അനുരാഗപുഷ്പങ്ങൾ [രുദ്ര]

Posted by

അവൻ അവളുടെ മുഖം കൈകൾ കൊണ്ട് ഉയർത്തിക്കൊണ്ട് പറഞ്ഞു…..” ഇനി എന്നും ഞാൻ ഇന്ദുവിനൊപ്പം ഉണ്ടാകും…. ”
ഒരു ചിരിയോടെ അവൻ അത് പറഞ്ഞപ്പോൾ ആ കണ്ണുകളെ നേരിടാനാകാതെ അവൾ ചിരിയോടെ പുറത്തേക്ക് ഓടി….

 

 

അമൽ ഡ്രസ്സ്‌ മാറി ചായ കപ്പുമായി ഉമ്മറത്ത് അരഭിത്തിയിൽ വന്നിരുന്നു…. പുറത്ത് ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു…. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഇന്ദുവും അപ്പുറത്തേക്ക് മാറി ഇരുന്ന് മഴ കാണാൻ തുടങ്ങി…. ഇടയ്ക്കിടെ രണ്ടുപേരും തമ്മിൽ തമ്മിൽ നോക്കി ചിരിക്കുന്നുണ്ടായിരുന്നു….

” എനിക്ക് എറണാകുളത്ത് ഒരു ജോലി ശരിയായിട്ടുണ്ട്…. രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണം…. പോകുന്നതിന് മുൻപ് തന്നെയും വീട്ടുകാരെയും ഒന്ന് കാണണമെന്നും ചില കാര്യങ്ങൾ സംസാരിക്കണമെന്നും തോന്നി….”
നിശബ്ദതയ്ക്ക് വിരാമമിട്ട് അമൽ പറഞ്ഞു…. ഇന്ദു ഒരു നാണത്തോടെ അവൻ പറയുന്നത് കേട്ടുകൊണ്ടിരുന്നു….

” ഞാൻ ഇത് പലപ്പോഴും തന്നോട് ചോദിക്കാൻ ഇരുന്നതാണ്…. പറ്റിയില്ല…. ഇന്ദു…. തനിക്ക്…. എന്നെ…. ”

” ആഹാ…. മോൻ ഇപ്പോ വന്നു…. ”
അമൽ പറഞ്ഞു മുഴുവിപ്പിക്കും മുൻപേ അമ്മ അങ്ങോട്ടേക്ക് കയറി വന്നു….

” ഞാൻ…. ഞാൻ ഇപ്പൊ വന്നതേ ഉള്ളമ്മേ….. അമ്മ തൊടിയിൽ ആണെന്ന് അരവിന്ദ് പറഞ്ഞു…. ”
അവൻ ബഹുമാന സൂചകമായി എഴുന്നേറ്റുകൊണ്ട് പറഞ്ഞു….. അപ്പോളേക്കും അച്ഛനും അവിടെയെത്തി…. അതോടെ ഇന്ദു പതിയെ അകത്തേക്ക് വലിഞ്ഞു…. അരവിന്ദിന്റെ അച്ഛനോടും അമ്മയോടും സംസാരിച്ചുകൊണ്ട് അമൽ ഉമ്മറത്തിരുന്നു…. അരവിന്ദും അതിൽ ചേർന്നു…. പക്ഷെ അപ്പോളൊന്നും അമലിന്റെ വരവിന്റെ ശരിക്കുമുള്ള ഉദ്ദേശത്തെ പറ്റി ഒന്നും തന്നെ അവർ പറഞ്ഞിരുന്നില്ല……

അച്ഛനും അമ്മയും അവിടെ നിന്നും മാറിയ ശേഷം അതിന് അവർ കൃത്യമായ ഒരു പ്ലാൻ ഉണ്ടാക്കി…..
അടുത്ത ദിവസം രാവിലെ അമൽ ഇന്ദുവുമായി ക്ഷേത്രത്തിൽ പോകുന്നു…. അവിടെ വച്ച് മനസ്സിലുള്ള കാര്യം അവൻ ഇന്ദുവിനോട് തുറന്നു പറയുന്നു…. ശിവപാർവതിമാരെ സാക്ഷിയാക്കി ഇന്ദുവിന്റെ സമ്മതം വാങ്ങുന്നു…. അതേ സമയം അരവിന്ദ് വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ച് അച്ഛന്റെയും അമ്മയുടെയും സമ്മതം വാങ്ങുന്നു…. പിന്നീട് അമൽ ജോലിക്ക് ജോയിൻ ചെയ്യുന്നു…. അധികം വൈകാതെ തിരിച്ചു വന്ന് ഒരു കുഞ്ഞു താലി ചാർത്ത്….. അത്രയും ആയിരുന്നു അവരുടെ പ്ലാൻ…. പക്ഷെ അധികം വൈകാതെ തന്നെ പ്ലാനിന് മാറ്റം വരുത്തേണ്ടി വന്നു….. അരവിന്ദിന് എറണാകുളത്ത് തന്നെയുള്ള ഏതോ ഒരു കമ്പനിയിൽ നിന്നും ഇന്റർവ്യൂ കാൾ വന്നു…. അതുകൊണ്ട് പ്ലാനിന് അൽപ്പം മാറ്റം വരുത്തി…. ക്ഷേത്രത്തിൽ പോക്ക് വൈകുന്നേരത്തേക്ക് മാറ്റി… രാവിലേ ഇന്റർവ്യൂവിന് പോയാൽ ഉച്ച കഴിഞ്ഞേ അരവിന്ദിന് തിരിച്ചു വരാൻ പറ്റുമായിരുന്നുള്ളു….. ആദ്യം അരവിന്ദിന്റെ കൂടെ പോകാം എന്ന് അമൽ കരുതിയെങ്കിലും പിന്നീട് ആ തീരുമാനം മാറ്റി….. ആകെ ഉള്ള ദിവസങ്ങൾ എങ്കിലും ഇന്ദുവിനടുത്ത് ചിലവഴിക്കാമെന്ന് അവൻ കരുതി … അരവീന്ദ് രാവിലെ പോയിട്ട് വരുന്നത് വരെ അവൻ അവിടെ പോസ്റ്റായി നിൽക്കേണ്ടി വന്നു… എല്ലാം ഭംഗിയായി നടക്കണമെന്ന പ്രാർത്ഥനയോടെ അമൽ അന്ന് രാത്രി കഴിച്ചുകൂട്ടി….

പിറ്റേന്ന് വെളുപ്പിനെ തന്നെ അവൻ അരവിന്ദിനെ ടൗണിൽ കൊണ്ട് വിട്ടു…. ബസ് വരുന്നത് വരെ അമലും അവിടെ നിന്നു…. അന്നത്തെ കാര്യങ്ങളെ പറ്റി ആലോചിച്ച് ശരിക്കും ടെൻഷൻ അമലിനായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *