലേ…. എന്താ ഇയാളുടെ അഭിപ്രായം….. ”
അത് കേട്ടതോടെ അവളുടെ മുഖം ഇരുണ്ടു…. പ്രതീക്ഷയുടെ അവസാന കണികയും നഷ്ടപ്പെട്ട് അവളുടെ കണ്ണിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടി…..

” ഞാനാരാ അഭിപ്രായം പറയാൻ…. ഇഷ്ടം പോലെ ചെയ്യാല്ലോ??.. ”
നിറഞ്ഞ കണ്ണുകൾ അവൻ കാണാതിരിക്കാൻ അവൾ പാടുപെട്ടു…. പക്ഷെ അതവൻ കണ്ടിരുന്നു…. അവന്റെയുള്ളിൽ ഒരു കുഞ്ഞു സന്തോഷം തോന്നി…..ഇന്ദു തന്നെ ഇഷ്ടപെടുന്നുണ്ട്…. അതവളുടെ മുഖത്ത് കാണാം…. ഇതായിരുന്നുവോ അവളുടെ സങ്കടത്തിന് കാരണം….. അവൻ മനസ്സിൽ ഓർത്തു….

” എന്നാൽ ഇനി അവളെ കാണുകയോ വിളിക്കുകയോ ചെയ്യുകയാണെങ്കിൽ ഇന്ദു പറഞ്ഞോളൂ …. ”
അവൾ ഒന്നു മൂളി…… ഒരു ചിരിയോടെ അവൻ എഴുന്നേറ്റു…

” അവളോട്‌ പറഞ്ഞോളൂ…. എനിക്ക് അവളെ അങ്ങനെ കാണാനൊക്കില്ല എന്റെ മനസ്സ് പണ്ടേ ഒരു കരിനീലമിഴിയുള്ള ധാവണിക്കാരി കൊണ്ടുപോയതാണെന്ന്….”
മങ്ങിയ അവളുടെ മുഖത്ത് ഒരു പ്രസന്നത പെട്ടന്ന് മിന്നി മറയുന്നതവൻ കണ്ടു….

” പിന്നെ….. കുളക്കടവിൽ ഇങ്ങനെ ഇരുന്ന് സമയം കളയാതെ ഇയാൾ എന്റെ കൂടെ വന്നേ…. എന്നെ വയൽ മൊത്തം ചുറ്റികാണിക്കാമെന്ന് ഇന്നലെ പറഞ്ഞതല്ലേ…. വേഗം വാ…. ”
അവൻ പതിയെ പടവുകൾ കയറി ഉമ്മറത്തു പോയി നിന്നു….. അധികം

Leave a Reply

Your email address will not be published. Required fields are marked *