അനുരാഗപുഷ്പങ്ങൾ [രുദ്ര]

Posted by

” ഡാ… നീ വേഗം ഇന്റർവ്യൂ തീർത്തിട്ട് വരണേ…. ഇനിക്ക് ഇവിടെ ഒരു സമാധാനവുമില്ല…. ”
ബസിൽ കയറുന്നതിന് മുൻപ് അമൽ അരവിന്ദിനോട് പറഞ്ഞു….

” നീ എന്തിനാടാ ടെൻഷൻ ആകുന്നെ…. അച്ഛനും അമ്മയും എന്ത് പറയുമെന്ന് വച്ചിട്ടാണോ…. അവർക്ക് നിന്നെ വല്യ കാര്യമാടാ….. അവര് പറയുന്നത് ഞാൻ തന്നെ എത്ര തവണ കേട്ടിരിക്കുന്നു…. നീ ധൈര്യമായിട്ട് പൊയ്ക്കോ…. ഇന്ന് ഇതിനൊരു തീരുമാനം ഉണ്ടാക്കാം…..”
അരവിന്ദിന്റെ വാക്കുകളിലെ ഉറപ്പാണ് അവന് അൽപ്പം ആശ്വാസം കൊടുത്തത്…. തിരിച്ചു വരുന്ന വഴിയിൽ മുഴുവനും അവന്റെ ചിന്ത വീണ്ടും കാടുകയറാൻ തുടങ്ങി…. അച്ഛനും അമ്മയും എതിർത്താൽ എത്ര ഇഷ്ടമുണ്ടെന്നു പറഞ്ഞാലും ഇന്ദു അവന്റെ കൂടെ വരില്ലെന്ന് അവന് ഉറപ്പായിരുന്നു…. അങ്ങനെ ഓരോന്ന് ആലോചിച്ച് ബൈക്ക് ഓടിച്ചപ്പോൾ പെട്ടന്ന് വളവ് തിരിഞ്ഞ് ഒരു ജീപ്പ് അങ്ങോട്ടെത്തി…. പെട്ടന്നുള്ള വരവായതിനാൽ അവൻ ഒന്ന് പകച്ച് ബൈക്ക് വെട്ടിച്ചു അതിന്റെ ഫലമായി ബാലൻസ് പോയി നിലത്തു വീണു….

അമൽ വീണിടത്ത് നിന്നും ഒരു വിധം എഴുന്നേറ്റു…. ശരീരം എവിടെയൊക്കെയോ നീറുന്നുണ്ട് മുട്ട് അൽപ്പം പൊട്ടി…. കാലിന് എന്തോ വേദനയും….. അപ്പോളേക്കും ജീപ്പിൽ നിന്നും രണ്ട് ആളുകൾ പുറത്തേക്ക് വന്നു….

” ആഹാ…. ആ അരവിന്ദിന്റെ കൂട്ടുകാരൻ ചെക്കനല്ലേ നീ…. എന്താടാ ചവാൻ തീരുമാനിച്ചോ….”
അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി… ഒരു വെള്ള മുണ്ടും ഷർട്ടും ഇട്ട ഒരാൾ… ചുണ്ടിൽ എരിയുന്ന സിഗെരെറ്റ് …. പെട്ടന്ന് അവന്റെ മനസ്സിൽ കഴിഞ്ഞ തവണ വന്നപ്പോളുള്ള സംഭവം ഓർമ വന്നു… രാജു…

” എന്താടാ ചെക്കാ… നിന്റെ നാവിറങ്ങിപ്പോയോ….. അതോ നീ ആ വീട്ടിലെ പെൺപിള്ളേരോടെ വാ തുറക്കത്തുള്ളോ… ”
അയാൾ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്… കൂടെയുള്ളവൻ അത് കേട്ട് ചിരിക്കുന്നു…. അല്ലെങ്കിലും അത് പതിവാണല്ലോ…. ചിരിക്കാൻ വേണ്ടി കുറേ കൂട്ടാളികൾ…. അമലിന്റെ മുഖത്ത് അതോർത്ത് ചിരിയാണ് വന്നത്…. അവൻ ഒന്നും മിണ്ടാതെ ബൈക്ക് താഴെ നിന്നും എടുത്ത് അതിൽ കയറി ഇരുന്നു….

” അല്ലടാ മോനെ അങ്ങനങ്ങ് പോയാലോ…. കഴിഞ്ഞ തവണ ആ പെണ്ണിന്റെ കൂടെ കണ്ടപ്പോൾ നീ ഭയങ്കര ഹീറോയിസം കാണിച്ച് അവളെയും വിളിച്ചുകൊണ്ട് പോയതല്ലേ…. ഇപ്പോൾ എന്തോ പറ്റി…. ഹീറോയിസം തീർന്നുപോയോ… ”
ബൈക്കിന്റെ മുൻപിൽ കയറി നിന്നുകൊണ്ട് അവൻ അത് പറഞ്ഞപ്പോൾ ബാക്ക്ഗ്രൗണ്ടിൽ വീണ്ടും ചിരി മുഴങ്ങി…. അവൻ അത് മൈൻഡ് ചെയ്യാതെ ബൈക്ക് സ്റ്റാർട്ടാക്കി….

” നീ പോക്കോടാ…. അല്ലെങ്കിലും നട്ടെല്ല് ഇല്ലാത്തവൻ മാരോട് ഞാൻ മുട്ടാറില്ല…. പിന്നെ ഇന്ദു…. കുറേ മോഹിച്ചതാ ആ പൂമ്പാറ്റയെ…. നീ കുറേനാളായി അവളെ കൊണ്ട് നടക്കുകയല്ലേ… ആവശ്യം കഴിഞ്ഞെങ്കിൽ ഞങ്ങൾക്ക് കൂടി താടാ… ”
ഒരു പരിഹാസം ചിരിയോടെ രാജു അത് പറഞ്ഞതും പടക്കം പൊട്ടുന്നത് പോലെ ഒരു ശബ്ദം അവിടെ മുഴങ്ങി…. ബൈക്കിന്റെ ഹെഡ് ലൈറ്റ് പൊട്ടി വീണു… രാജു തലയിലും മുഖത്തും പിടിച്ചു കൊണ്ട് നിലത്തിരുന്നു….. എന്താണ് നടന്നതെന്ന് കണ്ട് നിന്നവർക്കും പോലും മനസ്സിലായില്ല… അവന്റെ കൂട്ടാളി അമലിന്റെ അടുത്തേക്ക് ഓടി വന്നു…

” നിക്ക്… നിക്ക്… ഇപ്പോൾ ഇവനെ ഇവിടുന്ന് കൊണ്ട് പോകാൻ നീയുണ്ട്…. ഇനി നിനക്കും എന്റെ കയ്യിന്നു കിട്ടിയേ അടങ്ങു എന്നാണെങ്കിൽ നിങ്ങളെ രണ്ടുപേരെയും കൊണ്ടുപോകാൻ വേറെ ആളുകൾ വരേണ്ടി വരും…. അത് വേണോ…. ”
ക്രൂരമായ ഒരു ചിരിയോടെ അമൽ അത് പറഞ്ഞപ്പോൾ അവന്റെ അടുത്തേക്ക് വന്നയാൾ പതിയെ നിന്നു….. അമൽ രാജുവിന്റെ അടുത്തേക്ക് ഇരുന്നു…

” പേടിക്കണ്ട… മൂക്കിന്റെ പാലം ഒന്ന് ഒടിഞ്ഞിട്ടുണ്ട്…. തലയിലെ മുറിവിന് നാലോ അഞ്ചോ സ്റ്റിച്ച്…. ചിലപ്പോൾ ഹെഡ് ലൈറ്റിന്റെ ഗ്ലാസ്‌ പീസ് കാണാൻ സാധ്യതയുണ്ട്….. തല്കാലം അത്രേയുള്ളൂ….”

Leave a Reply

Your email address will not be published. Required fields are marked *