അനുരാഗപുഷ്പങ്ങൾ [രുദ്ര]

Posted by

അമൽ അകത്തെക്ക് കയറി അവളുടെ മുറിയിലേക്ക് നടന്നു….. അവിടെ മൂടി പുതച്ച് അവൾ കിടക്കുന്നുണ്ടായിരുന്നു…. അവൻ അടുത്തുള്ള കസേരയിൽ ഇരുന്ന് പതിയെ അവളുടെ തലയിൽ തലോടി…. അവൾ കണ്ണുകൾ തുറന്ന് അവനെ ഒന്ന് നോക്കി…. ഒന്ന് പുഞ്ചിരിച്ച ശേഷം വീണ്ടും കണ്ണുകളടച്ചു…. പെട്ടന്ന് അവൾ കണ്ണുകൾ വലിച്ചു തുറന്ന് ചാടി എഴുന്നേറ്റു…..

” അമലേട്ടൻ…. അമലേട്ടൻ ഇവിടെ… എപ്പോ…. പെട്ടന്ന് വരാന്ന് പറഞ്ഞു പോയിട്ട്…. എത്ര നാളായിന്ന് അറിയാമോ.. ”
അവനെ കണ്ട സന്തോഷത്തിൽ അവൾ കൈകൾ അവന്റെ മുഖത്ത് വച്ചുകൊണ്ട് എന്തൊക്കെയോ ചോദിച്ചു….. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…

” ഞാൻ ഇങ്ങ് വന്നില്ലേ…. ചെയ്തു തീർക്കാൻ കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു….. ഇനി ഇങ്ങനെ ഉണ്ടാവില്ല…. ഇനിയങ്ങോട്ട് എന്നും ഇന്ദുവിനൊപ്പം കാണും….. ”
അവളുടെ കൈകളിൽ പിടിച്ചുകൊണ്ട് അവൻ പറഞ്ഞു…. ഒരു ചുമയുടെ ശബ്ദം കേട്ടാണ് അവർ അകന്നത്…. നോക്കിയപ്പോൾ വാതിലിൽ ചാരി അരവിന്ദ് നിൽക്കുന്നു….

” ഞങ്ങൾ കുറച്ചു പേർ ഇവിടെയൊക്കെയുണ്ട്…. ആ ബോധം ഒക്കെ വേണം…. ”
അവൻ അല്പം ഗൗരവത്തിൽ പറഞ്ഞു…. ഇന്ദു പെട്ടന്ന് ചായ എടുക്കാമെന്ന് പറഞ്ഞ് അവിടെ നിന്നും രക്ഷപെട്ടു…. അമലിന്റെ മുഖത്ത് കള്ളം പിടിക്കപ്പെട്ട കുട്ടിയുടെ ഭാവമായിരുന്നു….

” ഇനി നിനക്കെന്താ പറയാനുള്ളത്…. വീട്ടിൽ കയറ്റി താമസിപ്പിച്ചതിന്റെ പ്രതിഫലമാണിതെന്നോ???… ”
അരവിന്ദ് ദേഷ്യത്തോടെ അമലിനോട് ചോദിച്ചു….

” ഡാ… അത്… ഞാൻ… നിന്നോട്…. ”
അമൽ വിക്കി വിക്കി എന്തൊക്കെയോ പറഞ്ഞു.. .

” എന്താടാ…. ഇനി എന്താണ് നിനക്ക് പറയാനുള്ളത്???… ”
അരവിന്ദ് ദേഷ്യത്തിൽ തന്നെയായിരുന്നു…

” എനിക്ക് കണ്ട അന്ന് തൊട്ടേ ഇന്ദുവിനെ ഇഷ്ടമാടാ….. മനസ്സിന്നു പോകുന്നില്ല…. അവളെ കാണാൻ വേണ്ടിയാ ഞാൻ ഓരോ കാരണം പറഞ്ഞ് ഇങ്ങോട്ട് വന്നുകൊണ്ടിരിന്നത്….. ”
അമൽ പറഞ്ഞൊപ്പിച്ചു….

” നീ നല്ലപോലെ ആലോചിച്ചിട്ടാണോ പറയുന്നത്…. നിന്റെ അച്ഛൻ അറിഞ്ഞാൽ എന്താ നടക്കാൻ പോകുന്നതെന്ന് അറിയാല്ലോ അല്ലേ…. ”

” നല്ലപോലെ ആലോചിച്ചു…. അവളെ മറക്കാൻ പറ്റുമോന്ന് ഞാൻ നോക്കിതാടാ…. പറ്റുന്നില്ല…. ഇതിനൊരു തീരുമാനം ഉണ്ടാക്കാനാ ഈ വരവ് തന്നെ…. ”

“എന്ത്‌ തീരുമാനം???…. ”

“എനിക്കൊരു ജോലി ശരിയായി എറണാകുളത്ത്…. അത്യാവശ്യം സാലറി ഒക്കെയുണ്ട്…. അവിടെ ഒരു ഫ്ലാറ്റും കൂടി എടുത്തിട്ട് ഇന്ദുവിനെ അങ്ങോട്ട് കൊണ്ടുപോകാൻ…. അതിന് എല്ലാവരുടെയും സമ്മതം വാങ്ങാൻ വന്നതാണ് ഞാൻ…. ”
ടെൻഷനോടെ അവൻ അരവിന്ദിന്റെ മുഖത്തേക്ക് നോക്കി…. അവൻ ആകെ ഞെട്ടി തരിച്ചു നിൽക്കുകയായിരുന്നു…. അരവിന്ദ് പതിയെ അവന്റെ അടുത്തേക്ക് വന്നു….. അവനെ ഇറുകെ പുണർന്നു ….

” സന്തോഷമായടാ….. ഒരുപാട് സന്തോഷമായി…. അവളുടെ ജീവിതം ഓർത്ത് എനിക്ക് ഒരു ടെൻഷൻ ഉണ്ടായിരുന്നു….. ഇതോടെ അത് മാറി…. നീ ധൈര്യമായി മുന്നോട്ടു പോക്കോടാ…. ഞാനുണ്ട് കൂടെ…..”

Leave a Reply

Your email address will not be published. Required fields are marked *